- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാളയുടെ കുത്തേറ്റ് ചികിത്സയിലിരുന്നത് മൂന്നു മാസത്തോളം; നൂറനാട് സ്വദേശി സന്തോഷ് മരിച്ചത് ചികിത്സയിലിരിക്കെ
ആലപ്പുഴ: കാളയുടെ കുത്തേറ്റ് മൂന്നു മാസത്തോളമായി ചികിത്സയിലായിരുന്നയാൾ മരിച്ചു. നൂറനാട് മറ്റപ്പള്ളി മലയുടെ വടക്കേതിൽ എൻ സന്തോഷാ(41)ണ് കഴിഞ്ഞ ദിവസം മരിച്ചത്. മെയ് 22-ന് ആദിക്കാട്ടുകുളങ്ങര ജങ്ഷന് സമീപം വച്ചാണ് കാളകുത്തിയത്. വീട്ടിൽ നിന്നും പച്ചക്കറി വാങ്ങാനായി എത്തിയപ്പോഴായിരുന്നു സംഭവം. പിന്നിൽ നിന്നുമെത്തിയ കാള സന്തോഷിനെ കുത്തിയെറിയുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും അടൂർ ജനറൽ ആശുപത്രിയിലുമായിരുന്നു ചികിത്സ.
മറുനാടന് മലയാളി ബ്യൂറോ
Next Story