വിർജീനിയ: പെണ്ണുങ്ങൾ വസ്ത്രം മാറുന്ന മുറിയിലേക്ക് ഒളിഞ്ഞ് നോക്കുന്നതിനിടയിൽ സീലിങ്ങിൽ നിന്ന് താഴെ വീണ് 41 കാരൻ. ജിമ്മിന്റെ സീലിങ്ങിൽ നിന്നാണ് പത്ത് അടിയിലേറെ ഉയരത്തിൽ നിന്ന് ബ്രയാൻ ആന്റണി ജോൺ എന്നയാൾ വീണത്. അമേരിക്കയിലെ വിർജീനിയയിലെ സ്റ്റഫോഡിലുള്ള വൺലൈഫ് ഫിറ്റ്‌നെസ് കേന്ദ്രത്തിലാണ് സംഭവം.ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്ത്രീയുടെ ദേഹത്തേക്കാണ് ഇയാൾ വീണതെങ്കിലും യുവതിക്ക് കാര്യമായ പരിക്കില്ല.വസ്ത്രം മാറാനായി ജിമ്മിലെത്തിയ യുവതി ലോക്കർ റൂമിൽ കയറിയ സമയത്താണ് സീലിങ്ങിൽ നിന്നും ഇയാൾ ലോക്കർ റൂമിലേക്ക് വീണത്. യുവതി ബഹളം വച്ചതോടെ ലോക്കർ റൂമിലെത്തിയ ജിം ജീവനക്കാർ ഇയാളെ പിടികൂടുകയായിരുന്നു. ഇതിന് ശേഷം ഇയാളെ പൊലീസിന് കൈമാറിയത്.

ഇയാളുടെ പക്കൽ ക്യാമറ ഉണ്ടായിരുന്നോയെന്നോ ഇയാൾ പതിവായി ഇവിടെ ഒളിഞ്ഞ് നോക്കാറുണ്ടായിരുന്നോയെന്ന കാര്യം വ്യക്തമല്ല.