ർക്കിങ് ഹോളിഡേ വിസയിലുൾപ്പെടെ തൊഴിലാളികളെ എത്തിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സർക്കാർ അന്വേഷണത്തിനൊരുങ്ങുന്നു. ഇന്ത്യയുൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലെയും യൂറോപ്പിലെ ദരിദ്ര രാജ്യങ്ങളിലെയും തൊഴിലാളികളെയാണ് ഫാസ്റ്റ്ഫുഡ് ശൃംഘലകൾക്ക് വേണ്ടി പഴങ്ങളും പച്ചക്കറിയും മറ്റ് ഭക്ഷ്യ വസ്തുക്കളും തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.

തൊഴിലാളികളെ അനധികൃതമായി ചൂഷണം ചെയ്യുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് വിക്ടോറിയ വ്യവസായമന്ത്രി നതാലി ഹാച്ചിൻസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് സർക്കാർ വിശദമായി അന്വേഷിക്കും. അന്വേഷണത്തിനൊപ്പം തൊഴിൽചൂഷണം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിയമനിർമ്മാണവും കൊണ്ടുവരും.

വർക്കിങ് ഹോളിഡേ വിസ ഉൾപ്പെടെ ജനപ്രീയപദ്ധതികളുടെ മറവിൽ ആളുകളെ കടത്തിക്കൊണ്ടുവന്ന് ഫാമുകളിൽ ജോലി ചെയ്യിപ്പിക്കുകയായിരുന്നു. സ്ത്രീതൊഴിലാളികൾ ലൈംഗികപീഡനത്തിന് ഇരയാകുന്നുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.