- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾകൂടി റദ്ദാക്കി; ആകെ റദ്ദാക്കിയ ട്രെയ്നുകളുടെ എണ്ണം 62 ആയി; റദ്ദാക്കൽ ഈ മാസം അവസാനം വരെ
കൊച്ചി: ദീർഘദൂര തീവണ്ടികളുൾപ്പെടെ കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി. ഇതോടെ 62 തീവണ്ടികളാണ് രണ്ടാഴ്ചയിൽ റദ്ദാക്കിയത്. ഈ മാസം അവസാനം വരെയാണ് താത്കാലിക റദ്ദാക്കൽ. പരശുറാം, മലബാർ, മാവേലി, അമൃത എന്നിങ്ങനെ വിരലിലെണ്ണാവുന്ന പ്രതിദിന തീവണ്ടികൾ മാത്രമാണിപ്പോൾ സർവീസ് നടത്തുന്നത്.
തിരുവനന്തപുരത്തുനിന്നും ചെന്നൈയിലേക്കുള്ള രണ്ടു സൂപ്പർഫാസ്റ്റ് തീവണ്ടികൾ, മംഗലാപുരം-ചെന്നൈ, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോർബന്തർ, കൊച്ചുവേളി-ഇൻഡോർ, വഞ്ചിനാട് എക്സ്‌പ്രസ്, എറണാകുളം-ഷൊർണൂർ, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂർ-ഷൊർണൂർ തുടങ്ങിയ മെമു സർവീസുകളും നിർത്തിവെച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story