തിരുവനന്തപുരം: ദേശീയതലത്തിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞ ദേശീയ ജൈവ വൈവിധ്യകോൺഗ്രസ്സിന്റെ നാലാം പതിപ്പിന് (ഐ ബി സി 2017) ഈ വരുന്ന മാർച്ച് 10നു പുതുച്ചേരിയിൽ തുടക്കമാകുമ്പോൾ, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും സ്വയം ഭരണ പ്രദേശങ്ങളിൽ നിന്നുമായി 800 ലധികംപ്രതിനിധികൾ ജൈവ വൈവിധ്യ സംബന്ധമായ വിഷയങ്ങൾ ചർച്ചചെയ്യാനായി സന്നിഹിതരായിരിക്കും.

ദേശീയ ജൈവവൈവിധ്യ കോൺഗ്രസ് 2017 ൽ അവതരിപ്പിക്കാനുള്ള പ്രബന്ധങ്ങളുടെ എണ്ണം 560 കവിഞ്ഞതായും ഐ ബി സി2017 സെക്രട്ടേറിയറ്റ് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനവും, ജൈവ വൈവിധ്യവും എന്ന മുഖ്യ വിഷയത്തെകൂടാതെ, 12 ഉപ വിഷയങ്ങളിലായാണ് പ്രബന്ധങ്ങൾ അവതരിപ്പിക്കുക. ഇദം പ്രഥമമായി വടക്കു കിഴക്കൻസംസ്ഥാനങ്ങളെല്ലാം തന്നെ ഐ ബി സി യിൽ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യയിലെ ജൈവ വൈവിധ്യ പഠന മേഖലയിലെയും അനുബന്ധ മേഖലകളിലെയും വിദഗ്ദ്ധർ ഉൾപ്പടെ നിരവധിവ്യക്തിത്വങ്ങൾ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ജൈവ വൈവിധ്യ കോൺഗ്രസിൽ പങ്കെടുക്കും. ന്യു ഡൽഹിയിലെനവധാന്യയുടെ തലപ്പത്തുള്ള ഡോ വന്ദന ശിവ, യുനെസ് കോയിലെ എക്കോളജിക്കൽ സയൻസസ് ദേശീയ പ്രോഗ്രാം ഓഫിസർ
ഡോ റാം ബൂജ്, ദേശീയ ജൈവ വൈവിധ്യ അഥോറിറ്റി ചെയർമാൻ ഡോ ബാലകൃഷ്ണ പിശുപതി, കൊച്ചിശാസ്ത്ര സാഹിത്യ പരിഷത്തിലെ പ്രൊഫസർ എം കെ പ്രസാദ്, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മുൻചെയർമാനും സലിം ആലി സെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാഷണൽ ഹിസ് റ്ററി മുൻചെയർമാനുമായ ഡോ വി എസ് വിജയൻ, ഹൈദരാബാദ് യൂണിവേഴ് സിറ്റി സെന്റർ ഫോർ എർത്ത് ആൻഡ്സ് പേസ് സയൻസസിലെ പ്രൊഫസർ പി എസ് റോയ്, കേരള ഫോറെസ്‌റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് കൺസൽട്ടന്റ്ശാസ്ത്രജ്ഞൻ ഡോ ജോസ് കല്ലറക്കൽ, ഓറോവിൽ പിച്ചാണ്ടിക്കുളം ബയോ റിസോർസ് സെന്റ്ററിലെ ഡോ ജോസ്ബ്രൂക്ക് സ്, കേരള ഫോറെസ്‌റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ മേധാവി ഡോ പി എസ് ഈശ, പാലോട് ജെ എൻ ടിബി ജി ആർ ഐ മേധാവി ഡോ എ ജി പാണ്ഡുരംഗൻ, എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ പ്രിൻസിപ്പൽസയന്റ്റിസ്‌റ് ഡോ വി ആർ പ്രഭാവതി, അണ്ണാമലൈ സർവകലാശാല സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇന്മറീൻ ബയോളൊജി ഡീൻ - ഡയറക്ടർ ഡോ കെ കതിരേശൻ, ഐക്കാർ - സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർഡ്രൈലാൻഡ് അഗ്രിക്കൾച്ചർ ഹൈദരാബാദിലെ പ്രിൻസിപ്പൽ സയന്റ്റിസ്‌റ് ഡോ എൻ എൻ റെഡ് ഡി, ഐക്കാർ - ഐഐ എച് ആറിലെ ഡോ പി ഇ രാജശേഖരൻ, മദ്രാസ് സർവകലാശാല സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻബോട്ടണി മേധാവി പ്രൊഫസർ എൻ മതിവാനൻ, ബാംഗ്‌ളൂർ സർവകലാശാല നാഷണൽ സ് കൂൾ ഓഫ് ഇന്ത്യയിലെനിയമ പ്രൊഫസർ ഡോ എം കെ രമേശ് തുടങ്ങി നിരവധി പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

ഡൽഹി സർവ്വകലാശാല, കേരള സർവ്വകലാശാല, പോണ്ടിച്ചേരി സർവ്വകലാശാല, സാമ്പൽപ്പൂർ സർവ്വകലാശാല,ഭാരതീയാർ സർവ്വകലാശാല, ഐഐടി ഘരഗ്പൂർ, കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് സർവ്വകലാശാല,ആസ്സാം സർവ്വകലാശാല, അലിഗഡ് മുസ്ലിം സർവ്വകലാശാല, തമിഴ് നാട് അഗ്രിക്കൾച്ചറൽ സർവ്വകലാശാല,ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡെറാഡൂൺ, ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോണ്ടിച്ചേരി, കേരള അഗ്രിക്കൾച്ചറൽ
സർവ്വകലാശാല, എംജി സർവ്വകലാശാല, എസ്‌പി പുണെ സർവ്വകലാശാല, ഭാരതീദാസൻ സർവ്വകലാശാല, ദിഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ട്-ഡീംഡ് സർവ്വകലാശാല, തമിഴ് നാട് ഫിഷറീസ് സർവ്വകലാശാല,സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി,സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, എൻവയോൺമെന്റ് ലോ ആൻഡ ്‌ഡെവലപ്‌മെന്റ്‌റ് ഫൗണ്ടേഷൻ, ഐസിഎആർ - നാഷണൽ ബ്യൂറോ ഓഫ് അഗ്രിക്കൾച്ചറൽ ഇൻസെക്ട് റിസോഴ്‌സസസ്,ബാംഗ്ലൂർ, ജിബി പന്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ എൻവയോൺമെന്റ് ആൻഡ് സസ്‌റ്റൈനബിൾഡെവലപ്‌മെന്റ്‌റ്, ഐസിഎആർ - സെൻട്രൽ അറിഡ് സോൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ജോധ്പുർ, സലിം അലിസെന്റർ ഫോർ ഓർണിത്തോളജി ആൻഡ് നാച്ചുറൽ ഹിസ്റ്ററി, അളഗപ്പ സർവ്വകലാശാല, വിനോബാ ഭാവേയൂണിവേഴ്‌സിറ്റി, ഹസാരിബാഗ്, യൂണിവേഴ്‌സിറ്റി ഓഫ് മദ്രാസ്, സെന്റർ ഫോർ ലേക്ക്ക ൺസർവേഷൻ, എൻവയോൺമെന്റൽ മാനേജ് മെന്റ് ആൻഡ് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ഇഎംപിആർഐ ), ടാറ്റാ ട്രസ്റ്റ്‌സ്മുംബൈ തുടങ്ങി ഇൻസ്റ്റിറ്റിയൂഷനുകളും സർവ്വകലാശാലകളും ഐ.ബി.സി 2017 -ൽ പങ്കെടുക്കും.

രാജ്യത്തെ ഏറ്റവും ബൃഹത്തായ ജൈവ വൈവിധ്യ സമ്മേളനമായിരിക്കും മാർച്ച് 10 നു ആരംഭിക്കുക. ശാസ്ത്രജ്ഞർ,ജൈവ വൈവിധ്യ വിദഗ്ദ്ധർ, വിവിധ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർ, ഉദ്യോഗസ്ഥർ, സർക്കാർ തലപ്രതിനിധികൾ തുടങ്ങി നിരവധി മികച്ച വ്യക്തിത്വങ്ങളുടെ സംഗമത്തിനാണ് ഐ ബി സി 2017 വേദിയാകുക. ജൈവവൈവിധ്യ മേഖല നേരിടുന്ന വെല്ലുവിളികൾ, പുതിയ പ്രവണതകൾ, തുടങ്ങി നിരവധി വിഷയങ്ങൾ വേദിയിൽചർച്ചചെയ്യപ്പെടും,ഐ ബി സി 2017 സെക്രട്ടറി ജനറലും, കോഴിക്കോട് മലബാർ ബൊട്ടാണിക്കൽഗാർഡൻസിലെ എമരിറ്റസ് ശാസ്ത്രജ്ഞനുമായ ഡോ പി എൻ കൃഷ്ണൻ അഭിപ്രായപ്പെട്ടു.