- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു; അപകടത്തിൽപ്പെട്ടത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ സ്വദേശികൾ
ദമാം: സൗദി അറേബ്യയിലെ ശുഐബിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു. ദമാമിലെ സ്വകാര്യ കമ്പനിയിലെ ജോലിക്കാരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം ട്രെയിലറുമായി കൂട്ടിയിടിക്കുകായിരുന്നു. ആലപ്പുഴ വട്ടപ്പള്ളി സ്വദേശി ന്യൂഅമാൻ, തിരുവനന്തപുരം സ്വദേശികളായ രവീന്ദ്രൻ, സന്തോഷ്, കൊല്ലം സ്വദേശികളായ ശിവകുമാർ, തുളസി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചിര
ദമാം: സൗദി അറേബ്യയിലെ ശുഐബിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു. ദമാമിലെ സ്വകാര്യ കമ്പനിയിലെ ജോലിക്കാരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച വാഹനം ട്രെയിലറുമായി കൂട്ടിയിടിക്കുകായിരുന്നു.
ആലപ്പുഴ വട്ടപ്പള്ളി സ്വദേശി ന്യൂഅമാൻ, തിരുവനന്തപുരം സ്വദേശികളായ രവീന്ദ്രൻ, സന്തോഷ്, കൊല്ലം സ്വദേശികളായ ശിവകുമാർ, തുളസി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചിരിച്ചിരുന്ന വാഹനത്തിന്റെ പിന്നിൽ ട്രക്കിടിച്ചാണ് അപകടമുണ്ടായത്. അഞ്ചുപേരും തൽക്ഷണം മരിച്ചു. മലയാളികൾ സഞ്ചരിച്ചിരുന്ന വാഹനം ഇടിയുടെ ആഘാതത്തിൽ തകർന്നുപോയി.
അൽ ഹസയിൽ നിന്ന് 40 കിലോമീറ്റർ അകലെ സൽവയിലാണ് വാഹനാപകടം ഉണ്ടായത്. ദല്ലയിലെ ഒരു എ.സി കമ്പനിയിൽ ജോലി ചെയ്യുന്നവരാണ് അപകടത്തിൽപെട്ടത്. ജോലിയുടെ ഭാഗമായി ദിവസങ്ങളായി സൽവയിലിയിരുന്ന ഇവർ ജോലി പൂർത്തിയാക്കി ദമാമിലേക്ക് വരുന്ന വഴിയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ ട്രയിലറിന്റെ പിന്നിലിടിച്ചായിരുന്നു അപകടം. അഞ്ചുപേരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചതായാണ് വിവരം.
വട്ടപ്പള്ളി വാർഡിൽ ഇഖ്ബാലിന്റെ മകൻ നുഅ്മാൻ എന്നയാളാണ് മരിച്ച ആലപ്പുഴ സ്വദേശി. വിവരമറിഞ്ഞ് ദമാമിൽ നിന്ന് കമ്പനി അധികൃതരും മരണപെട്ടവരുടെ സുഹൃത്തുക്കളും സൽവയിലേക്ക് തിരിച്ചിട്ടുണ്ട്.