- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തേൻകെണി വിവാദത്തിൽ മംഗളം ചാനൽ മേധാവി എ. അജിത് കുമാർ അടക്കം അഞ്ചു പേർ അറസ്റ്റിൽ; ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത് 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷം; അറസ്റ്റിലായവരെല്ലാം മാധ്യമപ്രവർത്തകർ; ഫോണിൽ സംസാരിച്ച വനിതാ മാധ്യമപ്രവർത്തക ചോദ്യംചെയ്യലിനു ഹാജരായില്ല; നാലു പേരെ വിട്ടയച്ചു; അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും
തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയിൽ കലാശിച്ച അശ്ലീല ഓഡിയോ ടേപ്പ് സംപ്രേഷണം ചെയ്ത സംഭവത്തിൽ മംഗളം ചാനലിന്റെ മേധാവി എ. അജിത് കുമാർ അടക്കം അഞ്ചു പേരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിൽ കീഴടങ്ങിയ ഒമ്പതു പേരിൽ നാലുപേരെ വിട്ടയയ്ച്ചു. മംഗളം ചാനൽ സിഇഒ അജിത് കുമാർ, എം.ബി. സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ്.വി. പ്രദീപ്, കെ. ജയചന്ദ്രൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായ എല്ലാവരും മാധ്യമപ്രവർത്തകരാണ്. ഇവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. അശ്ലീല ഓഡിയോ ടേപ്പ് സംപ്രേഷണം ചെയ്ത സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിൽ ചോദ്യം ചെയ്യലിനു വിധേയമാകാൻ മംഗളം ചാനലിലെ ഒമ്പതു പേരാണ് ഇന്ന് രാവിലെ എത്തിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തു നടന്ന 12 മണിക്കൂർ ചോദ്യം ചെയ്യലിനുശേഷമാണ് അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റയ്ക്കും കൂട്ടായും ചോദ്യംചെയ്യലിനു വിധേയമാക്കിയശേഷമാണ് അറസ്റ്
തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയിൽ കലാശിച്ച അശ്ലീല ഓഡിയോ ടേപ്പ് സംപ്രേഷണം ചെയ്ത സംഭവത്തിൽ മംഗളം ചാനലിന്റെ മേധാവി എ. അജിത് കുമാർ അടക്കം അഞ്ചു പേരുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിൽ കീഴടങ്ങിയ ഒമ്പതു പേരിൽ നാലുപേരെ വിട്ടയയ്ച്ചു.
മംഗളം ചാനൽ സിഇഒ അജിത് കുമാർ, എം.ബി. സന്തോഷ്, ഫിറോസ് സാലി മുഹമ്മദ്, എസ്.വി. പ്രദീപ്, കെ. ജയചന്ദ്രൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റിലായ എല്ലാവരും മാധ്യമപ്രവർത്തകരാണ്. ഇവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
അശ്ലീല ഓഡിയോ ടേപ്പ് സംപ്രേഷണം ചെയ്ത സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിൽ ചോദ്യം ചെയ്യലിനു വിധേയമാകാൻ മംഗളം ചാനലിലെ ഒമ്പതു പേരാണ് ഇന്ന് രാവിലെ എത്തിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തു നടന്ന 12 മണിക്കൂർ ചോദ്യം ചെയ്യലിനുശേഷമാണ് അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒറ്റയ്ക്കും കൂട്ടായും ചോദ്യംചെയ്യലിനു വിധേയമാക്കിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ചോദ്യം ചെയ്യലിനു ഹാജരാകാൻ മംഗളം ചാനലിലെ മൊത്തം പത്തു പേർക്കാണ് ക്രൈംബ്രാഞ്ച് നോട്ടീസ് നല്കിയിരുന്നത്. ഇതിൽ ഒമ്പതു പേർ എത്തി. അതേസമയം ശശീന്ദ്രനെ കുടുക്കാൻ ഫോണിൽ വിളിച്ചുവെന്നു കരുതപ്പെടുന്ന മാധ്യമപ്രവർത്തക ചോദ്യംചെയ്യലിനു ഹാജരായില്ല. ആരോഗ്യ കാരണങ്ങൾ പറഞ്ഞാണ് ഇവർ ഒഴിവായത്.
രാവിലെ എത്തിയ ഒമ്പതുപേരിൽ രണ്ടുപേരെ നേരത്തേ തന്നെ വിട്ടയയ്ച്ചിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനുശേഷം രണ്ടു പേരെ വൈകിട്ടും വിട്ടയച്ചു. തുടർന്നാണ് അഞ്ചു പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റു തടയാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയ സാഹചര്യത്തിലായിരുന്നു അജിത് കുമാർ അടക്കമുള്ളവർ ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിൽ കീഴടങ്ങിയത്.
ക്രിമിനൽ ഗൂഢാലോചന, ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ തുടങ്ങിയവയാണു പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരുടെ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
കേസിൽ തെളിവെടുക്കുന്നതിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം ചാനലിന്റെ ഓഫീസിൽ പരിശോധന നടത്തി രജിസ്‌ട്രേഷൻ രേഖകളും വാർത്ത സംപ്രേഷണം ചെയ്തതിന്റെ ഹാർഡ് ഡിസ്‌കുകളും പിടിച്ചെടുത്തിരുന്നു. അതേസമയം തന്റെ ലാപ്‌ടോപ്പും മൊബൈൽഫോണും കാണാനില്ലെന്ന് കാട്ടി ചാനൽ മേധാവി പരാതി നൽകിയിട്ടുണ്ട്. മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിട്ടുള്ളത്.
എ.കെ. ശശീന്ദ്രനെ ഫോൺ സംഭാഷണത്തിൽ കുടുക്കിയ സംഭവത്തിൽ മംഗളം ടെലിവിഷനെതിരെ അന്വേഷണ സംഘത്തിന്റെ പ്രഥമ വിവര റിപ്പോർട്ട് രേഖപ്പെടുത്തിയിരുന്നു. ചാനൽ കുറ്റകരമായ ഗൂഡോലോചന നടത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ലൈംഗികച്ചുവയുള്ള സംഭാഷണം ചാനലിൽ സംപ്രേഷണം ചെയ്തു, മന്ത്രിയെ അപമാനിക്കാനായി ഫോൺ സംഭാഷണം പരസ്യപ്പെടുത്തി, ലൈംഗികച്ചുവയുള്ള ഫോൺ റെക്കോഡിങ്ങ് ഫേസ്‌ബുക്ക് വഴി പരസ്യപ്പെടുത്തി തുടങ്ങിയവയ്ക്കും മംഗളം ചാനലിനെതിരെ കേസുണ്ട്.
ശശീന്ദ്രനുമായി ബന്ധപ്പെട്ട് മംഗളം ടെലിവിഷൻ പുറത്തുവിട്ട സംഭവങ്ങൾ അന്വേഷിക്കാൻ ആറംഗ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. ഹൈടെക് സെൽ ഡിവൈഎസ്‌പി ബിജുമോനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഐ.ജി. ദിനേന്ദ്ര കശ്യപ് മേൽനോട്ടം വഹിക്കുന്നു. പാലക്കാട് എസ്‌പി പ്രതിഷ്, കോട്ടയം എസ്‌പി എൻ. രാമചന്ദ്രൻ, ക്രൈംബ്രാഞ്ച് ഡിവൈ എസ്‌പി. ഷാനവാസ്, സബ് ഇൻസ്‌പെക്ടർ സുധാകുമാരി എന്നിവരാണ് സംഘത്തിലുള്ളത് .
മംഗളം ചാനൽ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവിട്ട വാർത്തയെത്തുടർന്ന് മണിക്കൂറുകൾക്കകമാണ് എ.കെ. ശശീന്ദ്രന് ഗതാഗത മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്നത്. മന്ത്രിയുടെ അടുക്കൽ സഹായം അഭ്യർത്ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ റെക്കോഡിങ്ങ് എന്ന് അവകാശപ്പെട്ടായിരുന്നു ചാനൽ വാർത്ത പുറത്തുവിട്ടത്.
വാർത്ത ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചെടുത്തതാണെന്ന് ആരോപണമുയർന്നു. ഇതിനെത്തുടർന്ന് ചനലിനെതിരെ രൂക്ഷമായ വിമർശനങ്ങളുണ്ടായി. ഫോൺ സംഭാഷണം ഹണി ട്രാപ്പിലൂടെ സൃഷ്ടിച്ചതല്ലെന്നാണ് ചാനൽ സിഇഒ അജിത്ത് കുമാർ ആവർത്തിച്ചു കൊണ്ടിരുന്നത്. പരാതിക്കാരി സമയമാകുമ്പോൾ പുറത്തുവരും. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും സിഇഒ പറഞ്ഞിരുന്നു. 30-ാം തീയതി രാത്രിയോടെ മംഗളത്തിലെ മാധ്യമപ്രവർത്തകയെ ഉപയോഗിച്ചാണ് ഫോൺ സംഭാഷണം ശേഖരിച്ചതെന്ന് അജിത്ത് കുമാർ കുറ്റസമ്മതം നടത്തി.