റായ്ബറേലി: ഉത്തർപ്രദേശിലെ റായ്ബറേലിക്കടുത്ത് ഉച്ചഹാറിൽ നാഷണൽ തെർമൽ പവർ കോർപറേഷന്റെ (എൻടിപിസി) പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് മരണം. എൻടിപിസി തൊഴിലാളികളാണ് മരിച്ചവർ.

സ്ഫോടനത്തിൽ നൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോർട്ട്. നീരാവി കടന്നുപോകുന്ന കുഴൽ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പ്ലാന്റിന്റെ ആറാമത്തെ യൂണിറ്റിലാണ് അപകടം നടന്നത്.

അപകടത്തെ കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഭ്യന്തര സെക്രട്ടറിക്ക് നിർദ്ദേശം നല്കി