- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെർസ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം റിയാൽ ധനസഹായം നൽകാൻ ആലോചന
റിയാദ്: സൗദിയിൽ മെർസ് (മിഡ്ഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം) മൂലം മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം റിയാൽ ധനസഹായം നൽകാൻ സർക്കാർ. സ്വദേശികൾക്കു മാത്രമല്ല, രാജ്യത്ത് വച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കാണ് പൗരത്വം കണക്കിലെടുക്കാതെ ധനസഹായം നൽകാൻ സർക്കാർ ആലോചിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുമ്പ് മെർസ് ബാധിച്ച് രണ്ടു പേർ മരിച്ചത
റിയാദ്: സൗദിയിൽ മെർസ് (മിഡ്ഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രം) മൂലം മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം റിയാൽ ധനസഹായം നൽകാൻ സർക്കാർ. സ്വദേശികൾക്കു മാത്രമല്ല, രാജ്യത്ത് വച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കാണ് പൗരത്വം കണക്കിലെടുക്കാതെ ധനസഹായം നൽകാൻ സർക്കാർ ആലോചിക്കുന്നത്.
ഏതാനും ദിവസങ്ങൾക്കു മുമ്പ് മെർസ് ബാധിച്ച് രണ്ടു പേർ മരിച്ചതുൾപ്പെടെ സൗദിയിൽ ഈ രോഗം മൂലം മരിച്ചവരുടെ എണ്ം ഇതുവരെ 512 ആയിട്ടുണ്ട്. ഇതിൽ ഏറെയും സൗദി പൗരന്മാരാണ്. നാലു പുതിയ കേസുകൾ കൂടി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിട്ടുണ്ട്. റിയാദിൽ വിദേശികളായ രണ്ടു വനിത ആരോഗ്യപ്രവർത്തകർക്കും നജ്‌റാനിലും അൽ ഖർജിലും ഓാേ സ്വദേശികൾക്ക് വീതവും.
രോഗം ബാധിച്ച് ഇതുവരെ മരിച്ചവരുടെ മുഴുവൻ പട്ടികയും വിശദാംശങ്ങളും ശേഖരിച്ചു കഴിഞ്ഞു. ധനമന്ത്രാലയവുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. സഹായധനം വിതരണം ചെയ്യാൻ പ്രമുഖ ഉദ്യോഗസ്ഥർ അടങ്ങിയ പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും ആരോഗ്യ സഹമന്ത്രി അബ്ദുള്ള എം അൽ അസീരി വ്യക്തമാക്കി. ഹജ്ജിന് വൈറസ് ബാധ ഉണ്ടാകാതിരിക്കാൻ വേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഗർഭിണികൾ, വയോധികർ, കുട്ടികൾ, മറ്റുരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ എന്നിവരൊക്കെ ഇത്തവണത്തെ ഹജ്ജിൽ നിന്ന് അകന്നു നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.