- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി നിസ്‌കാരത്തിനായി വ്യാപാര സ്ഥാപനങ്ങൾ അഞ്ചു മിനുട്ട് മാത്രം അടച്ചിട്ടാൽ മതി; സൗദിയിലെ വ്യാപരസ്ഥാനങ്ങൾക്ക് പുതിയ പ്രവൃത്തി സമയം പരിഗണനയിൽ; കടകൾ നേരത്തെ അടയ്ക്കുന്നതിന് എതിർപ്പുമായി വ്യാപാരികൾ
സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾ രാത്രി നിസ്‌കാരത്തിനായി അഞ്ചു മിനുട്ട് മാത്രം അടച്ചിട്ടാൽ മതിയെന്ന നിർദ്ദേശം തൊഴിൽ സാമൂഹിക വികസന മന്ത്രാലയങ്ങൾ അംഗീകരിച്ചു. എന്നാൽ സൗദിയിലെ വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒമ്പത് മണിക്ക് തന്നെ അടക്കുന്ന നിയമം കൊണ്ട് വരുന്നതിനെ കുറിച്ച് തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയം ബന്ധപ്പെട്ടവരുമായി ചർച്ചകൾതുടരുന്നതിനിടെയാണ് പുതിയ നിർദ്ദേശത്തിന് അംഗീകാരം നല്കിയിരിക്കുന്നത്്. നിലവിൽ രാത്രി പന്ത്രണ്ടു മണിയോടെയാണ് സാധാരണ വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കുന്നത്. ഇത് നേരത്തെയാക്കുന്നത് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് കഴിഞ്ഞ ദിവസം ജിദ്ദയിൽ നടന്ന ശിൽപശാലയിൽ വ്യാപാരികൾ പരാതിപ്പെട്ടു. ഷോപ്പിങ് കോംപ്ലെക്സിനകത്തുള്ള സ്ഥാപനങ്ങൾക്കും പുറത്തുള്ള സ്ഥാപനങ്ങൾക്കും വ്യതസ്തമായ സമയം കൊണ്ട് വരുന്നത് സാധാരണ കച്ചവടക്കാരെ ബാധിക്കുമെന്നും ആരോപണം ഉയരുന്നുണ്ട്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജീവിത ശൈലിക്കനുസരിച്ചാണ് പ്രവൃത്തി സമയം നിശ്ചയിക്കേണ്ടത്. പുതിയ പ്രവൃത്തി സമയം പ്രാബല്യത്തിൽ വന്നാൽ പലരും നിക്ഷേപം
സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾ രാത്രി നിസ്‌കാരത്തിനായി അഞ്ചു മിനുട്ട് മാത്രം അടച്ചിട്ടാൽ മതിയെന്ന നിർദ്ദേശം തൊഴിൽ സാമൂഹിക വികസന മന്ത്രാലയങ്ങൾ അംഗീകരിച്ചു. എന്നാൽ സൗദിയിലെ വ്യാപാര സ്ഥാപനങ്ങൾ രാത്രി ഒമ്പത് മണിക്ക് തന്നെ അടക്കുന്ന നിയമം കൊണ്ട് വരുന്നതിനെ കുറിച്ച് തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയം ബന്ധപ്പെട്ടവരുമായി ചർച്ചകൾതുടരുന്നതിനിടെയാണ് പുതിയ നിർദ്ദേശത്തിന് അംഗീകാരം നല്കിയിരിക്കുന്നത്്.
നിലവിൽ രാത്രി പന്ത്രണ്ടു മണിയോടെയാണ് സാധാരണ വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കുന്നത്. ഇത് നേരത്തെയാക്കുന്നത് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് കഴിഞ്ഞ ദിവസം ജിദ്ദയിൽ നടന്ന ശിൽപശാലയിൽ വ്യാപാരികൾ പരാതിപ്പെട്ടു. ഷോപ്പിങ് കോംപ്ലെക്സിനകത്തുള്ള സ്ഥാപനങ്ങൾക്കും പുറത്തുള്ള സ്ഥാപനങ്ങൾക്കും വ്യതസ്തമായ സമയം കൊണ്ട് വരുന്നത് സാധാരണ കച്ചവടക്കാരെ ബാധിക്കുമെന്നും ആരോപണം ഉയരുന്നുണ്ട്.
നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജീവിത ശൈലിക്കനുസരിച്ചാണ് പ്രവൃത്തി സമയം നിശ്ചയിക്കേണ്ടത്. പുതിയ പ്രവൃത്തി സമയം പ്രാബല്യത്തിൽ വന്നാൽ പലരും നിക്ഷേപം പിൻവലിക്കാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ പറഞ്ഞു. നിലവിൽ രാത്രി നിസ്‌കാര ത്തിനായി കടകൾ 25 മുതൽ 40 മിനുട്ട് വരെ അടച്ചിടുന്നുണ്ട്. ഒമ്പത് മണിക്ക് അടക്കേണ്ട സാഹചര്യം ഉണ്ടായാൽ പിന്നെ രാത്രി കച്ചവടം നടത്താൻ സമയം ഉണ്ടാകില്ലെന്നും പരാതി ഉയർന്നു.
പുതിയ പ്രവൃത്തി സമയം നിലവിൽവന്നാൽ നിസ്‌കാരതിനായി കടകൾ അടക്കുന്ന സമയത്തിലും മാറ്റമുണ്ടാകും എന്നാണ് സൂചന. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വരാൻ ശൂറാ കൗൺസിലിന്റെ അംഗീകാരം ഉൾപ്പെടെ കടമ്പകൾ ഏറെയാണ്.