- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശ്മീരിൽ ഭീകരരെ ഇല്ലാതാക്കാൻ ശക്തമായ സൈനിക നീക്കം; ഓപ്പറേഷൻ ഓൾ ഔട്ടിന്റെ ഭാഗമായ തിരച്ചിലിലും വെടിവയ്പ്പിലും അഞ്ചു ഭീകരർ കൊല്ലപ്പെട്ടു; ഒരാളെ ജീവനോടെ പിടികൂടിയതോടെ കൂടുതൽ താവളങ്ങൾ കണ്ടെത്താമെന്ന പ്രതീക്ഷയിൽ സൈന്യം
ശ്രീനഗർ: കാശ്മീരിൽ ഭീകരരെ തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് സൈന്യം ശക്തമായ നീക്കത്തിൽ. ഓപ്പറേഷൻ ഓൾ ഔട്ട് എന്ന് പേരിട്ട സൈനിക നീക്കം നടക്കുന്നതിന്റെ ഭാഗമായി ഇന്ന് അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഒരാളെ ജീവനോടെ പിടികൂടി. ഇയാളിൽ നിന്ന് കൂടുതൽ രഹസ്യങ്ങൾ അറിയാനാകുമെന്ന പ്രതീക്ഷയിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. കാശ്മീരിലെ വിവിധ മേഖലകളിൽ ശക്തമായ സൈനിക നീക്കം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ന് നടന്ന ഓപ്പറേഷനിൽ ബാരാമുള്ളയിൽ രണ്ടും ഹദ്വാരയിൽ മൂന്നും ഭീകരരെ സൈന്യം വധിച്ചു. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. സാരമായ പരുക്കുകളോടെ ബാരാമുള്ളയിൽ നിന്ന് ഒരു ഭീകരനെ സൈന്യം പിടികൂടിയിട്ടുമുണ്ട്. തിരച്ചിലിനിറങ്ങിയ സൈനിക വാഹനങ്ങൾക്കു നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. സൈന്യവും ശക്തമായി തിരിച്ചടിച്ചു. അതിർത്തി ഗ്രാമങ്ങളിൽ ഭീകരർ ഒളിച്ചുകഴിയുന്നുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് തിരച്ചിൽ ഊർജിതമാക്കിയത്. ഇതോടെ ഭീകരരുടെ സാന്നിധ്യമുണ്ടാകുന്ന കേന്ദ്രങ്ങളിലെല്ലാം തിരച്ചിൽ ശക്തമാണ
ശ്രീനഗർ: കാശ്മീരിൽ ഭീകരരെ തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് സൈന്യം ശക്തമായ നീക്കത്തിൽ. ഓപ്പറേഷൻ ഓൾ ഔട്ട് എന്ന് പേരിട്ട സൈനിക നീക്കം നടക്കുന്നതിന്റെ ഭാഗമായി ഇന്ന് അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഒരാളെ ജീവനോടെ പിടികൂടി. ഇയാളിൽ നിന്ന് കൂടുതൽ രഹസ്യങ്ങൾ അറിയാനാകുമെന്ന പ്രതീക്ഷയിൽ ചോദ്യം ചെയ്യൽ തുടരുകയാണ്.
കാശ്മീരിലെ വിവിധ മേഖലകളിൽ ശക്തമായ സൈനിക നീക്കം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ന് നടന്ന ഓപ്പറേഷനിൽ ബാരാമുള്ളയിൽ രണ്ടും ഹദ്വാരയിൽ മൂന്നും ഭീകരരെ സൈന്യം വധിച്ചു. ഞായറാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. സാരമായ പരുക്കുകളോടെ ബാരാമുള്ളയിൽ നിന്ന് ഒരു ഭീകരനെ സൈന്യം പിടികൂടിയിട്ടുമുണ്ട്.
തിരച്ചിലിനിറങ്ങിയ സൈനിക വാഹനങ്ങൾക്കു നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. സൈന്യവും ശക്തമായി തിരിച്ചടിച്ചു. അതിർത്തി ഗ്രാമങ്ങളിൽ ഭീകരർ ഒളിച്ചുകഴിയുന്നുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് തിരച്ചിൽ ഊർജിതമാക്കിയത്. ഇതോടെ ഭീകരരുടെ സാന്നിധ്യമുണ്ടാകുന്ന കേന്ദ്രങ്ങളിലെല്ലാം തിരച്ചിൽ ശക്തമാണ്.
റിപ്പബ്ലിക് ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സൈനിക നീക്കത്തിനു പിന്നാലെ സോപോർ, ബാരാമുള്ള, ഹന്ദ്വാര, കുപ്‌വാര എന്നിവിടങ്ങളിലെ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. ഓപ്പറേഷൻ ഓൾ ഔട്ട് എന്ന് പേരിട്ട സൈനിക നടപടിയുടെ ഭാഗമായി നടന്ന മുന്നേറ്റത്തിൽ ഇതുവരെ ഇരുന്നൂറോളം ഭീകരരെ സൈന്യം വധിച്ചുവെന്നാണ് കണക്കുകൾ.