- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സ്ത്രീയുടെ കൈയിൽ 50 ഷെയ്ഡ്സ് ഓഫ് ഗ്രേ എന്ന പുസ്തകം കണ്ടാൽ അവള് ഒരു അഭിസാരികയാവുമോ? ഏതൊരു പുരുഷനേയും ലൈംഗിക പൂർത്തീകരണത്തിനു ക്ഷണിക്കുന്നതിനു തുല്യാമാകുമോ? ദീപ പ്രവീൺ എഴുതുന്ന ഒരു അനുഭവക്കുറിപ്പ്
പറയാതിരിക്കാൻ ആവാത്തതുകൊണ്ടു മാത്രം വീണ്ടും പറയുന്നു. ഒരു സ്ത്രീയുടെ കൈയിൽ 50 shades of greyയെന്ന പുസ്തകംകണ്ടു എന്നതുകൊണ്ട് അവള് ഒരു അഭിസാരികയോ? അതൊ കാണുന്നഏതൊരു പുരുഷനേയും ലൈംഗികപൂർത്തീകരണത്തിനു ക്ഷണിക്കുന്നവളോ ?ഇന്നലെ ഒരു ചങ്ങാതിക്കു ട്രെയിനിൽ വച്ചുണ്ടായ അനുഭവമാണ് ഇത് കുറിക്കാൻ പ്രേരിപ്പിക്കുന്നത്. എല്ലാ വാരാന്ത്യത്തിൽ ജോലി സ്ഥലത്തുനിന്നു ദൂരെയുള്ള നാട്ടിലേയ്ക്ക് ട്രെയിനിൽ യാത്ര ചെയ്യുന്ന ആളാണ് എന്റെ കൂട്ടുകാരി. പണ്ട് നല്ല വായനയുള്ള കൂട്ടത്തിൽ ആയിരുന്നെങ്കിലും ജോലിയും തിരക്കുകളും കാരണം വായന കുറഞ്ഞു എന്ന സ്ഥിരം പരാതിക്കാരി. അങ്ങനെയുള്ള പല കൂട്ടുകാരും തിരിച്ചു വായനയിലേയ്ക് വരുമ്പോൾ വായിക്കേണ്ട പുസ്തകങ്ങളുടെ റെക്കമെന്‌ടെഷൻ ചോദിക്കാറുണ്ട് (ഞാൻ ഒരു നല്ല വായനക്കാരിയാണ് എന്ന തെറ്റി ധാരണയുടെ പുറത്തു ചെയ്യുന്നതാണ്). എന്റെ കൂട്ടുകാരിയും കഴിഞ്ഞ ദിവസം ഒരു പുസ്തകമേളയിൽ പോയി അവിടെ കണ്ട പുസ്തകങ്ങളിൽ നിന്ന് ഏതെടുക്കണം എന്ന് വിളിച്ചു ചോദിച്ചു. അവൾ അവിടെ കാണുന്ന പുസ്തകങ്ങളുടെ പേര് പറയുകയും അതിൽ നിന്ന് ച
പറയാതിരിക്കാൻ ആവാത്തതുകൊണ്ടു മാത്രം വീണ്ടും പറയുന്നു. ഒരു സ്ത്രീയുടെ കൈയിൽ 50 shades of greyയെന്ന പുസ്തകംകണ്ടു എന്നതുകൊണ്ട് അവള് ഒരു അഭിസാരികയോ?
അതൊ കാണുന്നഏതൊരു പുരുഷനേയും ലൈംഗികപൂർത്തീകരണത്തിനു ക്ഷണിക്കുന്നവളോ ?
ഇന്നലെ ഒരു ചങ്ങാതിക്കു ട്രെയിനിൽ വച്ചുണ്ടായ അനുഭവമാണ് ഇത് കുറിക്കാൻ പ്രേരിപ്പിക്കുന്നത്.
എല്ലാ വാരാന്ത്യത്തിൽ ജോലി സ്ഥലത്തുനിന്നു ദൂരെയുള്ള നാട്ടിലേയ്ക്ക് ട്രെയിനിൽ യാത്ര ചെയ്യുന്ന ആളാണ് എന്റെ കൂട്ടുകാരി. പണ്ട് നല്ല വായനയുള്ള കൂട്ടത്തിൽ ആയിരുന്നെങ്കിലും ജോലിയും തിരക്കുകളും കാരണം വായന കുറഞ്ഞു എന്ന സ്ഥിരം പരാതിക്കാരി. അങ്ങനെയുള്ള പല കൂട്ടുകാരും തിരിച്ചു വായനയിലേയ്ക് വരുമ്പോൾ വായിക്കേണ്ട പുസ്തകങ്ങളുടെ റെക്കമെന്‌ടെഷൻ ചോദിക്കാറുണ്ട് (ഞാൻ ഒരു നല്ല വായനക്കാരിയാണ് എന്ന തെറ്റി ധാരണയുടെ പുറത്തു ചെയ്യുന്നതാണ്).
എന്റെ കൂട്ടുകാരിയും കഴിഞ്ഞ ദിവസം ഒരു പുസ്തകമേളയിൽ പോയി അവിടെ കണ്ട പുസ്തകങ്ങളിൽ നിന്ന് ഏതെടുക്കണം എന്ന് വിളിച്ചു ചോദിച്ചു. അവൾ അവിടെ കാണുന്ന പുസ്തകങ്ങളുടെ പേര് പറയുകയും അതിൽ നിന്ന് ചിലതൊക്കെ ഞാൻ അവൾക്കായി നിർദേശികുകയും ചെയ്തു. അവൾ ഓർഹൻ പാമുക്കിന്റെയോ, കാമുവിന്റെയോ വായനകാരിയല്ലാത്തതു കൊണ്ട് Paulo coelhoയും, എലിഫ് ഷഫാക്കും, 1000 സ്പ്‌ളെൻഡിഡ് സൺസും ഒകെ പറയുന്ന കൂട്ടത്തിൽ അവളു ചോദിച്ചു: 'ആമി, How is fifty shades of grey? നീ വായിച്ചിട്ടുണ്ടോ?'
ഞാൻ ' തീർച്ചയായും mills and boon മാര്‌കെറ്റിങിൽ വളരെ വിജയിച്ച വർക്ക് ആണ്. ഒരു സ്‌കീം റീഡ് നു പറ്റിയതാണ്. Since you are also into marketing after reading the book you will be surprised to see how well placed and excuted their marteting stratergy is'
പിന്നീട് ഞങ്ങൾ ആ പുസ്തകത്തേ കുറിച്ചും അതിൽ യഥാർത്ഥത്തിൽ പ്രതിപാദിക്കുന്നത് പോലെ ഒരു sexual റിലേഷൻഷിപ്പിൽ സ്ത്രീ സബ്മിസ്സിവ് ആകുന്നുണ്ടോ എന്നതിനെ കുറിച്ചും, ആ പുസ്തകം യഥാർത്ഥത്തിൽ പറയാൻ ശ്രമിക്കുന്നത് ഏതൊരു ബന്ധത്തിലും, അത് ലൈംഗികമായാൽ പോലും, അതിലെ protagonist (മുഖ്യകഥാപാത്രമായ ) പെൺകുട്ടിയെ പോലെ സ്വന്തം സ്വത്വത്തിൽ മുറുകെ പിടിക്കുന്നവർക്ക് വിശ്വസിക്കുന്നവർക്ക് ഏതൊരു ബന്ധത്തിലും ഒരു ഡോമിനന്‌സ് ഉണ്ടാകുന്നു എന്നല്ലേ എന്നും തുടങ്ങി ഞങ്ങൾ ആ പുസ്തകത്തെയും അത് മുന്നോട്ടു വെക്കുന്ന സബ്മിസ്സിവ്‌നെസ്സ് എന്ന വസ്തുതയെ കുറിച്ചും, അത് പോലെയുള്ള സമാന്തര ചിന്ത പുലർത്തുന്ന പുസ്തകങ്ങളേ കുറിച്ചും ലൈംഗികത ഒരു വിപ്ലവ ചരക്കാകുന്നതിനെകുറിച്ചും ഫോണിൽ സംസാരിച്ചു കൊണ്ടിരുന്നു.
ഇത്രയും ഞാൻ പറയാൻ കാരണം, സ്വന്തമായി അഭിപ്രായങ്ങൾ ഉള്ളതും, അത് പുസ്തകമേളയിലെ തിരക്കിൽ നിന്ന് പോലും ഫോണിലൂടെ സംസാരിക്കാൻ കഴിയുന്ന ചങ്കുറപ്പുള്ളവാളുമായിരുന്നു എന്റെ കൂട്ടുകാരി എന്ന് പറയാനാണ്.
എന്തായാലും കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേയ്ക്ക് തിരിച്ചപ്പോൾ വഴി വായനയ്ക്ക് അവളെടുത്ത പുസ്തകം '50 ഷേഡ്സ് ഓഫ് ഗ്രേ' ആയിരുന്നു.
ഇനി അവൾ പറയട്ടെ,
' ആമി, ആദ്യം ഞാൻ ശ്രദ്ധിക്കാഞ്ഞിട്ടാണോ, അതോ എനിക്ക് മനസ്സിലാകാഞ്ഞിട്ടാണോ എന്നറിയില്ല. ചില കമന്റടികളും ചൂളം വിളികളുമായാണ് തുടങ്ങിയത്. അപ്പുറത്തിരുന്നതു എന്റെ ചെറിയ അനിയനെകാളും പ്രായം കുറഞ്ഞ 2 ആൺകുട്ടികളായിരുന്നു , എന്നാൽ പിന്നീട് എവിടെ നിന്നൊക്കെയോ കുട്ടികളെത്തി ആ കൂട്ടം വലുതായി. ഒന്ന് രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ ഞാൻ വായിക്കുന്ന പുസ്തകത്തെ ബെയിസ്സ് ചെയ്താണ് അവരു കമന്റ് പറയുന്നതെന്ന് ബോധ്യമായി. ഒരു പത്തു പത്തിനഞ്ചു മിനിറ്റുടെ അതിനെ അവഗണിച്ചു ഞാൻ വായിക്കാൻ നോക്കി. എന്നാൽ അവരുടെ കമെന്റുകൾ ഒരു verbal റേപ്പിലേയ്ക്ക് നീങ്ങുമ്പോൾ ആരെയെങ്കിലും വിളിച്ചു പരാതിപ്പെട്ടാലോ എന്ന് തോന്നി. എന്നാൽ മറ്റാർക്കും മനസ്സിലാകാത്തതും എനിക്ക് കൃത്യമായ അലോസരം ഉണ്ടാകുന്ന തരത്തിലുമായിരുന്നു അവരുടെ പ്രതികരണങ്ങൾ. ശരീരഭാഗമൊന്നും പുറത്തു കാട്ടാത്ത ഒരു സെൽവാറിനുള്ളിലായിരുന്നു എങ്കിലും എന്റെ ഷാള് കൊണ്ട് ഞാൻ എന്നെ വീണ്ടും വീണ്ടും പുതച്ചു. നല്ല തിരക്കായിരുന്നു ട്രെയിനിൽ. അതുകൊണ്ട് തന്നെ വേറെ ഒരു സീറ്റ് തേടിപ്പോകാനോ, അതല്ലെങ്കിൽ ഞാൻ അവിടെ നിന്ന് എഴുന്നേറ്റു മാറാൻ ശ്രമിച്ചാൽ അവരെന്നെ അവരെന്നെ മോളേസ്‌റ് ചെയ്യുമോ എന്ന പേടി കൊണ്ടും ഞാൻ ഉള്ളിൽ കരഞ്ഞു കൊണ്ട് അവിടെ തന്നെ ഇരുന്നു . അവരെനിക്ക് ചുറ്റും ഒരു തരം വലയം സൃഷിട്ടിച്ചിരുന്നു. ചുറ്റുമുള്ളവരു ആരും ഒന്നും അറിയുന്നുണ്ടായിരുന്നില്ല. വീട്ടിലേയേക്ക് ഫോൺ ചെയാത്തലോ എന്നോർത്തു, പിന്നെ എന്തിനാണ് അവരെ പേടിപ്പിക്കുന്നതെന്നോർത്തു. (അവളുടെ വീട്ടിൽ അവൾ ജോലിക്ക് പോകുന്നതിനെ പൂർണ്ണമായി അനുകൂലികുന്ന ഒരു സാഹചര്യമല്ല എന്നു കൂടി പറയട്ടെ വളരെ യഥാ സ്ഥിതികമായ ഒരു ചുറ്റുപാടിൽ നിന്ന് വളരെ പൊരുതി ജോലികണ്ടെത്തുകയും അതിൽ തുടരുകയും ചെയ്യുന്ന ഒരു യുവതിയാണവൾ). കുറച്ചു കഴിഞ്ഞു ഒരാൾ ആ ആൾകൂട്ടം വകഞ്ഞു മാറ്റി വന്നു. അയാൾ എണിറ്റു വരാൻ പറഞ്ഞപ്പോ ആദ്യം പേടിയാണ് തോന്നിയത്, പിന്നെ എന്തോ ഒരു ഉൾപ്രേരണയിൽ എണീറ്റു അയാൾ ആപുറത്തു ഒരു സീറ്റ് പറഞ്ഞു വച്ചിരുന്നു. അതു രണ്ടു പുരുഷന്മരിരിക്കുന്ന സീറ്റ് ആരുന്നു. എനിക്ക് പേടിയായി കാരണം ഈ ലോകത്തെ മുഴുവൻ പേടിക്കുന്ന ഒരവസ്ഥയിലേക്ക് അപ്പോഴേയ്ക്കും ഞാൻ എത്തിയിരുന്നു. എന്നാലും ഒരറ്റം പറ്റി ഞാൻ ഇരുന്നു. അയാൾ അവിടെ എന്നെ ശ്രദ്ധിച്ചു എന്നാൽ ശ്രദ്ധിക്കാത്തതു പോലെ guard ചെയ്തു നിന്നു.ട്രെയിൻ ഇറങ്ങിയപ്പോ അയാളോട് പോലും ഒരു താങ്ക്‌സ് അല്ലാതെ മറ്റൊന്നും പറയാനുള്ള മാനസികാവസ്ഥ ഉണ്ടായില്ല. ഐ ആം സ്റ്റിൽ ഇൻ ഷോക്ക് ആൻഡ് ഐ ആം shaking.'
മണിക്കൂറുകൾക്ക് ശേഷവും കഴിഞ്ഞു പോയ ആ യാത്രയിലേയ്ക്ക് തിരിച്ചു പോകുമ്പോൾ ആ യുവതി വീണ്ടും ആ ഓർമ്മയിൽ പേടിക്കുകയായിരുന്നു.
സമൂഹത്തേ ദിനംപ്രതി അഭിമുഖീകരിക്കുന്ന, ഉത്തരവാദിത്തമുള്ള ജോലിചെയുന്ന, ജീവിതത്തിലെ അനവധി പ്രതിസന്ധികളേ ധൈര്യപൂർവ്വം നേരിട്ട ഒരു യുവതിയാണ് അവളുടെ പകുതിപ്രായമുള്ള വ്യക്തികളുടെ 'ചില നോട്ടങ്ങളും ചില ചേഷ്ട്ടകളും' ഒരു വലിയ മാനസിക ആഘാത്തിലൂടെ കൊണ്ട് പോയത്.
ഈ അനുഭവം ഫേസ്‌ബുക് എന്ന സാമൂഹിക മദ്ധ്യമത്തിൽ കുറിച്ചപ്പോൾ മണിക്കൂറുകക്കുള്ളിൽ ഒരു പാട് പെൺകുട്ടികൾ മെസ്സേജ്ആയും കമന്റ് ആയും വ്യക്തിപരമായും സമാനഅനുഭവങ്ങൾ പങ്കുവച്ചു.
എന്റെ കൂട്ടുകാരിയോട് ചോദിച്ചതു പോലെ ഞാൻ അവരോടും ചോദിച്ചു എന്തു കൊണ്ട് നിങ്ങൾ പരാതിപെട്ടില്ല?
ഉത്തരം : ഒന്നു ഇങ്ങനെ ഒരവസ്ഥയിലൂടെ കടന്നു പോകുന്നവർ നേരിടുന്ന മാനസിക സംഘർഷം വാക്കുകൾക്ക് അതീതമാണ്. അതിനേ മാറി കടന്നു പരാതിപെടാൻ കഴിയുന്ന ഒരു സാമൂഹ്യ സാഹചര്യത്തിലേയ്ക്ക്ഇ നിയും മലയാളി സമൂഹത്തിലെ സാധാരപെൺകുട്ടികൾ എത്തിയിട്ടില്ല. എന്റെ കൂട്ടുകാരിയുടെതു പോലെയുള്ള കുടുംബങ്ങളിൽ നിന്ന് വരുന്ന യുവതികൾ എത്ര വിദ്യാ സമ്പന്ന രായാലും, കുടുംബത്തെ പേടിച്ചു, ബന്ധുക്കളെ പേടിച്ചു, സമൂഹത്തെ പേടിച്ചു ഇത്തരം പീഡനങ്ങൾ നിശബദ്ധരായി സഹിക്കുന്നു.
നമ്മൾ 14 സെക്കൻഡ് റൂളിനെ പുച്ഛിക്കുമ്പോൾ അതൊക്കെ കാടൻ നിയമങ്ങൾ ആണെന്നു പറയുമ്പോൾ അറിയുക നമ്മൾ വളർത്തുന്നത് പെൺകുട്ടികളുടെ ഇൻബോക്‌സിൽ ചെന്ന് അവരുടെ മാനത്തിനു വില പറയുന്നവരെയാണ്, സഹയാത്രികരെ വിധിക്കുകയും വെർച്ച്വൽ റേപ്പിനു വരെ വിധയമാകുകയും ചെയ്യുന്ന മാനസിക രോഗികളെയാണ്. ദിഗംഭര സ്വാമിയുടെ പ്രസംഗത്തെ കളിയാക്കി അടുത്ത നിമിഷത്തിൽ പുതുതായി കിട്ടിയ സ്വകാര്യ ക്യാമറ നഗ്നത ക്‌ളിപ്പിൽ ലംഗിക ഉത്തേജനം തേടുന്ന ഹിപ്പോക്രസിയാണ് നല്ല ഒരു ശതമാനം മലയാളിയുടെയും.
മക്കൾക്ക് ട്യൂഷനും ഫീസും ചോദിക്കുന്ന കാശും കൈ വച്ചു കൊടുത്തു സമൂഹത്തിലേയ്ക്ക് ഇറക്കി വിടുമ്പോ അച്ഛൻ അമ്മമാര് പറയാറുണ്ട് സൂക്ഷിച്ചു പോണേ മോനേന്നു..' എന്നാൽ അതിനൊപ്പം ഇത് കൂടി പറയണം, 'ഒരു സഹ ജീവിയുടെ മാനത്തിനു വിലയിട്ടു വന്നാൽ അടിച്ചതിനത്തു കേറ്റില്ലാന്നു, സഹ ജീവിയെ ബഹുമാനിക്കാൻ പഠിക്കണോന്നു '. നിങ്ങളിലെ അച്ഛനും ആങ്ങളയും ഓർക്കണം മറ്റൊരു വ്യക്തിയുടേ സ്വകാര്യതയിലേക്ക് നിങ്ങൾ ഒളിഞ്ഞു നോക്കുമ്പോൾ ആ നോട്ടം നിങ്ങളുടെ പ്രിയപ്പെട്ടവരിലേയ്ക്കും ഏതു നിമിഷവും തിരിയാം. നല്ല സാമൂഹിക ജീവിയാകാനാണ് മനുഷ്യൻ ആത്യന്തികമായി പേടിക്കേണ്ടതു.
ഒരുപാട് പഴികേട്ട ഞാൻ എഴുതിയ ഒരു പഴയ കവിത കൂടി ചേർക്കുന്നു.
Sex is not a sin
It is not a crime,
Sex is divine,
It is sacred and pure,
So if a woman writes about sex,
she is not a pervert,
not sexually frustrated,
She is using it as a medium, a mirror
So society you don't have the right to crucify her,
Drop your stones
Smash your prejudices,
She is not your Mary Magdalene,
Open your eyes into yourself first,
Before you poke others
(Deepa Praveen)