- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് പിന്തുണയുമായി ഫ്രാൻസ് വിമാനകമ്പനി എയർബസും; ഇന്ത്യയിൽ വിമാനം നിർമ്മിക്കാൻ തയ്യാറാണെന്ന് മോദിയെ അറിയിച്ചു; അഞ്ച് വർഷത്തിനുള്ളിൽ രണ്ട് ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലെത്താൻ അവസരമൊരുങ്ങി
പാരിസ്: കേന്ദ്രത്തിലെ ബിജെപി സർക്കാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് വൻ കുതിച്ചുചാട്ടമായി മാറി പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് പിന്തുണയുമായി പ്രമുഖ വിമാന നിർമ്മാതാക്കളായ എയർബസ് രംഗത്തെത്തിയതാണ് രാജ്യത്തിന് നേട്ടമാകുന്നത്. ഇന്ത്യയിൽ എത്തി വിമാനം നിർമ്മിക്കാൻ തയ്യാറാണെന
പാരിസ്: കേന്ദ്രത്തിലെ ബിജെപി സർക്കാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് വൻ കുതിച്ചുചാട്ടമായി മാറി പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. മേക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് പിന്തുണയുമായി പ്രമുഖ വിമാന നിർമ്മാതാക്കളായ എയർബസ് രംഗത്തെത്തിയതാണ് രാജ്യത്തിന് നേട്ടമാകുന്നത്. ഇന്ത്യയിൽ എത്തി വിമാനം നിർമ്മിക്കാൻ തയ്യാറാണെന്ന് കമ്പനി സിഇഒ സിഇഒ ടോം എൻഡേഴ്‌സ് പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിന് ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടൂലോസിലെ എയർബസ് നിർമ്മാണ കേന്ദ്രം സന്ദർശിച്ചപ്പോഴാണ് കമ്പനി മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിക്ഷേപം ഇറക്കാർ താൽപ്പര്യം അറിയിച്ചത്.
ഇന്ത്യയുമായി ശക്തമായ വ്യാവസായിക ബന്ധമാണ് ആഗ്രഹിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ എല്ലാ മേഖലയിലും ഇന്ത്യ വഹിക്കുന്ന പങ്ക് വലുതാണ്. സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയെ വളരെ പ്രതീക്ഷയോടെയാണ് ഫ്രാൻസ് കാണുന്നത്. അതിന്റെ ഭാഗമായി ഇന്ത്യയിൽ വിമാനങ്ങളുടെ നിർമ്മാണത്തിന് ഞങ്ങൾ തയ്യാറാണ് ടോം എൻഡേഴ്‌സ് പറഞ്ഞു.
ഇന്ത്യയിൽ ഇപ്പോൾ തന്നെ എയർബസിന്റെ രണ്ട് എഞ്ചിനിയറിങ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. സിവിൽ വ്യോമയാന മേഖലയിലും പ്രതിരോധ മേഖലയിലുമാണ് അവ. ഇത് കൂടാതെ ഉന്നത യോഗ്യതയുള്ള നാനൂറ് പേരടങ്ങിയ റിസർച്ച് ആൻഡ് ടെക്‌നോളജി സെന്ററും പ്രവർത്തിക്കുന്നുണ്ട്. വരുന്ന അഞ്ച് വർഷത്തിനിടെ എയർബസ് വൻ നിക്ഷേപം ഇന്ത്യയിൽ ഇറക്കുമെന്ന് വിദേശകാര്യ വക്താവ് സയ്യിദ് അക്‌ബറുദ്ദൂൻ അറിയിച്ചു. ട്വിറ്ററിലൂടെയാണ് വിദേശകാര്യ വക്താവ് ഇക്കാര്യം അറിയിച്ചത്.
400 മില്യൺ ഡോളർ മുതൽ രണ്ട് ബില്യൺ ഡോളർ വരെ ഇന്ത്യയിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതായാണ് വിദേശകാര്യ വക്താവ് അറിയിച്ചത്. എയർബസ് കേന്ദ്രം സന്ദർശിച്ച മോദി വിമാനങ്ങളുടെ നിർമ്മാണ രീതികളും മറ്റും സശ്രദ്ധം വീക്ഷിച്ചു. എയർബസിന്റെ ടെക്‌നോളജി മിടുക്കിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ എയർബസ് വളരെ താൽപ്പര്യം പ്രകടിപ്പിച്ചതായും മോദി ട്വീറ്റ് ചെയ്തു. മോദി എയർബസ് സന്ദർശിക്കുന്ന ചിത്രങ്ങളെല്ലാം ഫേസ്‌ബുക്കിലും ട്വിറ്ററിലും വൈറലായിട്ടുണ്ട്.
ഇന്നലെ ആണവ സഹകരണം ഉൾപ്പെടെ 17 കരാറുകളിൽ മോദി ഫ്രാൻസുമായി ഒപ്പുവച്ചിരുന്നു. ഫ്രാൻസ് 200 കോടി യൂറോ ഇന്ത്യയിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നുണ്ട്. മൂന്ന് സ്മാർട്ട് സിറ്റികൾ വികസിപ്പിക്കാൻ ഫ്രാൻസ് ഇന്ത്യയെ സഹായിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചിരുന്നു. മഹാരാഷ്ട്രയിലെ ജയ്താർപൂർ ആണവനിലയത്തിന്റെ നിർമ്മാണ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോവാനും തീരുമാനമായി. ജയ്താപൂർ പദ്ധതിയിൽ പ്രാദേശികമായ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തി ചെലവുകുറച്ച് ഊർജ ഉൽപാദന ചെലവു കുറക്കാനാണ് ഫ്രഞ്ച് കമ്പനിയായ അരീവയും ഇന്ത്യയിലെ എൽ ആൻഡ് ടിയും ധാരണയായത്. ആറു ന്യൂക്‌ളിയർ റിയാക്ടറുകളിലായി 10,000 മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെനിന്ന് ഉൽപാദിപ്പിക്കുക.
ഫ്രാൻസിൽ നിന്ന് 35 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്ന കാര്യത്തിലും ധാരണയായിരുന്നു. കഴിഞ്ഞ യുപിഎ സർക്കാറിന്റെ കാലത്ത് തുടങ്ങിവച്ചതാണ് ഇത് സംബന്ധിച്ച ധാരണ. വ്യോമസേനയുടെ അടിയന്തര ആവശ്യം പരിഗണിച്ച് സർക്കാറുകൾ തമ്മിലുള്ള ഇടപാടെന്ന നിലയിൽ പറക്കാൻ തയാറായ 36 വിമാനങ്ങൾ അടിയന്തരമായി നൽകണമെന്നാണ് മോദി ഫ്രഞ്ച് പ്രസിഡന്റിനോട് ആവശ്യപ്പെട്ടത്.