ന്യൂഡൽഹി : വീണ്ടും വായ്പ തട്ടിപ്പ് കേസ് ഇത്തവണ മോദിയുടെ ഗുജറാത്തിലെ ബിസിനസുകാരൻ ആണ് പിടിയിലായത്. അയ്യായിരം കോടിയുടെ ബാങ്ക് വായ്പ എടുത്ത് അത് തിരിച്ചടക്കാതെ രക്ഷപ്പെടാനായിരുന്നു ശ്രമം

ബിസിനസ്സുകാരനായ ഗഗൻ ധവാനെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ വഡോദര ആസ്ഥാനമായുള്ള കമ്പനിയുടെ പേരിൽ വായ്പയെടുത്ത ശേഷം തിരിച്ചടവിൽ വീഴ്ച വരുത്തുകയായിരുന്നു. ആദായ നികുതി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്കു കൈക്കൂലി നൽകിയ കേസിലും ധവാനെതിരെ അന്വേഷണമുണ്ട്