- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് ദിവസം നീണ്ട രക്ഷാപ്രവർത്തനം വിഫലമായി; കുഴൽ കിണറിൽ കുടുങ്ങിയ കാവേരിയുടെ ജീവൻ രക്ഷിക്കാനായില്ല
ബംഗളുരു: രണ്ട് ദിവസത്തിലേറെ നീണ്ട രക്ഷാപ്രവർത്തനവും ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും വിഫലമാക്കി കാവേരി ദുരിതങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. കാവേരി കുടുങ്ങിക്കിടന്ന കുഴൽക്കിണറിന്റെ സമീപത്ത് സമാന്തരമായി ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ 28 അടി താഴ്ചയിൽ തുരങ്കമുണ്ടാക്കി കുട്ടിയെ കണ്ടെത്തിയപ്പോഴേക്കും വൈകിയിരുന്നു. തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് മൃതദേഹം പുറത്തെടുത്തത്. അപകടമുണ്ടായി രണ്ടു ദിവസം പിന്നിട്ടതോടെ കുട്ടിയുടെ ജീവനെക്കുറിച്ച് നേരത്തെതന്നെ ആശങ്കയുയർന്നിരുന്നു. എങ്കിലും, പ്രതീക്ഷ കൈവിടാതെ പ്രാർത്ഥനയോടെ കഴിയുകയായിരുന്നു കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരുമെല്ലാം. എന്നാൽ, മരണ വിവരമറിഞ്ഞതോടെ ഗ്രാമം ഒന്നടങ്കം ശോകമൂകമായി. ബെളഗാവി ജില്ലയിലെ അത്താണി താലൂക്കിലുള്ള സുൻജർവാഡിൽ ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് കാവേരി തുറന്നു കിടക്കുന്ന കുഴൽക്കിണറിൽ അബദ്ധത്തിൽ വീണത്. 400 അടി താഴ്ചയുള്ള കുഴക്കിണറിന്റെ 30 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നിരുന്നത്.
ബംഗളുരു: രണ്ട് ദിവസത്തിലേറെ നീണ്ട രക്ഷാപ്രവർത്തനവും ഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനയും വിഫലമാക്കി കാവേരി ദുരിതങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായി. കാവേരി കുടുങ്ങിക്കിടന്ന കുഴൽക്കിണറിന്റെ സമീപത്ത് സമാന്തരമായി ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ 28 അടി താഴ്ചയിൽ തുരങ്കമുണ്ടാക്കി കുട്ടിയെ കണ്ടെത്തിയപ്പോഴേക്കും വൈകിയിരുന്നു.
തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് മൃതദേഹം പുറത്തെടുത്തത്. അപകടമുണ്ടായി രണ്ടു ദിവസം പിന്നിട്ടതോടെ കുട്ടിയുടെ ജീവനെക്കുറിച്ച് നേരത്തെതന്നെ ആശങ്കയുയർന്നിരുന്നു. എങ്കിലും, പ്രതീക്ഷ കൈവിടാതെ പ്രാർത്ഥനയോടെ കഴിയുകയായിരുന്നു കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരുമെല്ലാം. എന്നാൽ, മരണ വിവരമറിഞ്ഞതോടെ ഗ്രാമം ഒന്നടങ്കം ശോകമൂകമായി.
ബെളഗാവി ജില്ലയിലെ അത്താണി താലൂക്കിലുള്ള സുൻജർവാഡിൽ ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് കാവേരി തുറന്നു കിടക്കുന്ന കുഴൽക്കിണറിൽ അബദ്ധത്തിൽ വീണത്. 400 അടി താഴ്ചയുള്ള കുഴക്കിണറിന്റെ 30 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നിരുന്നത്.