- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
54 കാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം
കൊച്ചി: 54 കാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി കുറുമശ്ശേരിയിലാണ് സംഭവം. കുറുമശ്ശേരി മാകോലി വീട്ടിൽ ജയപ്രകാശൻ ആണ് മരിച്ചത്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് മൃതദേഹം കണ്ടത്. വീടിനുള്ളിൽ തലയിൽനിന്നും ചോരവാർന്ന് തളംകെട്ടിയ നിലയിലാണ് ജയപ്രകാശിന്റെ മൃതദേഹം കണ്ടെത്തിയത്. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
മറുനാടന് ഡെസ്ക്
Next Story