- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിർച്വൽ ക്യൂവിലും കെഎസ്ആർടിസിയിലും ബുക്ക് ചെയ്തിരിക്കുന്ന ആ 550 യുവതികൾ ആക്ടിവിസ്റ്റുകളോ യഥാർത്ഥ ഭക്തരോ? മണ്ഡല മകരവിളക്ക് സമയത്ത് നട തുറക്കാൻ ഇരിക്കവേ 550 യുവതികൾ ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയതായി രേഖകൾ; ഭക്തരെന്ന് സർക്കാറും ആക്ടിവിസ്റ്റുകളെന്ന് പ്രതിഷേധക്കാരും: പാസെടുത്ത് വരുന്നവരെ എങ്ങനെ തടയുമെന്ന് ചോദിച്ചു പൊലീസ്; മണ്ഡല മകരവിളക്കും ഇങ്ങനെ പോയാൽ സംഘർഷ ഭരിതമാകുമെന്ന് ഉറപ്പ്
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ദർശനം തേടി 550 യുവതികൾ ഓൺലൈനിൽ ബുക്ക് ചെയ്തതോടെ തീർത്ഥാടന കാലം വീണ്ടും സംഘർഷത്തിലേക്ക് പോകുമോയെന്ന ആശങ്ക ശക്തം. സംഘപരിവാറിന്റെ നേതൃത്വത്തിൽ യുവതികൾ സന്നിധാനത്ത് എത്തിയാൽ തടയുമെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്. ആട്ടച്ചിത്തിരയ്ക്കായി നട തുറന്ന വേളയിൽ ഏഴായിരത്തോളം സംഘപരിവാർ പ്രവർത്തകർ സ്ഥലത്ത് എത്തിയിരിരുന്നു. ഇവരാണ് 52കാരി തീർത്ഥാടകയ്ക്ക് നേരെ ആക്രോശിച്ചു കോണ്ടെത്തിയതും. മണ്ഡല തീർത്ഥാടനത്തിനായി 41 ദിവസം നട തുറക്കുമ്പോൾ സന്നിധാനത്തെത്താൻ അവസരം തേടി ബുക്ക് ചെയ്തിരിക്കുന്നത് 550 യുവതികളാണെന്ന വാർത്തകൾ ഇന്നലെ പുറത്തുവന്നിരുന്നു. ഇവരിൽ ആരൊക്കെ യഥാർത്ഥ ഭക്തരാണെന്നും ആക്ടിവിസ്റ്റുകൾ ആരൊക്കെ ഉണ്ടെന്ന കാര്യമൊന്നും വ്യക്തമല്ല. മുൻകൂട്ടി ബുക്ക് ചെയ്തവരെ പറഞ്ഞ് മനസിലാക്കി തിരിച്ചയക്കാൻ ഇക്കുറി പൊലീസിന് സാധിക്കില്ല. യുവതീപ്രവേശ വിധിയുടെ അടിസ്ഥാനത്തിലാണ് വെർച്വൽ ക്യു, കെഎസ്ആർടിസി എന്നിവയിൽ യുവതികൾ മുൻകൂട്ടി ബുക്ക് ചെയ്തത്. ഇതുവരെ ആകെ 3.5 ലക്ഷം പേര
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ദർശനം തേടി 550 യുവതികൾ ഓൺലൈനിൽ ബുക്ക് ചെയ്തതോടെ തീർത്ഥാടന കാലം വീണ്ടും സംഘർഷത്തിലേക്ക് പോകുമോയെന്ന ആശങ്ക ശക്തം. സംഘപരിവാറിന്റെ നേതൃത്വത്തിൽ യുവതികൾ സന്നിധാനത്ത് എത്തിയാൽ തടയുമെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്. ആട്ടച്ചിത്തിരയ്ക്കായി നട തുറന്ന വേളയിൽ ഏഴായിരത്തോളം സംഘപരിവാർ പ്രവർത്തകർ സ്ഥലത്ത് എത്തിയിരിരുന്നു. ഇവരാണ് 52കാരി തീർത്ഥാടകയ്ക്ക് നേരെ ആക്രോശിച്ചു കോണ്ടെത്തിയതും. മണ്ഡല തീർത്ഥാടനത്തിനായി 41 ദിവസം നട തുറക്കുമ്പോൾ സന്നിധാനത്തെത്താൻ അവസരം തേടി ബുക്ക് ചെയ്തിരിക്കുന്നത് 550 യുവതികളാണെന്ന വാർത്തകൾ ഇന്നലെ പുറത്തുവന്നിരുന്നു.
ഇവരിൽ ആരൊക്കെ യഥാർത്ഥ ഭക്തരാണെന്നും ആക്ടിവിസ്റ്റുകൾ ആരൊക്കെ ഉണ്ടെന്ന കാര്യമൊന്നും വ്യക്തമല്ല. മുൻകൂട്ടി ബുക്ക് ചെയ്തവരെ പറഞ്ഞ് മനസിലാക്കി തിരിച്ചയക്കാൻ ഇക്കുറി പൊലീസിന് സാധിക്കില്ല. യുവതീപ്രവേശ വിധിയുടെ അടിസ്ഥാനത്തിലാണ് വെർച്വൽ ക്യു, കെഎസ്ആർടിസി എന്നിവയിൽ യുവതികൾ മുൻകൂട്ടി ബുക്ക് ചെയ്തത്.
ഇതുവരെ ആകെ 3.5 ലക്ഷം പേരാണ് ഓൺലൈൻ ബുക്കിങ് നടത്തിയത്. ഇതിൽ 40,000 പേർ നിലയ്ക്കലിൽ നിന്നു പമ്പയിലേക്കു കെഎസ്ആർടിസി ടിക്കറ്റും ബുക്ക് ചെയ്തിട്ടുണ്ട്. ഇതിൽ 550 പേർ യുവതികളാണ്. 3 ലക്ഷത്തോളം പേർ വെർച്വൽ ക്യൂ മാത്രമാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇവരുടെ കാര്യത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്. കെഎസ്ആർടിസി ടിക്കറ്റിന് ഉൾപ്പടെ തിരിച്ചറിയൽ രേഖ നൽകിയാണു ബുക്കിങ് നടത്തുന്നത്. എന്നാൽ, വെർച്വൽ ക്യൂ മാത്രം ബുക്ക് ചെയ്യുന്നവർ പേരും സ്ഥലവും മാത്രമേ വിലാസമായി നൽകാറുള്ളു. ആർക്കു വേണമെങ്കിലും ആരുടെ പേരിലും ബുക്ക് ചെയ്യാം. പ്രതിഷേധക്കാരാണോ ഇത്തരത്തിൽ ബുക്കിങ് നടത്തിയതെന്നാണു പൊലീസ് അന്വേഷിക്കുന്നത്.
ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകൾ വന്നാൽ തടയുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഗൂഢലക്ഷ്യങ്ങളുമായി വരുന്നവരെയാണ് ആക്ടിവിസ്റ്റുകൾ എന്ന് ഉദ്ദേശിച്ചത്. ഇവരെ ദർശനത്തിന് അനുവദിക്കില്ലെന്നുമാണ്യിരുന്നു അ്‌ദേഹം പറഞ്ഞത്. ചിത്തിര ആട്ട പൂജ നാളിൽ ശബരിമലയിൽ വനിത പൊലീസുകതാരുടെ അടക്കം സാന്നിധ്യമുണ്ടായിരുന്നു.
അതിനിടെ യുവതികളെ പതിനെട്ടാംപടി കയറ്റുകയോ സന്നിധാനത്ത് പൊലീസ് അതിക്രമമുണ്ടാവുകയോ ചെയ്താൽ സംസ്ഥാനങ്ങളിൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് വിധത്തിലുള്ള ആശങ്കയും സർക്കാറിനുണ്ട്. വൻ പൊലീസ് സന്നാഹം ഒരുക്കിയിട്ടും ചിത്തിര ആട്ടവിശേഷത്തിന് നടതുറന്നപ്പോൾ സന്നിധാനത്തെ നിയന്ത്രണം നേരത്തെ സംഘപരിവാർ ഏറ്റെടുത്തത് മുന്നറിയിപ്പാണെന്ന് ഇന്റലിജന്റ്‌സ് റിപ്പോർട്ടുമുണ്ട്.
യുവതീപ്രവേശനത്തിനെതിരെ കേരളത്തിന് പുറമെ ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികൾ നടക്കുന്നുണ്ട്. ദേശീയതലത്തിൽ രഥയാത്ര സംഘടിപ്പിക്കാനും ഹൈന്ദവ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ മുന്നൊരുക്കങ്ങൾ സംസ്ഥാനങ്ങളിൽ നടന്നുവരികയാണ്. കോടതി വിധിക്ക് ശേഷം രണ്ട് തവണ നടതുറന്നപ്പോഴും ഇതരസംസ്ഥാനങ്ങളിൽനിന്നും ഭക്തർ ശബരിമലയിലെത്തിയിരുന്നു. സാധാരണ ചിത്തിര ആട്ടവിശേഷത്തിന് മറ്റ് സംസ്ഥാനങ്ങളിൽനിന്നും ഭക്തർ എത്താറില്ല. ഈ പതിവിനും ഇത്തവണ മാറ്റം വന്നു.