പാലക്കാട്: പക്ഷാഘാതം വന്ന് കിടപ്പിലായ പതിമൂന്ന് കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്ധ്യവയസ്‌ക്കൻ അറസ്റ്റിൽ. ചിറ്റൂർ വിളയോടി കാരിക്കുളം വെള്ളയുടെ മകൻ സുന്ദരൻ (56) ആണ് അറസ്റ്റിലായത്. ഞായറാഴ്‌ച്ച ഉച്ചയോടെയാണ് അറസ്റ്റി നാസ്പദമായ സംഭവം നടന്നത്.

ഏറെ നാളായി ഒരു വശം തളർന്ന് കിടപ്പിലായിരുന്നു പെൺകുട്ടി. വിവാഹ ബ്രോക്കറായ പ്രതി പെൺകുട്ടിയുടെ ചെറിയച്ചന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയിരുന്നു.

ഈ സമയം പെൺകുട്ടിയുടെ മുത്തശ്ശി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മുത്തശ്ശി ഇയാൾക്ക് നൽകാനായി പണമെടുക്കാൻ പോയ സമയത്താണ് പീഡനശ്രമം നടന്നത്. ചിറ്റൂർ പൊലീസ് കേസെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.