- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഓരേ മനസ്സും ഒരേ ലക്ഷ്യവുമായി 5 കെ സീറോ റൺ/വാക്ക് സോമർസെറ്റിൽ മെയ് 30ന്
ന്യൂജേഴ്‌സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സങ്കടിപ്പിക്കുന്ന ഒന്നാമത് വാർഷീക 5K സീറോ റൺ/ വാക്ക് ന്യൂജേഴ്‌സിയിലെ സോമർസെറ്റിലുള്ള കൊളോണിയൽ പാർക്കിൽ വച്ചു മെയ് 30ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ നടത്തപ്പെടും (Location: Colonial Park, 156 Mettlers Road, Somerset, NJ 08873). ന്യൂജേഴ്‌സിയിലെ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്ത
ന്യൂജേഴ്‌സി: സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫെറോനാ ഇടവകയുടെ യുവജന വിഭാഗം സങ്കടിപ്പിക്കുന്ന ഒന്നാമത് വാർഷീക 5K സീറോ റൺ/ വാക്ക് ന്യൂജേഴ്‌സിയിലെ സോമർസെറ്റിലുള്ള കൊളോണിയൽ പാർക്കിൽ വച്ചു മെയ് 30ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ നടത്തപ്പെടും (Location: Colonial Park, 156 Mettlers Road, Somerset, NJ 08873).
ന്യൂജേഴ്‌സിയിലെ സോമർസെറ്റ് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ഫെറോനാ ദേവാലയം പുതുതായി നിർമ്മിച്ചുവരുന്ന ദേവാലയത്തിന്റെ തുടർ നിർമ്മാണ പ്രവര്ത്തനങ്ങൾക്ക് പണം സ്വരൂപിക്കുന്നിനാണ് 5K റൺ /വാക്ക് ലക്ഷ്യമിടുന്നത്.
സെന്റ്‌തോമസ് യുവജന സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ ഉദ്യമത്തിന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 300ൽ പരം ആളുകള് ഇതിനോടകം പേര് രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. ഏകദേശം 600 പേരെയാണ് ഈ ഉദ്യമത്തില് പ്രതീക്ഷിക്കുന്നത്. രജിസ്‌ട്രേഷൻ ഫീസ് ഒരാൾക്ക് 30 ഡോളറും, കുട്ടികൾക്ക് 10 ഡോളറും, നാലുപേരടങ്ങുന്ന കുടുംബത്തിന് 100 ഡോളറുമായി നിജപ്പെടുത്തിയിരിക്കുന്നു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീം അംഗങ്ങൾ മെയ് 15ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. അമേരിക്കയിലുള്ള എല്ലാ മലയാളികള്ക്കും, മലയാളി സംഘടനകള്ക്കും ഈ പരിപാടിയിൽ പങ്കെടുക്കാം. മുതിർന്നവർക്കും, കുട്ടികൾക്കും പ്രത്യേകം പ്രത്യേകം മത്സരങ്ങൾ നടത്തപ്പെടും. 5K റൺ /വാക്ക് വിജയികൾക്ക് ടി ഷർട്ടും, വിവിധ സമ്മാനങ്ങളും നല്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. 5സ റണ്ണിൽ പങ്കെടുക്കുന്നവർക്ക് രുചികരമായ 'ബാർബിക്യൂ'വും ഏർപ്പെടുത്തിയിട്ടുണ്ട് എന്നും സഘാടകർ അറിയിക്കുന്നു.
ഫൊറോനാ ഇടവകയുടെ യുവജന വിഭാഗം മുൻകൈ എടുത്തു നടത്തുന്ന ഈ ഉദ്യമത്തിനു, കുഞ്ഞുങ്ങളെ വികാരി ഫാ. തോമസ് കടുകപ്പിള്ളിൽ അഭിനന്ദിച്ചു. ഒന്നാമത് വാർഷിക 5K സീറോ റൺ/വാക്ക്‌നെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കും, രജിസ്‌ട്രേഷനും, സ്‌പോൺസർഷിപ്പിനും ബന്ധപ്പെടുക. ഡാനി ജോസഫ് (908) 9384513, ജിമ്മി ജോസഫ് (908)7459531, കോളിൻ മോർസ് (732)789 4774, വൈശാക് കുര്യൻ (732) 429 0707, സബ്രീന അലക്‌സ് (908) 462 2277
വെബ്‌സൈറ്റ്: WWW.SYRORUN.ORG സെബാസ്റ്റ്യൻ ആന്റണി അറിയിച്ചതാണിത്.



