കുവൈത്ത്: പ്രൈവറ്റ് റസിഡൻഷ്യൽ ഏരിയകളിൽ നിന്നും അവിവാഹിതരായ തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കെ പ്രവാസികളുടെ താമസനിയമത്തിൽ കൂടുതൽ നിബന്ധനകളുമായി സർക്കാർ വീണ്ടും രംഗത്ത്.

ഒരു പ്രൈറ്റ് റസിഡൻഷ്യൽ ഹൗസുകളിൽ ആറു പ്രവാസി കുടുംബങ്ങളിൽ അധികം താമസിക്കാൻ അനുവദിക്കില്ലെന്ന കുവൈത്ത് മുൻസിപ്പാലിറ്റിയുടെ പുതിയ തീരുമാനമാണ് മലയാളികൾ ഉൾപ്പെട്ട പ്രവാസികൾക്ക് തലവേദനയാകുന്നത്35 പേരിലധികം ഇവിടെ താമസിക്കരുതെന്നാണ് പുതിയ തീരുമാനം.

കുവൈത്തി മുൻസിപ്പാലിറ്റി സ്ട്രക്ചറൽ പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ആണ് ഇക്കാര്യം അറിയിച്ചത്. പബ്ലിക്ക് അഥോറിറ്റി ഓഫ് സിവിൽ ഇൻഫർമേഷൻ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇത്തരമൊരു തീരുമാനം ഉടലെടുത്തത്. റെന്റ് കോൺട്രാക്ട് ഉപ്പുവയ്ക്കാത്ത കുടുംബങ്ങൾക്ക് സിവിൽ ഐഡികൾ നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.