- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഷ്ടിച്ചത് കണക്കിലുള്ള സ്വർണം തന്നെ; ജീവനക്കാരനെ കടയുടമയ്ക്ക് പൂർണ്ണ വിശ്വാസം; ടിക്കറ്റെടുക്കാതെ ബസിൽ യാത്ര ചെയ്തയാളെ സംശയം; ആറുകിലോ സ്വർണം പോയ വഴി കാണാതെ പൊലീസ്
കോതമംഗലം: ആറു കിലോയോളം സ്വർണം ബസ്സിൽ വച്ച് നഷ്ടപ്പെട്ട സംഭവത്തിൽ ജീവനക്കാരൻ മഹേഷിന്റെ വെളിപ്പെടുത്തൽ വിശ്വസിക്കുന്നുവെന്നും ബസ് ജീവനക്കാരുടെ വഴിവിട്ട നീക്കത്തിൽ സംശയമുണ്ടെന്നും ബാംഗ്ലൂരിലെ സോവൻ ജ്വലറി ഉടമ മഹേന്ദ്രകുമാർ ഘട്ടാരിയ. ഇന്നലെ ആലുവയിലെത്തി മഹേന്ദ്രകുമാർ നഷ്ടപ്പെട്ട സ്വർണം സംബന്ധിച്ച മുഴുവൻ രേഖകളും പൊലീസിനു കൈമാറ
കോതമംഗലം: ആറു കിലോയോളം സ്വർണം ബസ്സിൽ വച്ച് നഷ്ടപ്പെട്ട സംഭവത്തിൽ ജീവനക്കാരൻ മഹേഷിന്റെ വെളിപ്പെടുത്തൽ വിശ്വസിക്കുന്നുവെന്നും ബസ് ജീവനക്കാരുടെ വഴിവിട്ട നീക്കത്തിൽ സംശയമുണ്ടെന്നും ബാംഗ്ലൂരിലെ സോവൻ ജ്വലറി ഉടമ മഹേന്ദ്രകുമാർ ഘട്ടാരിയ.
ഇന്നലെ ആലുവയിലെത്തി മഹേന്ദ്രകുമാർ നഷ്ടപ്പെട്ട സ്വർണം സംബന്ധിച്ച മുഴുവൻ രേഖകളും പൊലീസിനു കൈമാറി. .ഇതെല്ലാം കൃത്യമാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ജൂവലറികളിലേക്കുള്ള ആധുനിക ഡിസൈനുകളിൽ രൂപകൽപ്പന ചെയ്ത ആഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിന് ഒരുകോടി നാൽപ്പതുലക്ഷം രൂപ വിവരും.
ഇന്നലെ പുലർച്ചെയാണ് ബംഗളൂരു മല്ലേശ്വരം സംപിക റോഡിൽ പ്രവർത്തിക്കുന്ന സോവൻ ജൂവലറിയിലെ ജീവനക്കാരൻ രാജസ്ഥാൻ സ്വദേശി മഹേഷ്‌കുമാർ കൈവശമുണ്ടായിരുന്ന ആറു കിലോയോളം സ്വർണം നഷ്ടപ്പെട്ടതായി ആലുവ പൊലീസിൽ മൊഴിനൽകിയത്. ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രക്കിടെ ആലൂവയ്ക്കും ബംഗളൂരിനുമിടയിൽ സ്വർണം നഷ്ടപ്പെട്ടെന്നായിരുന്നു മഹേഷ്‌കുമാറിന്റെ വെളിപ്പെടുത്തൽ. കൊച്ചിയിലെ ജൂവലറികളിലേക്കായി കൊണ്ടുവന്ന സ്വർണ്ണമാണിതെന്നും ഇതു സംബന്ധിച്ചുള്ള രേഖകളെല്ലാം ജൂവലറിയിലുണ്ടെന്നും മഹേഷ് വ്യക്തമാക്കിയിരുന്നു.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ കല്ലട ട്രാവൽസിന്റെ ബസ്സിൽ ബംഗ്‌ളൂരിൽ നിന്നും പുറപ്പെട്ട താൻ ഇടയ്ക്ക് ഉറങ്ങിപ്പോയെന്നും ആലുവ ബൈപാസിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നതെന്നുമാണ് മഹേഷ് പൊലീസിൽ നൽകിയിട്ടുള്ള പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ആലുവയിൽ എത്തുമ്പോൾ ബസ്സിൽ 33 പേരുണ്ടായിരുന്നു. മൊത്തം നാൽപ്പത് യാത്രക്കാർ ബസ്സിലുണ്ടായിരുന്നെന്നും ഇവരിൽ ഏഴുപേർ തൃശൂരിൽ എത്തിയപ്പോഴേക്കും ഇറങ്ങിയിരുന്നെന്നും ജീവനക്കാർ പൊലീസിൽ മൊഴി നൽകിയിട്ടണ്ട്.
ടിക്കറ്റെടുക്കാതെ ബസ് ജീവനക്കാരുടെ അറിവോടെ ബസ്സിൽ യാത്ര ചെയ്ത ഒരാളും ഇതിൽപ്പെടും. ഇയാളെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രധാനമായും പൊലീസ് അന്വേഷണം നീങ്ങുന്നത്. മറ്റുള്ള ആറു യാത്രക്കാരിൽനിന്നും വിവരങ്ങൾ ശേഖരിക്കുമെന്നും ഇവരെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ആലുവ സി ഐ ടി ബി വിജയൻ, എസ് ഐ പി എ ഫൈസൽ എന്നിവർ അറിയിച്ചു.
ബർത്തിൽ സൂക്ഷിച്ചിരുന്ന എയർബാഗിൽ പ്രത്യേക ബോക്‌സിലാണ് സ്വർണം സൂക്ഷിച്ചിരുന്നതെന്നും താൻ ഇത്തരത്തിൽ ഇതിനു മുമ്പും സ്വർണം കൊണ്ടുവരാറുണ്ടെന്നും മഹേഷ്് പൊലീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ബാഗിലെ മറ്റൊരു കവറിലുണ്ടായിരുന്ന 250 ഗ്രാം ആഭരണം നഷ്ടപ്പെട്ടിട്ടില്ല. സോവൻ ജൂവലേഴ്‌സിന്റെ എറണാകുളം ഭാഗത്തെ സെയിൽസ് റപ്രസെന്റേറ്റീവാണ് മഹേഷ്. കഴിഞ്ഞ പത്തുവർഷമായി ഈ സ്ഥാപനത്തിൽ ജോലിചെയ്തു വരുന്ന ഇയാളെക്കുറിച്ച് ഉടമ മഹേന്ദ്രകുമാറിനും സഹപ്രവർത്തകർക്കും നല്ലതുമാത്രമേ പറയാനുള്ളു.
ബാഗിൽ നിന്നും സ്വർണം നഷ്ടപ്പെട്ടതായുള്ള മഹേഷിന്റെ വെളിപ്പെടുത്തൽ പൊലീസ് ഇപ്പോഴും പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നാണ് സൂചന. സ്വർണം മറ്റ് എവിടെയെങ്കിലും മറന്നുവച്ച ശേഷമായിരിക്കാം മഹേഷ് ബസ്സിൽക്കയറിയതെന്നും ഇവിടെയെത്തിയപ്പോൾ ഇതേക്കുറിച്ച് ഓർമ്മ വന്നപ്പോൾ സ്വർണം നഷ്ടപ്പെടാനുള്ള സാധ്യത കണക്കിലെടുത്താവാം പരാതിയുമായെത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമീക വിലയിരുത്തൽ.
വർഷങ്ങളായി ബാഗിൽ ഇതിലും കൂടിയ അളവിൽ സ്വർണം കൊണ്ടുവരാറുള്ള മഹേഷിന്റെ പക്കൽനിന്നും കാര്യങ്ങൾ കൃത്യമായി അറിയാവുന്നവർ സ്വർണം തന്ത്രപൂർവ്വം തട്ടിയെടുത്തിരിക്കാനുള്ള സാധ്യതയെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.