- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിണ്ടിഗലിൽ വാഹനാപകടത്തിൽ ആറ് മലയാളികൾ മരിച്ചു; ടെമ്പോ ട്രാവലർ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ പെട്ടത് വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിന് പോയവർ
തേനി: തമിഴ്‌നാട്ടിലെ വാഹനാപകടത്തിൽ ആറ് മലയാളികൾ മരിച്ചു. ദിണ്ടിഗലിന് സമീപമാണ് മലയാളി തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. ഇവര് സഞ്ചരിച്ച വാഹനം ബസിൽ ഇടിക്കുകയായിരുന്നു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തേനിയിൽ നിന്ന് 27 കി.മീ മാറി ദേവതാനപ്പട്ടി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ബേബി മുള്ളാനിക്കൽ, അജീഷ് വെട്ടുക്കാട്ടിൽ, മോൻസി പടലാംകുന്നേൽ,ഒറ്റലാങ്കൽ ഷൈൻ, ബിനു കരിപ്പറമ്പിൽ, വെൺമണി സ്വദേശി ജസ്റ്റിൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇടുക്കി ജില്ലയിലെ തങ്കമണ്ണിയിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ്സിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ടെമ്പോ ട്രാവലർ പൂർണമായും തകർന്നു. ആറ് പേരും അപകടസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടെന്നാണ് സൂചന. പരിക്കേറ്റ രണ്ടു പേരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ഇവരുടെ നില ഗുരുതരമല്ല. മൃതദേഹങ്ങൾ
തേനി: തമിഴ്‌നാട്ടിലെ വാഹനാപകടത്തിൽ ആറ് മലയാളികൾ മരിച്ചു. ദിണ്ടിഗലിന് സമീപമാണ് മലയാളി തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടത്. ഇവര് സഞ്ചരിച്ച വാഹനം ബസിൽ ഇടിക്കുകയായിരുന്നു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തേനിയിൽ നിന്ന് 27 കി.മീ മാറി ദേവതാനപ്പട്ടി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
ബേബി മുള്ളാനിക്കൽ, അജീഷ് വെട്ടുക്കാട്ടിൽ, മോൻസി പടലാംകുന്നേൽ,ഒറ്റലാങ്കൽ ഷൈൻ, ബിനു കരിപ്പറമ്പിൽ, വെൺമണി സ്വദേശി ജസ്റ്റിൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്.
ഇടുക്കി ജില്ലയിലെ തങ്കമണ്ണിയിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് തീർത്ഥാടനത്തിന് പോയവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ്സിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ടെമ്പോ ട്രാവലർ പൂർണമായും തകർന്നു. ആറ് പേരും അപകടസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടെന്നാണ് സൂചന. പരിക്കേറ്റ രണ്ടു പേരെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് ഇവരുടെ നില ഗുരുതരമല്ല. മൃതദേഹങ്ങൾ തേനി ഗവ.ആസ്പത്രയിലെ മോർച്ചറിയിലേക്ക് മാറ്റി.