തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുൻ ഗൺമാൻ സലിം രാജ് ഉൾപ്പെട്ട ഭൂമി തട്ടിപ്പ് കേസിൽ അന്വേഷണം ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. കേസിൽ ശാസ്ത്രീയ പരിശോധന നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. വ്യാജ തണ്ടപ്പേരുണ്ടാക്കിയതിന് തെളിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

സലിംരാജ് പ്രതിയായ കടകംപള്ളികളമശ്ശേരി ഭൂമിതട്ടിപ്പ് കേസുകളുടെ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി സിബിഐ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. നേരത്തെ കോടതി അനുവദിച്ച സമയം ഈ മാസം 18ന് തീർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി ആറുമാസം കൂടി അനുവദിച്ചത്‌.