- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂട്ടറിൽ നിന്നു വീണ ആറുവയസുകാരി ലോറി കയറി മരിച്ചു; രണ്ടാം ക്ലാസുകാരിക്ക് അപകടമുണ്ടായത് അമ്മയ്‌ക്കൊപ്പം സഞ്ചരിക്കുന്നതിനിടെ
ആലപ്പുഴ: അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച ആറുവയസുകാരി വാഹനാപകടത്തിൽ മരിച്ചു. തുമ്പോളി സെന്റ് മേരീസ് റസിഡൻഷ്യൽ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരി ശങ്കറാണു മരിച്ചത്. ദേശീയപാതയിൽ തുമ്പോളി ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്. സെന്റ് മേരീസ് സ്‌കൂളിലെ തന്നെ അദ്ധ്യാപികയായ മാതാവ് അമ്പിളിക്കൊപ്പം സ്‌കൂളിലേക്കു വരുന്നത
ആലപ്പുഴ: അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിച്ച ആറുവയസുകാരി വാഹനാപകടത്തിൽ മരിച്ചു. തുമ്പോളി സെന്റ് മേരീസ് റസിഡൻഷ്യൽ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ഗൗരി ശങ്കറാണു മരിച്ചത്.
ദേശീയപാതയിൽ തുമ്പോളി ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്. സെന്റ് മേരീസ് സ്‌കൂളിലെ തന്നെ അദ്ധ്യാപികയായ മാതാവ് അമ്പിളിക്കൊപ്പം സ്‌കൂളിലേക്കു വരുന്നതിനിടെയാണു രാവിലെ ദുരന്തമുണ്ടായത്.
റോഡിന്റെ അറ്റത്ത് സ്‌കൂട്ടർ തെന്നി മറിഞ്ഞതിനെത്തുടർന്ന് റോഡിലേക്കു വീണ കുട്ടിയുടെ തലയിലൂടെ പിന്നാലെ വന്ന ലോറി കയറിയിറങ്ങുകയായിരുന്നു. അപകടസ്ഥലത്തുവച്ചുതന്നെ കുട്ടി മരിച്ചു. ആലപ്പുഴയിൽനിന്നെത്തിയ ഫയർഫോഴ്‌സ് സംഘമാണു കുട്ടിയുടെ മൃതദേഹം ജനറൽ ആശുപത്രിയിലെത്തിച്ചത്.
കലവൂർ കെഎസ്ഡിപിക്കു സമീപത്തുനിന്നു സ്‌കൂളിലേക്കു സ്‌കൂട്ടറിൽ ഇരുവരും വരുന്നതിനിടയിലായിരുന്നു അപകടം. കുട്ടിയുടെ മരണത്തെത്തുടർന്ന് രോഷാകുലരായ നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. തുമ്പോളിയിലും സമീപപ്രദേശങ്ങളിലും ദേശീയപാത അപ്രോച്ച് റോഡുമായി ഉയരവ്യത്യാസമുണ്ട്. റോഡിൽനിന്ന് പെട്ടെന്ന് അരികിലേക്ക് ഒതുക്കേണ്ടിവരുന്ന വാഹനങ്ങൾ പലപ്പോഴും തെന്നി അപകടത്തിൽപ്പെടുന്നതും പതിവാണ്.
റോഡിന്റെ അപകടാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കണമെന്നും റോഡരികിലെ അപകടഭീഷണിയുയർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്നുമാവശ്യപ്പെട്ടായിരുന്നു ഉപരോധം. പൊലീസ് ഉദ്യോഗസ്ഥർ ഉപരോധക്കാരുമായി സംസാരിച്ചെങ്കിലും ഉന്നത അധികാരികൾ സ്ഥലത്തെത്തി ഉറപ്പുനല്കാതെ പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. വിവരമറിഞ്ഞ് ആർഡിഒ, ആലപ്പുഴ ഡിവൈഎസ്‌പി എന്നിവരും സ്ഥലത്തെത്തി.