- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ ലൈംഗികാതിക്രമവും സദാചാര ഗുണ്ടായിസവും! അന്യ സംസ്ഥാനക്കാരായ വിദ്യാർത്ഥിനികളെ കൂടെ കിടക്കാൻ കിട്ടുമോയെന്ന അന്വേഷണം; 600ഓളം വിദ്യാർത്ഥിനികൾ ഗവർണർക്കും ചീഫ് ജസ്റ്റിസിനും കത്തയച്ചു
കോഴിക്കോട്: .മലബാറിന്റെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ കാലിക്കറ്റ് സർവകലാശാലയിൽനിന്ന് കഴിഞ്ഞ കുറേക്കാലമായി കേൾക്കുന്നത് അത്ര സുഖകരമല്ലാത്ത കര്യങ്ങളാണ്. എറ്റവും ഒടുവിലായിതാ കാമ്പസിലൂടെ പെൺകുട്ടികൾക്ക് വഴി നടക്കാൻപോലും പറ്റാത്ത സാഹചര്യം ഉണ്ടായിട്ടും അധികൃതർ അനങ്ങുന്നില്ല.അന്യസംസ്ഥാനക്കാരായ വിദ്യാർത്ഥിനികളെ കൂടെ കിടക്കാൻ കി
കോഴിക്കോട്: .മലബാറിന്റെ ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ കാലിക്കറ്റ് സർവകലാശാലയിൽനിന്ന് കഴിഞ്ഞ കുറേക്കാലമായി കേൾക്കുന്നത് അത്ര സുഖകരമല്ലാത്ത കര്യങ്ങളാണ്. എറ്റവും ഒടുവിലായിതാ കാമ്പസിലൂടെ പെൺകുട്ടികൾക്ക് വഴി നടക്കാൻപോലും പറ്റാത്ത സാഹചര്യം ഉണ്ടായിട്ടും അധികൃതർ അനങ്ങുന്നില്ല.അന്യസംസ്ഥാനക്കാരായ വിദ്യാർത്ഥിനികളെ കൂടെ കിടക്കാൻ കിട്ടുമോയെന്ന അന്വേഷണം, തനിച്ച് സഞ്ചരിക്കുന്നവർക്കുനേരെ ശാരീരിക കൈയേറ്റം, ലൈംഗിക ചുവയുള്ള പരാമർശങ്ങൾ എന്നിവയൊക്കെയായി കാമ്പസ് പെൺകുട്ടികൾക്ക് നരകതുല്യമായി മാറിയിരിക്കയാണ്.
കാമ്പസ് കൂടുതൽ 'ജനകീയ'മാക്കിയതോടെയാണ് കാമ്പസിന് കേട്ടുകേൾവിയില്ലാത്ത പുതിയ സാഹചര്യം ഉടലെടുത്തത്. ഡസനോളം പരാതികൾ ലഭിച്ചിട്ടും സർവകലാശാലാ അധികൃതർ വിഷയം ഗൗരവത്തിലെടുത്തിട്ടില്‌ളെന്നതാണ് ആശ്ചര്യകരം. എന്തിനും ഉപസമിതിയുണ്ടാക്കി അന്വേഷിക്കുന്ന സിൻഡിക്കേറ്റാവട്ടെ വിഷയം അറിഞ്ഞമട്ടുമില്ല.
ഹോസ്റ്റലിലെ 600ഓളം വിദ്യാർത്ഥിനികൾ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്തയച്ചതോടെയാണ് ഗുരുതര സാഹചര്യം പുറത്തായത്. പരാതിയുടെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചാൻസലറായ ഗവർണർ പി. സദാശിവം വി സിയോട് ആവശ്യപ്പെട്ടു. കാമ്പസിനകത്തും പുറത്തുമുള്ളവരാണ് സംഭവങ്ങളിൽ പ്രതിസ്ഥാനത്ത്. ഹോസ്റ്റലിലേക്ക് പോകുന്ന വിദ്യാർത്ഥിനികൾക്കുനേരെയാണ് ലൈംഗിക ചുവയുള്ള പരാമർശങ്ങളിലധികവും. പഠനവകുപ്പിലെ ലാബിൽനിന്ന് രാത്രി ഹോസ്റ്റലിലേക്ക് പുറപ്പെട്ട പെൺകുട്ടിയെ കയറിപ്പിടിച്ചത് ദിവസങ്ങൾക്കു മുമ്പാണ്. പഠനവകുപ്പിലെ ഇതര സംസ്ഥാനക്കാരായ വിദ്യാർത്ഥിനികളാണ് ശല്യം നേരിടുന്ന മറ്റൊരു കൂട്ടർ. ഇവർക്കൊപ്പം നടന്നുപോയവരോട് 'ഹിന്ദിക്കാരെ ഒപ്പം കിടക്കാൻ ലഭിക്കുമോ' യെന്ന ചോദ്യമാണ് ചിലർ നേരിട്ടത്. കാമ്പസിനകത്ത് സായാഹ്നം ചെലവഴിക്കുന്നവർക്കു നേരെയാണ് സദാചാര ഗുണ്ടായിസം. ആൺകുട്ടികളുടെ നഗ്‌നത പ്രദർശിപ്പിക്കുന്ന സംഭവം വരെ പെൺകുട്ടികൾക്കു നേർക്കുണ്ടായി. അഞ്ചു പഠനവകുപ്പുകളിൽനിന്നായി ഡസനോളം പരാതികളാണ് അധികൃതർക്ക് ലഭിച്ചത്.
പുറമെ നിന്നുള്ളവരെ നിയന്ത്രിക്കാൻ കാമ്പസിൽ ഒരു സംവിധാനവുമില്‌ളെന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കാമ്പസിലെ പാർക്ക്, സ്റ്റേഡിയം, ജിംനേഷ്യം എന്നിവ നാട്ടുകാർക്ക് ഉപയോഗിക്കാൻ അനുമതി നൽകിയതാണ് പ്രശ്‌നമായതെന്ന് പെൺകുട്ടികൾ ആരോപിച്ചു. പെൺകുട്ടികൾക്കുനേരെ പടക്കമെറിഞ്ഞതുൾപ്പെടെ പരാതിയിൽ കായിക വകുപ്പിലെ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺസുരക്ഷ സംബന്ധിച്ച് യുജിസി, പ്രോചാൻസലറായ വിദ്യാഭ്യാസ മന്ത്രി, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്കു പിന്നാലെയാണ് ഗവർണറും സംഭവത്തിലിടപെടുന്നത്.
കാലിക്കറ്റ് കാമ്പസിലെ പെൺകുട്ടികൾ നേരിടുന്ന സുരക്ഷാ പ്രശ്‌നത്തിൽ കഴമ്പുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്. വിദ്യാർത്ഥിനികൾക്ക് അനുകൂലമല്ലാത്ത സാമൂഹികാന്തരീക്ഷമാണ് കാമ്പസിലുള്ളതെന്നും വിദ്യാർത്ഥി ക്ഷേമവിഭാഗം തയാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. റാഗിങ് വിഷയത്തിൽ വിശദീകരണം തേടിയ യുജിസി റിപ്പോർട്ട് അയച്ചു.
ഡിസംബർ ഒന്നിന് വിദ്യാർത്ഥിനികൾക്കുനേരെയുണ്ടായ പടക്കമേറിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. വിവിധ പഠനവകുപ്പുകളിലെ ഏഴു വിദ്യാർത്ഥിനികളാണ് പരാതിക്കാർ. റാഗിങ് സംബന്ധിച്ച് ഗവർണർക്ക് അയക്കുന്ന പ്രതിമാസ റിപ്പോർട്ടിലും ഇതുൾപ്പെടുത്തി അയച്ചിട്ടുണ്ട്. പെൺസുരക്ഷാപ്രശ്‌നം കത്തിനിൽക്കുന്നതിനിടെ ശനിയാഴ്ച കാലിക്കറ്റ് സർവകലാശാലാ സെനറ്റ് യോഗം നടക്കും. സെനറ്റിലെ എസ്.എഫ്.ഐ അംഗങ്ങൾ അടിയന്തരപ്രമേയത്തിലൂടെ വിഷയം ഉന്നയിച്ചേക്കും. ഇടത് അംഗങ്ങളുടെ പിന്തുണയോടെയാണ് വിഷയം ഉന്നയിക്കുന്നതെന്ന് അംഗങ്ങൾ പറഞ്ഞു.
ഡോ. കെ. മുഹമ്മദ് ബഷീർ വി സിയായ ശേഷമുള്ള ആദ്യ സെനറ്റ് യോഗമാണിത്. തുടർച്ചയായ മൂന്ന് യോഗങ്ങളിൽ പങ്കെടുക്കാത്തതിനാൽ സെനറ്റംഗത്വം നഷ്ടമായ മൂന്നുപേർക്ക് പുതുക്കിനൽകുന്നത് യോഗം പരിഗണിക്കും.