- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തുടക്കം; ആദ്യം സ്വർണം തലസ്ഥാനത്തിന്; സായിലെ സൽമാൻ ഫാറൂഖ് സ്വർണം നേടിയത് ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്റർ മത്സരത്തിൽ
തിരുവനന്തപുരം: അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു. രാവിലെ ഏഴ് മണിക്കാണ് മത്സരങ്ങൾ തുടങ്ങിയത്.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്. മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും.ഏഴു മണിക്ക് അണ്ടർ 17 ആൺകുട്ടികളുടെ 3000 മീറ്റർ മത്സരത്തോടെ മീറ്റ് ആരംഭിച്ചത്. സംസ്ഥാന സ്‌കൂൾ കായികമേളയിൽ ആദ്യസ്വർണം തിരുവനന്തപുരം ജില്ലയുടെ സൽമാൻ ഫാറൂഖിന്. ആദ്യം നടന്ന ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്റർ മത്സരത്തിലാണ് തിരുവനന്തപുരം സായിയിലെ സൽമാൻ ഫാറൂഖ് സ്വർണം നേടിയത്.എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ അമിത് എൻ.വിക്കാണ് വെള്ളി. കണ്ണൂർ ജില്ലയിലെ സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂരിലെ വിഷ്ണു ബിജുവിനാണ് വെങ്കലം. ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങൾ. 2,200 താരങ്ങൾ മാറ്റുരയ്ക്കുന്ന മീറ്റിന്റെ പതാക ഉയർത്തൽ ചടങ്ങിൽ യൂത്ത് ഒളിംപിക്‌സിൽ മത്സരിച്ച ജെ.വിഷ്ണുപ്രിയ മുഖ്യാതിഥിയായി. സ്‌കൂളുകളിൽ കോതമംഗലം മാർബേസിലും ജില്ലകളിൽ എറണാകുളവുമാണ് നിലവിലെ ചാമ്പ
തിരുവനന്തപുരം: അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു. രാവിലെ ഏഴ് മണിക്കാണ് മത്സരങ്ങൾ തുടങ്ങിയത്.തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്. മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും.ഏഴു മണിക്ക് അണ്ടർ 17 ആൺകുട്ടികളുടെ 3000 മീറ്റർ മത്സരത്തോടെ മീറ്റ് ആരംഭിച്ചത്.
സംസ്ഥാന സ്‌കൂൾ കായികമേളയിൽ ആദ്യസ്വർണം തിരുവനന്തപുരം ജില്ലയുടെ സൽമാൻ ഫാറൂഖിന്. ആദ്യം നടന്ന ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്റർ മത്സരത്തിലാണ് തിരുവനന്തപുരം സായിയിലെ സൽമാൻ ഫാറൂഖ് സ്വർണം നേടിയത്.എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ അമിത് എൻ.വിക്കാണ് വെള്ളി. കണ്ണൂർ ജില്ലയിലെ സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂരിലെ വിഷ്ണു ബിജുവിനാണ് വെങ്കലം.
ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങൾ. 2,200 താരങ്ങൾ മാറ്റുരയ്ക്കുന്ന മീറ്റിന്റെ പതാക ഉയർത്തൽ ചടങ്ങിൽ യൂത്ത് ഒളിംപിക്‌സിൽ മത്സരിച്ച ജെ.വിഷ്ണുപ്രിയ മുഖ്യാതിഥിയായി. സ്‌കൂളുകളിൽ കോതമംഗലം മാർബേസിലും ജില്ലകളിൽ എറണാകുളവുമാണ് നിലവിലെ ചാമ്പ്യന്മാർ.