- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോളിവുഡ് ഹൊറർ ചിത്രം കണ്ടുപേടിച്ച് 68കാരൻ ഹൃദയം പൊട്ടി മരിച്ചു; ആന്ധ്രാപ്രദേശ് സ്വദേശി മരിച്ചതു തമിഴ്നാട്ടിലെ തിയറ്ററിൽ
ചെന്നൈ: ഹോളിവുഡ് ഹൊറർ ചിത്രം കണ്ട് ആന്ധ്രാപ്രദേശ് സ്വദേശി മരിച്ചു. തമിഴ്‌നാട് തിരുവണ്ണാമലയിലെ ശ്രീ ബാലസുബ്രഹ്മണ്യർ സിനിമാ തിയറ്ററിൽ കഡപ്പ ഗാന്ധിനഗർ സ്വദേശി ജി രാംമോഹനാ(68)ണു മരിച്ചത്. 'കോൺജറിങ് 2' എന്ന ചിത്രമാണ് ഇയാളുടെ ജീവനെടുത്തത്. ചിത്രം കണ്ടു ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീണ രാംമോഹനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സുഹൃത്തിനൊപ്പം കച്ചവട ആവശ്യത്തിനാണ് രാംമോഹൻ തമിഴ്‌നാട്ടിൽ എത്തിയത്. ഇന്ത്യയിൽ 900 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തിയ കോൺജറിങ് 2വിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ദിനത്തിൽ മാത്രം ചിത്രം ഇന്ത്യയിൽ നിന്നും 5.25 കോടി വാരിയിരുന്നു.
ചെന്നൈ: ഹോളിവുഡ് ഹൊറർ ചിത്രം കണ്ട് ആന്ധ്രാപ്രദേശ് സ്വദേശി മരിച്ചു. തമിഴ്‌നാട് തിരുവണ്ണാമലയിലെ ശ്രീ ബാലസുബ്രഹ്മണ്യർ സിനിമാ തിയറ്ററിൽ കഡപ്പ ഗാന്ധിനഗർ സ്വദേശി ജി രാംമോഹനാ(68)ണു മരിച്ചത്.
'കോൺജറിങ് 2' എന്ന ചിത്രമാണ് ഇയാളുടെ ജീവനെടുത്തത്. ചിത്രം കണ്ടു ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീണ രാംമോഹനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
സുഹൃത്തിനൊപ്പം കച്ചവട ആവശ്യത്തിനാണ് രാംമോഹൻ തമിഴ്‌നാട്ടിൽ എത്തിയത്. ഇന്ത്യയിൽ 900 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തിയ കോൺജറിങ് 2വിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ദിനത്തിൽ മാത്രം ചിത്രം ഇന്ത്യയിൽ നിന്നും 5.25 കോടി വാരിയിരുന്നു.
Next Story