- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂൾ മുറ്റത്തു കളിക്കവെ തെങ്ങു വീണ് ആറാം ക്ലാസ് വിദ്യാർത്ഥി ദാരുണമായി മരിച്ചു; നാടിനെ നടുക്കിയ ദുരന്തം കോഴിക്കോട് മീഞ്ചന്ത സ്കൂളിൽ
കോഴിക്കോട്: സ്‌കൂൾ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കവെ തലയിൽ തെങ്ങുവീണ് വിദ്യാർത്ഥി ദാരുണമായി മരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥി സിജിൻ അഹമ്മദാണ് മരിച്ചത്. ഒരു കുട്ടിക്ക് പരിക്കേറ്റു. കോഴിക്കോട് മീഞ്ചന്ത വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മുറ്റത്താണ് സംഭവം. ഇന്നുച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. സ്‌കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കു
കോഴിക്കോട്: സ്‌കൂൾ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കവെ തലയിൽ തെങ്ങുവീണ് വിദ്യാർത്ഥി ദാരുണമായി മരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥി സിജിൻ അഹമ്മദാണ് മരിച്ചത്. ഒരു കുട്ടിക്ക് പരിക്കേറ്റു.
കോഴിക്കോട് മീഞ്ചന്ത വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മുറ്റത്താണ് സംഭവം. ഇന്നുച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
സ്‌കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെമേൽ തെങ്ങ് മറിഞ്ഞു വീഴുകയായിരുന്നു. ഉച്ചഭക്ഷണത്തിന്റെ സമയം കൂടിയായതിനാൽ സ്‌കൂൾ മുറ്റത്ത് കൂടുതൽ കുട്ടികളുണ്ടായിരുന്നു. തെങ്ങു വീഴുന്നതുകണ്ട് മറ്റു കുട്ടികൾ ഓടി രക്ഷപ്പെട്ടു. എന്നാൽ മരിച്ച സിജിനും പരുക്കേറ്റ ദിൽഷിനും ഓടാനായില്ല.
ആശുപത്രിയിൽ എത്തിച്ചെങ്കിലും സിജിനെ രക്ഷിക്കാനായില്ല.ഉടൻതന്നെ രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചു. അവിടെ വച്ചാണ് സിജിൻ മരിച്ചത്. പരുക്കേറ്റ ദിൽഷിന്റെ നില ഗുരുതരമല്ല.
മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം നൽകാൻ സർക്കാർ തീരുമാനിച്ചു. അപകടത്തിൽ പരിക്കേറ്റ കുട്ടിക്കു രണ്ടു ലക്ഷം രൂപയും സഹായം നൽകും. മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.