- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി അറേബ്യയിൽ ഷെല്ലാക്രമണത്തിൽ നാലു മലയാളികൾ ഉൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടു; ആക്രമണമുണ്ടായത് ഇന്ത്യയിൽ നിന്നുള്ള പുരുഷ നഴ്‌സുമാർ താമസിച്ചിരുന്ന ഹോസ്റ്റലിനു നേർക്ക്; മരണസംഖ്യ ഉയർന്നേക്കുമെന്നു സൂചന
റിയാദ്: സൗദി അറേബ്യയിൽ ഷെല്ലാക്രമണത്തിൽ നാലുമലയാളികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു മലയാളിയെ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശി ഫറൂഖിനെയാണു തിരിച്ചറിഞ്ഞത്. മരിച്ച മറ്റു മൂന്നുപേർ ബിഹാർ സ്വദേശികളാണ്. ജിസാനു സമീപത്ത് മെയിൽ നഴ്‌സുമാർ താമസിച്ചിരുന്ന ഹോസ്റ്റലിന് നേരെയാണ് വെള്ളിയാഴ്ച രാവിലെ ആക്രമണം ഉണ്ടായത്. ആക്രമണത്ത
റിയാദ്: സൗദി അറേബ്യയിൽ ഷെല്ലാക്രമണത്തിൽ നാലുമലയാളികൾ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു മലയാളിയെ തിരിച്ചറിഞ്ഞു. എറണാകുളം സ്വദേശി ഫറൂഖിനെയാണു തിരിച്ചറിഞ്ഞത്.
മരിച്ച മറ്റു മൂന്നുപേർ ബിഹാർ സ്വദേശികളാണ്. ജിസാനു സമീപത്ത് മെയിൽ നഴ്‌സുമാർ താമസിച്ചിരുന്ന ഹോസ്റ്റലിന് നേരെയാണ് വെള്ളിയാഴ്ച രാവിലെ ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ കൂട്ടത്തിലും മലയാളികളുണ്ട്. മരിച്ച മറ്റു മലയാളികൾ കോഴിക്കോട്, മലപ്പുറം ജില്ലയിൽ നിന്നുള്ളവരെന്നാണു സൂചന. സർക്കാർ ആശുപത്രിയിലെ നഴ്‌സുമാർ താമസിച്ചിരുന്ന കെട്ടിടത്തിനു നേർക്കാണ് ആക്രമണം ഉണ്ടായത്.
യെമനിൽ നിന്നും വിക്ഷേപിച്ച ഷെൽ നഴ്‌സുമാർ താമസിച്ചിരുന്ന ഹോസ്റ്റലിന് മേൽ പതിക്കുകയായിരുന്നു. ഹോസ്റ്റൽ കെട്ടിടത്തിന്റെ ഏറ്റവും മുകളിലാണ് ഷെൽ പതിച്ചത്. സ്‌ഫോടനത്തിൽ ഹോസ്റ്റലും തകർന്നു. അപകടത്തിൽ പരിക്കേറ്റ ആളുകൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ജിസാൻ പ്രദേശത്ത് വേറെയും ഷെല്ലാക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുണ്ട്.
ആശുപത്രി ഹോസ്റ്റലിന് സമീപം താമസിച്ചിരുന്ന മലയാളികളുടെ വീടുകളിലേക്കും ഷെല്ലിന്റെ അംശങ്ങൾ പതിച്ചു. ഇവരെല്ലാം ചിതറിയോടുകയും ചെയ്തു. ആക്രമണത്തിൽ ഹോസ്റ്റലിനു സമീപത്തു പാർക്കു ചെയ്തിരുന്ന രണ്ടു കാറുകളും പൂർണമായി തകർന്നു. മരണസംഖ്യ ഉയർന്നേക്കാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
യെമൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശമാണ് ജിസാൻ. സൗദിയുടെ തെക്കു പടിഞ്ഞാറൻ അതിർത്തി നഗരമായ ജിസാനിലെ സൈനിക ക്യാംപ് ഹൂതി വിമതർ പിടിച്ചെടുത്തതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. വിമതർ സൈനിക വാഹനങ്ങൾ നശിപ്പിക്കുകയും ചെയ്തു. കഴിഞ്ഞയാഴ്ച സൗദി സഖ്യസേന യമനിൽ നടത്തിയ ആക്രമണത്തിൽ ആറുപേരാണു കൊല്ലപ്പെട്ടത്. പടിഞ്ഞാറൻ യമനിലെ ഹുദൈദയിലാണ് ആക്രമണമുണ്ടായത്.