- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാന ജില്ലയിൽ ഒരുങ്ങുന്നത് 70 മാതൃകാ പോളിങ് സ്റ്റേഷനുകളും 32 വനിതാ സൗഹൃദ പോളിങ് സ്റ്റേഷനുകളും; ഇത്രയുമിടത്ത് മാതൃകാ കേന്ദ്രങ്ങൾ സജ്ജീകരിക്കുന്നതു ചരിത്രത്തിൽ ആദ്യം
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനായി തലസ്ഥാന ജില്ലയിൽ ഒരുങ്ങുന്നത് 70 മാതൃകാ പോളിങ് സ്റ്റേഷനുകൾ. ഒപ്പം 32 വനിതാ സൗഹൃദ പോളിങ് സ്റ്റേഷനുകളും സജ്ജീകരിക്കുന്നതായി കലക്ടർ ബിജു പ്രഭാകർ അറിയിച്ചു. വനിതാ ഉദ്യോഗസ്ഥർക്കും വനിതകൾക്കും പ്രത്യേക സൗകര്യങ്ങളാണ് വനിതാ പോളിങ് സ്റ്റേഷനുകളിൽ ഒരുക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി ഉറപ്പാക്കു ന്നവയായിരിക്കും മാതൃകാ പോളിങ് സ്റ്റേഷനുകൾ. എല്ലാ മണ്ഡലങ്ങളിലും അഞ്ചു വീതം മാതൃകാ പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. വൈദ്യുതി, കുടിവെള്ളം, ശൗചാലയങ്ങൾ എന്നീ അടിസ്ഥാന സൗകര്യങ്ങൾ എല്ലാ സ്റ്റേഷനുകളിലും നിർബന്ധമാണ്. ഇതിനു പുറമെ ബൂത്തുകളിൽ തന്നെ കുടിവെള്ള സൗകര്യം, ഇരിക്കാൻ കൂടുതൽ കസേരകൾ, ആവശ്യമായ ഫർണിച്ചറുകൾ, വനിതകൾക്ക് വിശ്രമമുറികൾ തുടങ്ങിയവ മാതൃകാ പോളിങ് സ്‌റ്റേഷനുകളിൽ ഉറപ്പാക്കും. വനിതാ സൗഹൃദ പോളിങ് സ്റ്റേഷനുകളിൽ പോളിങ് ഉദ്യോഗസ്ഥർ വനിതകളായിരിക്കും. സുരക്ഷയ്ക്ക് വനിതാ കോൺസ്റ്റബിൾമാരുമുണ്ടാകും. ഇതിനു പുറമേ, സി.എ.പി.എഫ് സേനയും സുരക്ഷയ്ക്ക് പിന്തുണയേകും. മാതൃക ബൂ
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനായി തലസ്ഥാന ജില്ലയിൽ ഒരുങ്ങുന്നത് 70 മാതൃകാ പോളിങ് സ്റ്റേഷനുകൾ. ഒപ്പം 32 വനിതാ സൗഹൃദ പോളിങ് സ്റ്റേഷനുകളും സജ്ജീകരിക്കുന്നതായി കലക്ടർ ബിജു പ്രഭാകർ അറിയിച്ചു.
വനിതാ ഉദ്യോഗസ്ഥർക്കും വനിതകൾക്കും പ്രത്യേക സൗകര്യങ്ങളാണ് വനിതാ പോളിങ് സ്റ്റേഷനുകളിൽ ഒരുക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി ഉറപ്പാക്കു ന്നവയായിരിക്കും മാതൃകാ പോളിങ് സ്റ്റേഷനുകൾ.
എല്ലാ മണ്ഡലങ്ങളിലും അഞ്ചു വീതം മാതൃകാ പോളിങ് സ്റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. വൈദ്യുതി, കുടിവെള്ളം, ശൗചാലയങ്ങൾ എന്നീ അടിസ്ഥാന സൗകര്യങ്ങൾ എല്ലാ സ്റ്റേഷനുകളിലും നിർബന്ധമാണ്. ഇതിനു പുറമെ ബൂത്തുകളിൽ തന്നെ കുടിവെള്ള സൗകര്യം, ഇരിക്കാൻ കൂടുതൽ കസേരകൾ, ആവശ്യമായ ഫർണിച്ചറുകൾ, വനിതകൾക്ക് വിശ്രമമുറികൾ തുടങ്ങിയവ മാതൃകാ പോളിങ് സ്‌റ്റേഷനുകളിൽ ഉറപ്പാക്കും.
വനിതാ സൗഹൃദ പോളിങ് സ്റ്റേഷനുകളിൽ പോളിങ് ഉദ്യോഗസ്ഥർ വനിതകളായിരിക്കും. സുരക്ഷയ്ക്ക് വനിതാ കോൺസ്റ്റബിൾമാരുമുണ്ടാകും. ഇതിനു പുറമേ, സി.എ.പി.എഫ് സേനയും സുരക്ഷയ്ക്ക് പിന്തുണയേകും. മാതൃക ബൂത്തു കളിലെ സൗകര്യങ്ങൾക്ക് പുറമേ വനിതകൾക്ക് വിശ്രമമുറികൾ, ഫീഡിങ് റൂം തുടങ്ങിയവ ഒരുക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.
വനിതാ സൗഹൃദ പോളിങ് സ്റ്റേഷനുകൾ തയാറാക്കുന്നത് ആദ്യമായാണ്. മാതൃകാ പോളിങ് സ്റ്റേഷനുകൾ നേരത്തെ ഒരുക്കിയിട്ടുണ്ടെങ്കിലും ഇത്രയും കേന്ദ്രങ്ങളിൽ ആദ്യമായാണ്. റാമ്പുകൾ ഇല്ലാത്ത പോളിങ് സ്റ്റേഷനു കളിൽ അവ ഒരുക്കാനുള്ള നടപടികളും ഏതാണ്ട് പൂർണമായിട്ടുണ്ട്.