- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഘടനവാദങ്ങളെ തള്ളിപ്പറഞ്ഞ് ഇന്ത്യൻ ജനത; ഭീകര ഭീഷണി വകവയ്ക്കാതെ കാശ്മീരികളും മാവോയിസ്റ്റുകളെ തള്ളി ജാർഖണ്ഡുകാരും പോളിങ്ങ് സ്റ്റേഷനിലേക്ക് ഒഴുകി; ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഇന്ത്യയുടെ അന്തസ്സുയർത്തി
ന്യൂഡൽഹി: കൊടും തണുപ്പിനെയും വിഘടന വാദികളുടെ ഭീഷണിയെയും ജമ്മു-കാശ്മീർ ജനത വകവച്ചില്ല. നിയമസഭയിലേക്ക് വോട്ട് ചെയ്യാൻ അവർ കൂട്ടത്തോടെ പോളിങ്ങ് ബുത്തിലെത്തി. ഇതോടെ ജമ്മു-കാശ്മീരിലെ പോളിങ്ങ് ശതമാനം റിക്കോർഡ് നേട്ടത്തിലുമെത്തി. ഭീഷണികളെ തള്ളി ജനങ്ങൾ കൂട്ടമായി പോളിങ് ബൂത്തിലെത്തിയപ്പോൾ ജമ്മു-കാശ്മീരിലെ ആദ്യഘട്ട വോട്ടെടുപ്പിൽ 70 ശതമ
ന്യൂഡൽഹി: കൊടും തണുപ്പിനെയും വിഘടന വാദികളുടെ ഭീഷണിയെയും ജമ്മു-കാശ്മീർ ജനത വകവച്ചില്ല. നിയമസഭയിലേക്ക് വോട്ട് ചെയ്യാൻ അവർ കൂട്ടത്തോടെ പോളിങ്ങ് ബുത്തിലെത്തി.
ഇതോടെ ജമ്മു-കാശ്മീരിലെ പോളിങ്ങ് ശതമാനം റിക്കോർഡ് നേട്ടത്തിലുമെത്തി. ഭീഷണികളെ തള്ളി ജനങ്ങൾ കൂട്ടമായി പോളിങ് ബൂത്തിലെത്തിയപ്പോൾ ജമ്മു-കാശ്മീരിലെ ആദ്യഘട്ട വോട്ടെടുപ്പിൽ 70 ശതമാനം റെക്കാഡ് പോളിങ് രേഖപ്പെടുത്തി. ഝാർഖണ്ഡിൽ മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലകളിൽ നടന്ന ആദ്യ ഘട്ട വോട്ടെടുപ്പിൽ 62 ശതമാനമാണ് വോട്ടിങ്. രണ്ടിടത്തും പോളിങ് സമാധാനപരമായിരുന്നു.
87 അംഗ ജമ്മു കാശ്മീർ അസംബ്‌ളിയിലെ ജമ്മു ഡിവിഷനിലുള്ള ആറും കാശ്മീരിലെ അഞ്ചും ലഡാക്കിലെ നാലും സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്. ആറു മന്ത്രിമാർ അടക്കം 123 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. മൈനസ് ഡിഗ്രി തണുപ്പുണ്ടായിട്ടും കാലത്ത് ഏഴുമണിക്കു മുമ്പേ വോട്ടർമാർ ബൂത്തുകളിലെത്തി. വൈകിട്ട് നാലുമണിവരെയായിരുന്നു വോട്ടെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 64.97 ശതമാനം മാത്രമായിരുന്ന ജമ്മു കാശ്മീരിൽ ഇക്കുറി 70 ശതമാനത്തിലധികം പേർ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഗന്ധർബാൽ 68, കിഷ്ത്വാർ 70, ലേ 57, കാർഗിൽ 59, ദോഡ 76 എന്നിങ്ങനെയാണ് വോട്ടിങ് ശതമാനം. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 34 ശതമാനം പേർ മാത്രം വോട്ടു ചെയ്ത ബന്ധിപൂരിൽ ഇന്നലെ 70.3 ശതമാനം രേഖപ്പെടുത്തി.
ഗന്ധർബാൽ ജില്ലയിലെ ബാർസുവിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടൽ ഒഴിച്ചാൽ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള വിഘടനവാദികളുടെ ആഹ്വാനം വോട്ടർമാർ തള്ളിയതാണ് ശ്രദ്ധേയം. ഝാർഖണ്ഡിലെ പാലമു, ഗുമ്ല,ലൊഹാർദാഗ, ഛത്ര, ഗർവ, ലത്തേഹാർ എന്നീ മാവോയിസ്റ്റ് ഭീഷണി നിലനിൽക്കുന്ന ജില്ലകളിലെ 13 മണ്ഡലങ്ങളിലുംതെരഞ്ഞെടുപ്പും സമാധാനപരമായിരുന്നു. താരതമ്യേനെ മികച്ച പോളിങ്ങ് ഇവിടേയും രേഖപ്പെടുത്തി.
ജമ്മു കാശ്മീരിലും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബർ രണ്ടിനു നടക്കും. വിഘടനവാദികളുടെയും നക്‌സലുകളുടെയും ഭീഷണി വകവയ്ക്കാതെ ജനങ്ങൾ വോട്ടു ചെയ്യാനെത്തിയത് ഭീകരതയും അക്രമവും അവർ തള്ളിയതിന്റെ തെളിവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.