- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യൻ പൗരത്വം ആവശ്യപ്പെട്ട് 10,635 അപേക്ഷകൾ; ഇതിൽ 7306 പാക്കിസ്ഥാനികൾ; പത്ത് അപേക്ഷ ചൈനയിൽ നിന്നെന്നും കേന്ദ്രസർക്കാർ
ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ലഭിക്കാനായി അപേക്ഷ നൽകി കാത്തിരിക്കുന്നവരിൽ 70 ശതമാനവും പാക്കിസ്ഥാനികളാണെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട രേഖയാണ് ഈ വസ്തുത വെളിപ്പെടുത്തുന്നത്.
2021 ഡിസംബർ 14 വരെയുള്ള കണക്കുപ്രകാരം പാക്കിസ്ഥാനിൽ നിന്നുള്ള 7306 അപേക്ഷകൾ തീർപ്പുകൽപ്പിക്കാനായി അവശേഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത് റായ് പാർലമെന്റിൽ അറിയിച്ചു. ഇന്ത്യൻ പൗരത്വത്തിനായുള്ള അപേക്ഷകൾ സംബന്ധിച്ച അബ്ദുൾ വഹാബ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ഇന്ത്യൻ പൗരത്വം ലഭിക്കാനായി 10,635 അപേക്ഷകളാണ് കേന്ദ്രസർക്കാരിന് മുന്നിലുള്ളത്. ഇതിൽ ഏകദേശം 70 ശതമാനത്തോളവും (7306) പാക്കിസ്ഥാനികളാണ്. അഫ്ഗാനിസ്താൻ (1152), ശ്രീലങ്ക (223), അമേരിക്ക (223), നേപ്പാൾ (189), ബംഗ്ലാദേശ് (161) എന്നിങ്ങനെയാണ് ഇനി തീർപ്പുകൽപ്പിക്കാനുള്ള മറ്റു രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകളെന്നും മന്ത്രി പറഞ്ഞു. ചൈനയിൽ നിന്ന് 10 അപേക്ഷകൾ ലഭിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യൻ പൗരത്വം നൽകാനുള്ള അധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്. അപേക്ഷകളിൽ വിശദമായ അന്വേഷണവും സൂക്ഷ്മ പരിശോധനയും നടത്തിയ ശേഷമേ മന്ത്രാലയം പൗരത്വം അനുവദിക്കുകയുള്ളു.
2018 മുതൽ 2021 വരെയുള്ള കാലയളവിൽ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള 3117 പേർക്ക് ഇന്ത്യൻ പൗരത്വം നൽകിയതായും മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച കേശവാനന്ദ റാവു എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി




