- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുധീരൻ വടിയെടുത്തത് വെറുതെയായില്ല; ഹോപ്‌സിന് 750 ഏക്കർ തീറെഴുതിയ തീരുമാനവും ഉമ്മൻ ചാണ്ടി സർക്കാർ വേണ്ടെന്ന് വച്ചു; വിവാദ ഉത്തരവ് പിൻവലിച്ചത് ഹൈക്കമാണ്ട് നിർദ്ദേശത്തെ തുടർന്ന്; പൊളിയുന്നത് കോടതി വിധി അപ്രസക്തമാക്കാനുള്ള നീക്കം; സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷനും
കൊച്ചി: തെരഞ്ഞെടുപ്പിന്റെ അവസാനകാലത്ത് ഉമ്മൻ ചാണ്ടി നടത്തിയ ഒരു വസ്തു കച്ചവടം കൂടി കെപിസിസി പ്രസിഡന്റിന്റെ എതിർപ്പ് ഭയന്ന് മന്ത്രിസഭാ യോഗം റദ്ദാക്കി.ആന്റണി-വി എസ് മന്ത്രിസഭകളും ലാന്റ് ബോർഡും സർക്കാരിലേയ്ക്ക് കണ്ടുകെട്ടാൻ ഉത്തരവിട്ട 750 ഓളം ഏക്കർ മിച്ചഭൂമി സർക്കാർ സ്വകാര്യ പ്ലാന്റേഷൻ കമ്പനിയുടമയ്ക്ക് ഉമ്മൻ ചാണ്ടി സർക്കാർ പതിച്ചു നൽകിയത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുമ്പായിരുന്നു. ഇതിനെതിരെ സുധീരൻ ശക്തമായി രംഗത്ത് വരുന്നത്. ഇക്കാര്യം ഹൈക്കമാണ്ടിനെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതോടെ ഇടപാട് റദ്ദാക്കാൻ മുഖ്യമന്ത്രിയോട് ഹൈക്കമാണ്ട് ആവശ്യപ്പെട്ടു. ഇതാണ് ഉത്തരവ് റദ്ദാക്കാൻ കാരണം. അതിന് ശേഷം മുഖ്യമന്ത്രി നേരിട്ട് സുധീരനെ വിളിച്ച് അറിയിക്കുകയും ചെയ്തു. തീരുമാനത്തെ കെപിസിസി അധ്യക്ഷൻ സ്വാഗതം ചെയ്തു. ഇത്തരം വിവാദ ഉത്തരവുകൾ പിൻവലിക്കാതെ താൻ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇല്ലെന്ന് സുധീരൻ നിലപാട് എടുത്തതായാണ് സൂചന. കരുണ എസ്റ്റേറ്റ് വിവാദവും മെത്രാൻ കായലിലും എല്ലാം നടന്നതിലും അധികം തട്ടിപ്പ് ഹോപ്സി
കൊച്ചി: തെരഞ്ഞെടുപ്പിന്റെ അവസാനകാലത്ത് ഉമ്മൻ ചാണ്ടി നടത്തിയ ഒരു വസ്തു കച്ചവടം കൂടി കെപിസിസി പ്രസിഡന്റിന്റെ എതിർപ്പ് ഭയന്ന് മന്ത്രിസഭാ യോഗം റദ്ദാക്കി.ആന്റണി-വി എസ് മന്ത്രിസഭകളും ലാന്റ് ബോർഡും സർക്കാരിലേയ്ക്ക് കണ്ടുകെട്ടാൻ ഉത്തരവിട്ട 750 ഓളം ഏക്കർ മിച്ചഭൂമി സർക്കാർ സ്വകാര്യ പ്ലാന്റേഷൻ കമ്പനിയുടമയ്ക്ക് ഉമ്മൻ ചാണ്ടി സർക്കാർ പതിച്ചു നൽകിയത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ട് മുമ്പായിരുന്നു. ഇതിനെതിരെ സുധീരൻ ശക്തമായി രംഗത്ത് വരുന്നത്. ഇക്കാര്യം ഹൈക്കമാണ്ടിനെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതോടെ ഇടപാട് റദ്ദാക്കാൻ മുഖ്യമന്ത്രിയോട് ഹൈക്കമാണ്ട് ആവശ്യപ്പെട്ടു. ഇതാണ് ഉത്തരവ് റദ്ദാക്കാൻ കാരണം.
അതിന് ശേഷം മുഖ്യമന്ത്രി നേരിട്ട് സുധീരനെ വിളിച്ച് അറിയിക്കുകയും ചെയ്തു. തീരുമാനത്തെ കെപിസിസി അധ്യക്ഷൻ സ്വാഗതം ചെയ്തു. ഇത്തരം വിവാദ ഉത്തരവുകൾ പിൻവലിക്കാതെ താൻ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇല്ലെന്ന് സുധീരൻ നിലപാട് എടുത്തതായാണ് സൂചന. കരുണ എസ്റ്റേറ്റ് വിവാദവും മെത്രാൻ കായലിലും എല്ലാം നടന്നതിലും അധികം തട്ടിപ്പ് ഹോപ്‌സിന് ഭൂമി നൽകിയതിലുണ്ടെന്നാണ് സുധീരന്റെ നിലപാട്. ഇക്കാര്യത്തിൽ തന്റെ നിലപാട് ഫെയ്‌സ് ബുക്കിലൂടെ തന്നെ സുധീരൻ വ്യക്തമാക്കിയിരുന്നു. എന്നിട്ടും സർക്കാർ ഉത്തരവ് പിൻവലിച്ചില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കമാണ്ടിന്റെ ശ്രദ്ധയിൽ കാര്യങ്ങൾ എത്തിച്ചത്. ഇത്തരം ഉത്തരവുകൾ പിൻവലിക്കാമെന്ന് സമ്മതിച്ച ശേഷമാണ് കോന്നിയിൽ റവന്യൂമന്ത്രി അടൂർ പ്രകാശിന് സീറ്റ് നൽകിയതെന്നാണ് സൂചന. സന്തോഷ് മാധവന് ഭൂമി നൽകിയ ഉത്തരവും സുധീരന്റെ ഇടപടലോടെ പിൻവലിക്കേണ്ടി വന്നിരുന്നു.
ഇടുക്കി പീരുമേട് താലൂക്കിൽ 40 വർഷമായി സർക്കാരും പ്ലാന്റേഷൻ ഉടമയുമായി സുപ്രീംകോടതിയിൽ വരെ കേസ് നടന്നുകൊണ്ടിരിക്കുന്ന ഭൂമിയാണ് പ്രത്യേക ഉത്തരവിലൂടെ കൈമാറിയത്. സുപ്രീംകോടതിയിൽ കേസ് തോൽക്കുന്ന അവസ്ഥയിലായിരുന്നു ഹോപ് പ്ലാന്റേഷൻ കമ്പനിയുടമ തോമസ് മാത്യു. അപ്പോഴാണ് മന്ത്രിസഭയുടെ അനുഗ്രഹാശിസുകളോടെ ഭൂമി ഹോപ് പ്ലാന്റേഷന് സ്വന്തമാകുന്നതെന്ന വിമർശനമാണ് സുധീരനും കൂട്ടരും ഉയർത്തിയത്. ഈ ഭൂമി ഹോപ് പ്ലാന്റേഷന് വിട്ടുനൽകി കഴിഞ്ഞമാസം 20 നാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ഫെബ്രുവരി 17 ന് ചേർന്ന മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണിത്. ഇടപാടിന് പിന്നിൽ കോടികളുടെ അഴിമതി നടന്നതായും ആരോപണമുയർന്നു.
വിറക് ആവശ്യത്തിന് മരങ്ങൾ വെക്കുന്നതിന് 60 വർഷം മുമ്പ് തരിശായിക്കിടന്ന 1303 ഏക്കർ ഭൂമി ഹോപ് പ്ലാന്റേഷന് നൽകിയതാണ്. ഇതിൽ 250 ഏക്കറോളം ഭൂമി പിന്നീട് മിച്ചഭൂമിയായി വിതരണം ചെയ്തു. എന്നാൽ വിറക് ആവശ്യത്തിന് മരങ്ങൾ വെക്കാൻ വിട്ടുനൽകിയ ഭൂമിയിൽ ഏലവും തേയിലയും കൃഷി ചെയ്ത് പ്ലാന്റേഷന്റെ ഭാഗമാക്കി. ഇതു സംബന്ധിച്ച പരാതിയിൽ 1976 ൽ താലൂക്ക് ലാന്റ് ബോർഡ്, കമ്പനിക്ക് വിട്ടുനൽകിയ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചു. ലാന്റ് ബോർഡ് തീരുമാനത്തിനെതിരെ തോട്ടം ഉടമ സ്റ്റേ സമ്പാദിച്ചു. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. സുപ്രീംകോടതി കേസ് തീർപ്പാക്കുന്നതിന് സർക്കാരിന്റെ തന്നെ പരിഗണനയ്ക്ക് വിട്ടു. 2004 ഡിസംബർ 24 ന് എകെ ആന്റണി മന്ത്രിസഭ മിച്ചഭൂമി ഏറ്റെടുക്കാൻ ഉത്തരവ് ഇറക്കിയെങ്കിലും തോട്ടം ഉടമ സ്റ്റേ വാങ്ങി.
2009 ൽ പരാതിക്കാരന്റെ ഭാഗം കേട്ടശേഷം തീരുമാനമെടുക്കാൻ സർക്കാരിന് നിർദ്ദേശം ലഭിച്ചു. പരാതിക്കാരന്റെ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്ന് വ്യക്തമാക്കി 2010 ഓഗസ്റ്റ് മൂന്നിന് അച്യുതാനന്ദൻ മന്ത്രിസഭ ഭൂമി ഏറ്റെടുത്ത് ഉത്തരവിറക്കി. ഇതിനെതിരെ കമ്പനി വീണ്ടും സ്റ്റേ വാങ്ങി. 2014 ഓഗസ്റ്റ്് 24 ന് കേസ് തീർപ്പാക്കുകയും ആറ് മാസത്തിനകം ഭൂമി ഏറ്റെടുത്ത് ഉത്തരവിറക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതിന് ശേഷം മുഴുൻ കള്ളകളിയായിരുന്നു. റവന്യൂ വകുപ്പിൽ ഫയൽ ആരോ പൂഴ്്ത്തി. മന്ത്രിയാണെന്നാണ് ആരോപണം. മന്ത്രിസഭയുടെ കാലാവധി അവസാനിക്കാറായപ്പോൾ ഭൂമി തോട്ടം ഉടമയ്ക്ക് വിട്ടുകൊടുക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. മെത്രാൻ കായൽ സ്‌റ്റൈലിൽ മുഖ്യമന്ത്രിയുടെ ഇടപെടലും ഹോപ്‌സിന് തുണയായെന്നാണ് ആക്ഷേപം.
പ്ലാന്റേഷനിൽ ജോലി ചെയ്യുന്ന 10000 തൊഴിലാളികളുടെ താൽപര്യം പരിഗണിച്ച് ഭൂമിക്ക് ഭൂപരിഷ്‌ക്കരണ നിയമത്തിൽ നിന്ന് ഇളവ് നൽകുന്നെന്നാണ് റവന്യൂ വകുപ്പ് കണ്ടെത്തിയ ന്യായം. 560 കോടി രൂപ വില വരുന്ന ഭൂമിയും 250 കോടി രൂപയുടെ തടിയും ഈ ഉത്തരവിലൂടെ സർക്കാരിന് നഷ്ടപ്പെട്ടതായുമാണ് ആരോപണം. ബന്ധപ്പെട്ട മന്ത്രിക്കും ഉന്നതർക്കും വേണ്ടി 200 ഏക്കറോളം സ്ഥലം ഇടപാടിന്റെ ഭാഗമായി മാറ്റിവച്ചിട്ടുണ്ടെന്നും 100 കോടിയുടെ അഴിമതി ഇതിന് പിന്നിൽ നടന്നിട്ടുണ്ടെന്നും ഹൈറേഞ്ച് പ്ലാന്റേഷൻ വർക്കേഴ്‌സ് യൂണിയൻ പ്രസിഡന്റ് എംഎ റഷീദ് ആരോപിക്കുകയും ചെയ്തു. ഇതെല്ലാം ഉയർത്തിയാണ് സുധീരൻ രംഗത്ത് വന്നത്. അത് ഫലം കണ്ടതിന് തെളിവാണ് ഹോപ്‌സിനുള്ള ഭൂമി ദാനത്തിലെ ഉത്തരവ് മരവിപ്പിക്കുന്നത്.