- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഗാലാന്റിൽ ഇന്ന് 8.6 മാഗ്നിറ്റിയൂഡിലുള്ള കൂറ്റൻ ഭൂകമ്പം ഉണ്ടാകുമോ? രണ്ട് ദിവസമായി സോഷ്യൽ മീഡിയിൽ പ്രചരണം കൊഴുത്തതോടെ ഡിമപൂരിലെ തെരിവുകൾ ശൂന്യമായി; കൊല്ലപ്പെടാതിരിക്കാൻ വിജന പ്രദേശങ്ങളും അണ്ടർ ഗ്രൗണ്ടുകളും തേടി അലഞ്ഞ് നാഗന്മാർ
കൊഹിമ: നാഗാലാന്റിൽ ഇന്ന് ശക്തമായ ഭൂകമ്പം അനുഭവപ്പെടുമോ? സംസ്ഥാനത്തെ പിടിച്ച് കുലുക്കുന്ന ശക്തമായ ഭൂകമ്പം ഇന്ന് അനുഭവപ്പെടടുമെന്ന ഭീതിയിലാണ് ഇവിടുത്തെ ജനങ്ങൾ. ഇത്തരത്തിൽ ഒരു കിംവദന്തി പരന്ന് തുടങ്ങിയതോടെ ജനങ്ങൾ പലരും മരണപ്പെടാതിരിക്കാൻ പല പ്രദേശങ്ങളിലേക്കും പലായനം ചെയ്ത് തുടങ്ങി. ഇത്തരത്തിലുള്ള ഒരു പ്രചരണം ശക്തമായതോടെ ദിമാപൂരില തെരിവുകൾ വിചനമായിരിക്കുകയാണ്, ട്വിറ്ററിലൂടെയും മറ്റും ഇന്ന് 8.6 മാഗ്നിറ്റിയൂഡിലുള്ള ഭൂകമ്പം ഇന്ന് നാഗാലാന്റിനെ പിടിച്ച് കുലുക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലായി ജനങ്ങൾ കൂട്ടത്തോടെ ദിമാപൂരിൽ നിന്നും പലായനം ചെയ്തു തുടങ്ങി. ഇതിന് പുറമേ ദിമാപൂരിൽ ദുരിതാശ്വാസ ക്യാമ്പുകളും മറ്റും ജനങ്ങൾ തുറക്കുകയും ചെയ്തു. അതേസമം ഇന്നലെ നാഗാലാന്റ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മന്റ് അഥോറിറ്റി (എൻഎസ്ഡിഎംഎ ) ഈ കിംവദന്തികൾ തള്ളിക്കളഞ്ഞു. ജനങ്ങളോട് ശാന്തരായിരിക്കാൻ പറഞ്ഞ അധികൃതർ ഒന്ന് കരുതിയിരിക്കാനും നിർദ്ദേശം നൽകി. എൻഎസ്ഡിഎംഎ അടിയന്തരഘട്ടങ്ങളിൽ ജനങ്ങൾ എങ്ങനെ പെരുമാറും എന്നറിയ
കൊഹിമ: നാഗാലാന്റിൽ ഇന്ന് ശക്തമായ ഭൂകമ്പം അനുഭവപ്പെടുമോ? സംസ്ഥാനത്തെ പിടിച്ച് കുലുക്കുന്ന ശക്തമായ ഭൂകമ്പം ഇന്ന് അനുഭവപ്പെടടുമെന്ന ഭീതിയിലാണ് ഇവിടുത്തെ ജനങ്ങൾ. ഇത്തരത്തിൽ ഒരു കിംവദന്തി പരന്ന് തുടങ്ങിയതോടെ ജനങ്ങൾ പലരും മരണപ്പെടാതിരിക്കാൻ പല പ്രദേശങ്ങളിലേക്കും പലായനം ചെയ്ത് തുടങ്ങി. ഇത്തരത്തിലുള്ള ഒരു പ്രചരണം ശക്തമായതോടെ ദിമാപൂരില തെരിവുകൾ വിചനമായിരിക്കുകയാണ്,
ട്വിറ്ററിലൂടെയും മറ്റും ഇന്ന് 8.6 മാഗ്നിറ്റിയൂഡിലുള്ള ഭൂകമ്പം ഇന്ന് നാഗാലാന്റിനെ പിടിച്ച് കുലുക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ കഴിഞ്ഞ ദിവസങ്ങളിലായി ജനങ്ങൾ കൂട്ടത്തോടെ ദിമാപൂരിൽ നിന്നും പലായനം ചെയ്തു തുടങ്ങി. ഇതിന് പുറമേ ദിമാപൂരിൽ ദുരിതാശ്വാസ ക്യാമ്പുകളും മറ്റും ജനങ്ങൾ തുറക്കുകയും ചെയ്തു. അതേസമം ഇന്നലെ നാഗാലാന്റ് സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മന്റ് അഥോറിറ്റി (എൻഎസ്ഡിഎംഎ ) ഈ കിംവദന്തികൾ തള്ളിക്കളഞ്ഞു. ജനങ്ങളോട് ശാന്തരായിരിക്കാൻ പറഞ്ഞ അധികൃതർ ഒന്ന് കരുതിയിരിക്കാനും നിർദ്ദേശം നൽകി.
എൻഎസ്ഡിഎംഎ അടിയന്തരഘട്ടങ്ങളിൽ ജനങ്ങൾ എങ്ങനെ പെരുമാറും എന്നറിയാൻ നാളെ ഒരു മോക്ക് എമർജൻസി ടെസ്റ്റ് ജനങ്ങൾക്കിടയിൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം ജീവൻ ഭയന്ന് പലരും വിജന പ്രദേശങ്ങളും അണ്ടർ ഗ്രൗണ്ടുകളും തേടി അലയുകയാണ്.
പല ജനങ്ങളും ഭൂകമ്പം ഉണ്ടാകുമെന്നതരത്തിൽ പ്രചരണം ശക്തമാക്കിയിരിക്കുകയാണ്. എന്നാൽ ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് മാത്രം ഇതുവരെ വ്യക്തമായിട്ടില്ല.