- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശ്മീരിൽ പൊലീസുകാരുടെ കുടുംബങ്ങളെ ലാക്കാക്കി ഭീകരാക്രമണം; ഏറ്റുമുട്ടലിൽ എട്ട് സുരക്ഷാ സൈനികർക്ക് വീരമൃത്യു; തിരിച്ചടിയിൽ മൂന്ന് ഭീകരരെ വകവരുത്തി
ശ്രീനഗർ:ജമ്മു കശ്മീരിലെ പുൽവാമയിൽ പൊലീസ് കോംപ്ലക്‌സിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി. നാലു സിആർപിഎഫുകാരും മരിച്ചവരിൽ ഉൾപ്പെടുന്നു. തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിൽ മൂന്നു ഭീകരരും കൊല്ലപ്പെട്ടു. ചാവേറാക്രമണമാണ് നടന്നതെന്ന് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി. പൊലീസുകാരുടെ കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ ഭീകരവാദ സംഘടന നടത്തിയ ചാവേറാക്രമണമായിരുന്നു ഇതെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു തുടർന്ന് ഇവർ നടത്തിയ വെടിവയ്പിലാണ് ഉദ്യോഗസ്ഥർക്കു ജീവൻ നഷ്ടമായത്. വെടിവയ്പ് അവസാനിച്ചശേഷം ഭീകരരിൽനിന്നു കണ്ടെടുത്ത സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയാണ് രണ്ടു സൈനികർ വീരമൃത്യു വരിച്ചത്. ഭീകരാക്രമണം ഉണ്ടായ ഉടൻതന്നെ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പൊലീസ് കോംപ്ലക്‌സിനുള്ളിൽ താമസിക്കുന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി. ഉദ്യോഗസ്ഥർ കുടുംബസമേതം താമസിക്കുന്ന സ്ഥലത്ത് ഒളിച്ചിരുന്ന ഭീകരരെ മണിക്
ശ്രീനഗർ:ജമ്മു കശ്മീരിലെ പുൽവാമയിൽ പൊലീസ് കോംപ്ലക്‌സിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി. നാലു സിആർപിഎഫുകാരും മരിച്ചവരിൽ ഉൾപ്പെടുന്നു. തുടർന്ന് സൈന്യം നടത്തിയ തിരിച്ചടിയിൽ മൂന്നു ഭീകരരും കൊല്ലപ്പെട്ടു. ചാവേറാക്രമണമാണ് നടന്നതെന്ന് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പൊലീസുകാരുടെ കുടുംബങ്ങൾ താമസിക്കുന്ന മേഖലയിൽ ഭീകരവാദ സംഘടന നടത്തിയ ചാവേറാക്രമണമായിരുന്നു ഇതെന്ന് സൈനിക വൃത്തങ്ങൾ പറഞ്ഞു തുടർന്ന് ഇവർ നടത്തിയ വെടിവയ്പിലാണ് ഉദ്യോഗസ്ഥർക്കു ജീവൻ നഷ്ടമായത്. വെടിവയ്പ് അവസാനിച്ചശേഷം ഭീകരരിൽനിന്നു കണ്ടെടുത്ത സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെയാണ് രണ്ടു സൈനികർ വീരമൃത്യു വരിച്ചത്.
ഭീകരാക്രമണം ഉണ്ടായ ഉടൻതന്നെ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പൊലീസ് കോംപ്ലക്‌സിനുള്ളിൽ താമസിക്കുന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷമായിരുന്നു സൈന്യത്തിന്റെ തിരിച്ചടി.
ഉദ്യോഗസ്ഥർ കുടുംബസമേതം താമസിക്കുന്ന സ്ഥലത്ത് ഒളിച്ചിരുന്ന ഭീകരരെ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് വെടിവച്ചിട്ടത്. ഉച്ചയ്ക്കുശേഷമാണ് ഒരു ഭീകരനെ വധിക്കാൻ സുരക്ഷാ സേനയ്ക്ക് സാധിച്ചത്. വൈകിട്ട് അഞ്ചു മണിക്കു ശേഷം മറ്റൊരു ഭീകരന്റെ മൃതദേഹവും കണ്ടെത്തി.അതിനിടെ ജമ്മുവിലെ രജൗരി ജില്ലയിലെ ദേവ്രയിൽ ഷെല്ലാക്രമണം നടത്തിയ പാക്കിസ്ഥാൻ റേഞ്ചർമാരെ ബി.എസ്.എഫ് വധിച്ചു. പ്രകോപനമൊന്നും കൂടാതെയായിരുന്നു പാക്കിസ്ഥാൻ ഭാഗത്തു നിന്നും ഷെല്ലാക്രമണമെന്ന് ബി.എസ് എഫ് വ്യക്തമാക്കി.