- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടയിൽ പോയി മടങ്ങും വഴി അടുത്തുള്ള തോട്ടത്തിൽ കയറി മാങ്ങ പറിച്ചു; എട്ടു വയസുകാരിയെ തോട്ടമുടമ മർദ്ദിച്ചും ഷോക്കടിപ്പിച്ചും കൊന്നു: മകളെ തേടി എത്തിയ അച്ഛൻ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന കുഞ്ഞിന്റെ ജഡം
പട്‌ന: ബീഹാറിൽ നിന്നും മറ്റൊരു കൊടിയ പീഡന കഥകൂടി പുറത്ത്. തോട്ടത്തിൽ നിന്നും മാങ്ങ പറിച്ച കുറ്റത്തിനാണ് തോട്ടമുടമ എട്ടു വയസ്സുള്ള ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നത്. ബിഹാറിലെ അറാറിയ ജില്ലയിലെ കഴിഞ്ഞ ഞായറാഴ്ചയാണ് തോട്ടമുടമയുടെ ക്രൂരതക്കിരയായി അമേരൂൺ ഹതൂൺ എന്ന ബാലിക കൊല്ലപ്പെട്ടത്. പാട്നയിൽ നിന്നു 300 കിലോമീറ്റർ അകലെയുള്ള ടീൻടിക്രി ഗ്രാമത്തിലാണ് സംഭവം. അമേരൂൺ പിതാവ് ഇബ്രാഹിം സഭിയൊടൊപ്പം സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. പിതാവുമായി വീട്ടിലേക്ക് നടക്കും വഴിയാണ് അമേരൂൺ തോട്ടത്തിലേയ്ക്ക് കയറിയത്. മകൾ പിന്നാലെ വരുമെന്ന് കരുതി ഇബ്രാഹിം വീട്ടിലേക്ക് പോവുകയും ചെയ്തു. എന്നാൽ നേരം ഏറെ വൈകിയിട്ടും മകൾ തിരിച്ചെത്താത്തിനെത്തുടർന്ന് പിതാവ് അന്വേഷണവും തുടങ്ങി. ഒടുവിൽ മകൾ തോട്ടത്തിനടുത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന വാർത്തയാണ് നാട്ടുകാരിൽ നിന്നും ഇബ്രാഹിമിനെ അറിയുന്നത്. 'എന്റെ മകൾ ക്രൂരമായി കൊലചെയ്യപ്പെട്ട കാഴ്ചയാണ് ഞാൻ കണ്ടത്. അവളുടെ ശരീരത്തിൽ നിരവധി മുറിവുകളാണുണ്ടായിരുന്നത്. ഇലക
പട്‌ന: ബീഹാറിൽ നിന്നും മറ്റൊരു കൊടിയ പീഡന കഥകൂടി പുറത്ത്. തോട്ടത്തിൽ നിന്നും മാങ്ങ പറിച്ച കുറ്റത്തിനാണ് തോട്ടമുടമ എട്ടു വയസ്സുള്ള ബാലികയെ ക്രൂരമായി പീഡിപ്പിച്ച് കൊന്നത്. ബിഹാറിലെ അറാറിയ ജില്ലയിലെ കഴിഞ്ഞ ഞായറാഴ്ചയാണ് തോട്ടമുടമയുടെ ക്രൂരതക്കിരയായി അമേരൂൺ ഹതൂൺ എന്ന ബാലിക കൊല്ലപ്പെട്ടത്. പാട്നയിൽ നിന്നു 300 കിലോമീറ്റർ അകലെയുള്ള ടീൻടിക്രി ഗ്രാമത്തിലാണ് സംഭവം.
അമേരൂൺ പിതാവ് ഇബ്രാഹിം സഭിയൊടൊപ്പം സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. പിതാവുമായി വീട്ടിലേക്ക് നടക്കും വഴിയാണ് അമേരൂൺ തോട്ടത്തിലേയ്ക്ക് കയറിയത്. മകൾ പിന്നാലെ വരുമെന്ന് കരുതി ഇബ്രാഹിം വീട്ടിലേക്ക് പോവുകയും ചെയ്തു. എന്നാൽ നേരം ഏറെ വൈകിയിട്ടും മകൾ തിരിച്ചെത്താത്തിനെത്തുടർന്ന് പിതാവ് അന്വേഷണവും തുടങ്ങി. ഒടുവിൽ മകൾ തോട്ടത്തിനടുത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന വാർത്തയാണ് നാട്ടുകാരിൽ നിന്നും ഇബ്രാഹിമിനെ അറിയുന്നത്.
'എന്റെ മകൾ ക്രൂരമായി കൊലചെയ്യപ്പെട്ട കാഴ്ചയാണ് ഞാൻ കണ്ടത്. അവളുടെ ശരീരത്തിൽ നിരവധി മുറിവുകളാണുണ്ടായിരുന്നത്. ഇലക്ട്രിക് ഷോക്കും അവൾക്കേറ്റതായാണ് മുറിവിൽ നിന്നും മനസ്സിലായത്. ഷോക്കേറ്റ് മരിച്ചതാണെന്ന് കരുതാനായി അവർ ചെയ്തതായിരിക്കാം അത്' ഇബ്രാഹിം പറയുന്നു.