- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭഛിദ്രത്തെ പിന്തുണച്ചുകൊണ്ട് 80 ശതമാനം പേർ; ഗർഭഛിദ്രം കുറ്റകരമാക്കുന്ന നിയമം എടുത്തുകളയണമെന്ന് ഐറീഷ് ജനത
ഡബ്ലിൻ: അയർലണ്ടിൽ ഗർഭഛിദ്രം നിയമവിധേയമാക്കണമെന്ന് 80 ശതമാനം പേരും ആഗ്രഹിക്കുന്നതായി പുതിയ സർവേ. നിലവിൽ ഗർഭഛിദ്രത്തിനെതിരേ നിലനിൽക്കുന്ന കർശന നടപടികൾ തുടരണമെന്ന് ആഗ്രഹിക്കുന്നത് ഒമ്പതു ശതമാനം പേർ മാത്രമാണെന്നും അമ്മയുടെ ജീവന് ഭീഷണിയുണ്ടെങ്കിൽ മാത്രം അബോർഷൻ അനുവദിച്ചാൽ മതിയെന്ന സർക്കാർ പക്ഷം തന്നെയാണ് ഇവർക്കെന്നുമാണ് ചൂണ്ടിക
ഡബ്ലിൻ: അയർലണ്ടിൽ ഗർഭഛിദ്രം നിയമവിധേയമാക്കണമെന്ന് 80 ശതമാനം പേരും ആഗ്രഹിക്കുന്നതായി പുതിയ സർവേ. നിലവിൽ ഗർഭഛിദ്രത്തിനെതിരേ നിലനിൽക്കുന്ന കർശന നടപടികൾ തുടരണമെന്ന് ആഗ്രഹിക്കുന്നത് ഒമ്പതു ശതമാനം പേർ മാത്രമാണെന്നും അമ്മയുടെ ജീവന് ഭീഷണിയുണ്ടെങ്കിൽ മാത്രം അബോർഷൻ അനുവദിച്ചാൽ മതിയെന്ന സർക്കാർ പക്ഷം തന്നെയാണ് ഇവർക്കെന്നുമാണ് ചൂണ്ടിക്കാട്ടുന്നത്.
ആംനെസ്റ്റി ഇന്റർനാഷണലിനു വേണ്ടി റെഡ് സി നടത്തിയ സർവേയിലാണ് രാജ്യത്ത് അബോർഷനെ അനുകൂലിക്കുന്നവരുടെ എണ്ണം വ്യക്തമായത്. അയർലൻഡിൽ ഗർഭഛിദ്രം നടത്തുന്നത് കുറ്റകരമാണെന്ന് അറിയാത്തവരാണ് 64%ശതമാനം പേരെന്നും സർവെ വ്യക്തമാക്കുന്നു. പത്ത് ശതമാനത്തിൽ താഴെയുള്ളവർക്ക് മാത്രമാണ് ഗർഭഛിദ്രം നടത്തിയാൽ പതിനാല് വർഷം വരെ ജയിൽശിക്ഷ കിട്ടാമെന്ന് അറിയുന്നത്. അതേ സമയം തന്നെ 81 ശതമാനം പേരും ബലാത്സംഗം മൂലം ഗർഭം ധരിക്കുക, ഗർഭിണിയുടെ ആരോഗ്യപ്രശ്‌നങ്ങൾ, ഗർഭാവസ്ഥയിൽ കുഞ്ഞിന് മരണകാരണമാകാവുന്ന തകരാറുകൾ കാണപ്പെടുക തുടങ്ങിയ വിഷയത്തിൽ ഗർഭഛിദ്രം അനുവദിക്കണെന്ന് അഭിപ്രായക്കാരാണ്.
അതേസമയം വിദേശത്ത് ഗർഭഛിദ്രം നടത്തുന്നതിനായി ഡോക്ടർമാർ റഫറൻസ് നൽകുന്നതും കുറ്റകരമാണെന്ന് അറിയാവുന്നവർ രാജ്യത്ത് 35 ശതമാനം പേർ മാത്രമേയുള്ളൂ. രാജ്യത്ത് അബോർഷൻ നിയമത്തിൽ ഇപ്പോഴും നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങളെ കുറിച്ച് സമഗ്രമായ ഒരു അന്വേഷണമാണ് റെഡ് സി സർവേ കൊണ്ട് ഉദ്ദേശിച്ചത്. 2013-ലും സമാനമായ ഒരു സർവേ നടത്തിയിരുന്നു. അന്ന് 29 ശതമാനം പേരും രാജ്യത്ത് അബോർഷൻ നിയമം യാതൊരു ഉപാധികളുമില്ലാതെ നടപ്പാക്കാൻ പിന്തുണച്ചിരുന്നു. അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രം അബോർഷൻ നടത്തുന്നതിനെ 68 ശതമാനം പേരും സപ്പോർട്ട് ചെയ്തു.
രണ്ടു വർഷം കൊണ്ട് ആൾക്കാരുടെ മനോഭാവത്തിൽ മാറ്റം വന്നുവെന്നും അബോർഷൻ നിയമം നടപ്പാക്കുകയെന്ന് അത്യാവശ്യമാണെന്ന് ഭൂരിഭാഗം പേരും കരുതുന്നുവെന്നും സർവേയ്ക്ക് നേതൃത്വം നൽകിയ കോം ഒഗോർമെൻ പറയുന്നു. അബോർഷൻ കാര്യത്തിൽ ഒരു റഫറണ്ടം നടപ്പാക്കുകയാണെങ്കിൽ സർവേയിൽ പിന്തുണച്ചതിനെക്കാൾ കൂടുതൽ ആൾക്കാർ ഇക്കാര്യത്തിൽ അനുകൂല അഭിപ്രായവുമായി മുന്നോട്ടു വരുമെന്നും ഗോർമെൻ ചൂണ്ടിക്കാട്ടുന്നു.