- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൺപത് വയസുള്ള അമ്മയെ 'മര്യാദ പഠിപ്പിക്കാൻ' ഇരുട്ടു മുറിയിലാക്കി മകൻ; കിടപ്പു മുറിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു; മുറിയിലേക്ക് മാത്രമായി മറ്റൊരു കണക്ഷൻ നൽകാമെന്ന് പറഞ്ഞ കെഎസ്ഇബി ജീവനക്കാരെയും തെറിവിളിച്ച് 'സൽപുത്രൻ'
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കാവുംഭാഗം മനത്തിൽ വീട്ടിൽ പങ്കജാക്ഷി എന്ന 80 വയസുള്ള അമ്മയെയാണ് കഴിഞ്ഞ 20 ദിവസമായി മകൻ മുരളീധര പണിക്കർ മര്യാദ പഠിപ്പിക്കുന്നത്. താൻ കിടക്കുന്ന മുറിയിൽ വൈദ്യുതി ഇല്ലെന്ന പരാതിയാണ് മനുഷ്യൻ എന്നു പോലും വിളിക്കാൻ പോലും അറപ്പു തോന്നുന്ന മുരളീധര പണിക്കരുടെ തനിനിറം പുറത്ത് വരുന്നത്. 20 ദിവസമായി വൈദ്യുതി
പത്തനംതിട്ട: പത്തനംതിട്ട തിരുവല്ല കാവുംഭാഗം മനത്തിൽ വീട്ടിൽ പങ്കജാക്ഷി എന്ന 80 വയസുള്ള അമ്മയെയാണ് കഴിഞ്ഞ 20 ദിവസമായി മകൻ മുരളീധര പണിക്കർ മര്യാദ പഠിപ്പിക്കുന്നത്. താൻ കിടക്കുന്ന മുറിയിൽ വൈദ്യുതി ഇല്ലെന്ന പരാതിയാണ് മനുഷ്യൻ എന്നു പോലും വിളിക്കാൻ പോലും അറപ്പു തോന്നുന്ന മുരളീധര പണിക്കരുടെ തനിനിറം പുറത്ത് വരുന്നത്. 20 ദിവസമായി വൈദ്യുതി ഇല്ലെന്ന അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബി ജീവനക്കാർ തകരാർ പരിശോധിക്കാൻ എത്തിയപ്പോഴാണ് യഥാർഥ സംഭവം പുറത്താകുന്നത്. പരിശോധിച്ചപ്പോഴാണ് വീട്ടിലെ മറ്റു മുറികളിലെല്ലാം വൈദ്യുതിയുണ്ടെങ്കിലും പങ്കജാക്ഷിയമ്മ കിടക്കുന്ന മുറിയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിച്ചതായി മനസിലായത്. അമ്മ സ്വഭാവം നന്നാക്കാൻ മകൻ തന്നെയാണ് മുറിയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചെന്ന് മരുമകൾ പറഞ്ഞു. 20 ദിവസമായി ഇരുട്ടത്താണ് പങ്കജാക്ഷിയമ്മ കഴിയുന്നത്.
കെ.എസ്.ഇ.ബി ജീവനക്കാർ ഇടപെട്ട് കൗൺസിലറെ അറിയിച്ചെങ്കിലും മുരളീധരപണിക്കർ എതിർപാർട്ടിക്കാരനായതിനാൽ ഇടപെടാൻ പറ്റില്ലെന്ന് അറിയിച്ചു. സംഭവം അറിഞ്ഞ മറ്റൊരു കൗൺസിലർ മുരളീധര പണിക്കരെന്ന ' സൽപുത്രനെ' വിളിച്ച് ഉപദേശിച്ചു. ഉപദേശത്തിന്റെ വീര്യം മുരളീധര പണിക്കർ കാട്ടിയത് കെ.എസ്.ഇ.ബി ഓഫീസിന്റെ മുന്നിലായിരുന്നു. ' ഏതവനാടെ എന്റെ അനുവാദമില്ലാതെ വീട്ടിൽ കയറിയതെന്ന് ചോദിച്ചു കൊണ്ടായിരുന്നു മുരളീധര പണിക്കരുടെ കെ.എസ്.ഇ.ബി ഓഫീസനു മുന്നിലെ പ്രകടനം.
ദേഷ്യം അടങ്ങിപ്പോൾ ജീവനക്കാർ തന്നെ മുൻകൈയെടുത്ത് ഇയാളെ ഉപദേശിച്ചു. ' അമ്മ മര്യാദ പഠിക്കാൻ വേണ്ടിയാണ് മുറിയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചതെന്നും സ്വഭാവം നന്നാകുമ്പോൾ കറന്റ് കൊടുക്കാമെന്നുമാണ് ഏക മകൻ മുരളീധര പണിക്കരുടെ നിലപാട്. നിർബന്ധത്തിനു വഴങ്ങാതെ വന്നപ്പോൾ വയോജനസംരക്ഷണനിയമം വഴി അയാൾക്കെതിരെ പൊലീസ് കേസ് എടുക്കുമെന്ന് പറഞ്ഞെങ്കിലും ഇയാൾ കുലുങ്ങിയില്ല.
'ഇന്ന് നിങ്ങൾ അമ്മയെ ഇരുട്ടത്ത് ഇരുത്തിയാൽ നാളെ നിങ്ങളുടെ മക്കൾ നിങ്ങളെ മഴയത്ത് ഇരുത്തുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട് ' എന്ന ഉപദേശത്തിൽ വൈദ്യുതി നൽകാമെന്ന പറഞ്ഞ് വീട്ടിൽ പോയി. വൈകിട്ട് കെ.എസ്.ഇ.ബി ജീവനക്കാർ വീട്ടിലെത്തി നോക്കിയപ്പോൾ അമ്മ അപ്പോഴും ഇരുട്ടിൽ തന്നെ. കാരണ ചോദിച്ചപ്പോൾ പഴയ മറുടി തന്നെ ' അമ്മ മര്യാദ പഠില്ലെന്ന്, രണ്ടു ദിവസം കൂടി ഇരുട്ടത്ത് തന്നെ ഇരിക്കട്ടെ, തിങ്കളാഴ്ച ശരിയാക്കാം' വൈദ്യുതി കണക്ഷൻ ഇയാളുടെ പേരിൽ ആയതിനാൽ മറ്റൊന്നും പറയാനാകാതെ ജീവനക്കാർ ഓഫീസിലേക്ക് പോകുകയും ചെയ്തു.
എന്നാൽ ഇന്നെലയും ആ മുറിയിലേക്കുള്ള വൈദ്യുത ബന്ധം ശരിയാക്കാൻ മകൻ തയ്യാറായിട്ടില്ല. മക്കളിൽ ഏക മകനാണ് 58 വയസുകാരനായ മുരളീധരപണിക്കർ എന്ന മാന്യൻ. മുരളീധര പണിക്കരുടേയോ ഭാര്യയുടെയോ കൂടിരുന്ന് ടിവി കാണാൻ അനുവദിക്കാത്തതിനാൽ പങ്കജാക്ഷിയമ്മയുടെ മകൾ അമ്മയ്ക്ക് കാണാനായി ടിവി വാങ്ങി നൽകിയിരുന്നു. അമ്മ ടിവി കാണുന്നത് മൂലം ബില്ല് കൂടുതലാണെന്ന വാദമാണ് ഇയാൾക്കുള്ളത്.
അമ്മയുടെ മുറിയിലേക്ക് മാത്രമായി പുതിയ ഒരു കണക്ഷൻ നൽകാനും അതിൽ വരുന്ന വൈദ്യുത ബിൽ തങ്ങൾ അടയ്ക്കാമെന്ന് കെ.എസ്.ഇ.ബി ജീവനക്കാർ അറിയിച്ചെങ്കിലും ഇയാൾ സമ്മതിച്ചില്ല. പരാതി ലഭിക്കാതെ നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന് തിരുവല്ല പൊലീസ് വ്യക്തമാക്കുന്നു. എന്നാൽ മകനെതിരെ പൊലീസിൽ പരാതി നൽകാനും പങ്കജാക്ഷിയമ്മ തയ്യാറല്ല. നിയമപരമായി ഇയാൾക്കെതിരെ നടപടി സ്വീകരിക്കാൻ കെ.എസ്.ഇ.ബി അധികൃതർക്കും കഴിയാത്തതിനാൽ പൊലീസിന്റെ സഹായത്തോടെ മാത്രമെ ഈ അമ്മയ്ക്ക് നീതിലഭിക്കാൻ ഇടയുള്ളൂ.