ക്യൂൻസ്‌ലാന്റ്:  അടുത്ത അഞ്ച് വർഷത്തേക്കുള്ള റവന്യു വർദ്ധിപ്പിക്കാൻ അനുവദിച്ചില്ലെങ്കിൽ  800പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് Ergon  Energy  വ്യക്തമാക്കി. നേരത്തെ നിശ്ചയിച്ചിട്ടുള്ള പരിധി ഉയർത്താൻ ഓസ്‌ട്രേലിയൻ  എനർജി  റഗുലേറ്റർക്കുമേൽ ക്യൂൻസ്‌ലാന്റിലെ വൈദ്യുതി വിതരണക്കാരായ   ഇർഗോൺ എനർജി സമ്മർദ്ദം ചെലുത്തുന്നതായി റിപ്പോർട്ടുകൾ.   ഇപ്പോൾ അനുവദിച്ചിട്ടുള്ള 17.6  ബില്ല്യൺ ഡോളറിൽ നിന്നും  2.2 ബില്യൺ ഡോളർ  അധികം തുക സമാഹരിക്കാൻ അനുവദിക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.
   
ചില നെറ്റ്‌വർക്കുകളുടെ ഓപ്പറേറ്റിങ്ങ് എക്‌സ്‌പെൻഡീച്ചർ കുറയ്ക്കാൻ തീരുമാനിച്ച എഇആറിന്റെ നടപടിക്കെതിരെ നിയമയുദ്ധത്തിനു കൂടി ഒരുങ്ങുകയാണ് ഇർഗോൺ.  

പുതിയ മീറ്ററിന്റെയും മറ്റും കാര്യത്തിൽ മറ്റൊരു വഴി കണ്ടെത്താതെ  ഡ്രാഫ്റ്റിൽ പറഞ്ഞതു പോലെ എഇആറിന്റെ തീരുമാനം നടപ്പാക്കിയാൽ അത് 800 ജോലികളെ ബാധിക്കുമെന്ന് ഇർഗോൺ എനർജി ചീഫ് എക്‌സിക്യൂട്ടീവ്  ഇയാൻ മക്ലിയോർഡ് പറഞ്ഞു.  നികുതിയിൽ ഉണ്ടാകുന്ന വർദ്ധനവ് പവർ ബില്ലിനെ  ഒരുതരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തൊഴിലാളികളുടെ ജോലിയെ ബാധിക്കാതിരിക്കാൻ  വില വെട്ടിച്ചുരുക്കാൻ ഇലക്ട്രിക്കൽ ട്രേഡ് യൂണിയൻ Ergon  Energy  യോട് ആവശ്യപ്പെട്ടു. Ergon  കൂടുതൽ റവന്യു ആവശ്യപ്പെടുന്നതിൽ യൂണിയന് എതിർപ്പൊന്നുമില്ലെന്നും എന്നാൽ ജോലിക്കാരെ മോശമായി ബാധിക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്ന് യൂണിയൻ സെക്രട്ടറി Peter Simpson പറഞ്ഞു.