- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
കേന്ദ്രസർക്കാർ 81 ലക്ഷം ആധാർ കാർഡുകൾ റദ്ദാക്കി; നിങ്ങളുടെ ആധാർ കാർഡ് നിലവിലുണ്ടോ എന്ന് ഇവിടെ ചെക്ക് ചെയ്യാം
ഡൽഹി: കേന്ദ്രസർക്കാർ 81 ലക്ഷം ആധാർകാർഡുകൾ റദ്ദാക്കി. ആധാർ എൻ റോൾമെന്റ് ആൻഡ് അപ്ഡേറ്റ് നിയമത്തിലെ 27,28 വകുപ്പുകളുടെ ലംഘനത്തിനാണ് ഇത്രയേറെ കാർഡുകൾ യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അസാധുവാക്കിയത്. നിങ്ങളുടെ ആധാർ നമ്പർ ഇപ്പോൾനിലവിലുണ്ടോ എന്ന് ഇവിടെ ക്ലിക്ക് ചെയ്ത് ചെക്ക് ചെയ്യാം. ഇതിന് ശേഷം Aadhaar Service ടാബിന് കീഴിലുള്ള Verify Aadhaar numbers എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആധാർ നമ്പറും സൈറ്റിൽ കാണുന്ന സെക്യൂരിറ്റി കോഡും എന്റർ ചെയ്യണം. ആധാർ നമ്പർ റദ്ദായിട്ടില്ലെങ്കിൽ അടുത്ത പേജിൽ നിങ്ങളുടെ ആധാർ സ്റ്റാറ്റസ് കാണിക്കും. ആധാർ ഉടമസ്ഥനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ഈ പേജിൽ കാണാം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിന്റെ അവസാന മൂന്ന് അക്കങ്ങളും ഈ പേജിൽ ഉണ്ടാകും. റദ്ദാക്കിയവർക്ക് വ്യവസ്ഥകൾ പാലിച്ച് വീണ്ടും അപേക്ഷിച്ചാൽ പുതിയ ആധാർ കാർഡ് ലഭിക്കും.വ്യാജ വിവരങ്ങളും ഇരട്ടിപ്പും കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ 11 ലക്ഷത്തോളം പാൻ കാർഡുകൾ സർക്കാർ റദ്ദാക്കിയിരുന്നു.ഇതി
ഡൽഹി: കേന്ദ്രസർക്കാർ 81 ലക്ഷം ആധാർകാർഡുകൾ റദ്ദാക്കി. ആധാർ എൻ റോൾമെന്റ് ആൻഡ് അപ്ഡേറ്റ് നിയമത്തിലെ 27,28 വകുപ്പുകളുടെ ലംഘനത്തിനാണ് ഇത്രയേറെ കാർഡുകൾ യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അസാധുവാക്കിയത്.
നിങ്ങളുടെ ആധാർ നമ്പർ ഇപ്പോൾനിലവിലുണ്ടോ എന്ന് ഇവിടെ ക്ലിക്ക് ചെയ്ത് ചെക്ക് ചെയ്യാം. ഇതിന് ശേഷം Aadhaar Service ടാബിന് കീഴിലുള്ള Verify Aadhaar numbers എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ആധാർ നമ്പറും സൈറ്റിൽ കാണുന്ന സെക്യൂരിറ്റി കോഡും എന്റർ ചെയ്യണം. ആധാർ നമ്പർ റദ്ദായിട്ടില്ലെങ്കിൽ അടുത്ത പേജിൽ നിങ്ങളുടെ ആധാർ സ്റ്റാറ്റസ് കാണിക്കും.
ആധാർ ഉടമസ്ഥനെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ ഈ പേജിൽ കാണാം. ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിന്റെ അവസാന മൂന്ന് അക്കങ്ങളും ഈ പേജിൽ ഉണ്ടാകും. റദ്ദാക്കിയവർക്ക് വ്യവസ്ഥകൾ പാലിച്ച് വീണ്ടും അപേക്ഷിച്ചാൽ പുതിയ ആധാർ കാർഡ് ലഭിക്കും.വ്യാജ വിവരങ്ങളും ഇരട്ടിപ്പും കണ്ടെത്തിയതിനെ തുടർന്ന് നേരത്തെ 11 ലക്ഷത്തോളം പാൻ കാർഡുകൾ സർക്കാർ റദ്ദാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ 81 ലക്ഷത്തോളം ആധാർ കാർഡും റദ്ദാക്കിയിരിക്കുന്നത്.