- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൃഥ്വി വിളിച്ചു; '83' കാണാൻ നസ്രിയ എത്തി; തീർച്ചയായും ഈ ചിത്രം തിയറ്ററുകളിൽ തന്നെ കാണണമെന്ന് അഭ്യർത്ഥനയും
കൊച്ചി: ഇന്ത്യയുടെ ആദ്യ ലോകകപ്പ് വിജയത്തിന്റെ കഥ പറയുന്ന 83 പ്രദർശനത്തിനെത്തി.ബോളിവുഡ് ഹീറോ രൺവീർ സിങാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം കപിൽ ദേവായി വേഷമിടുന്നത്.കബീർ ഖാൻ ആണ് സംവിധാനം ചെയ്ത ചിത്രത്തിൽ രൂപം കൊണ്ടും വേഷവിധാനം കൊണ്ടും കപിൽ ദേവായി രൺവീർ നടത്തുന്ന പരകായ പ്രവേശം സ്‌ക്രീനിൽ അതിഗംഭീരമാകുന്നുവെന്നാണ് ആദ്യ റിപ്പോർട്ടുകൾ.
മലയാളത്തിൽ പൃഥ്വിരാജ് ആണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.അതിന്റെ ഭാഗമായിമലയാളസിനിമയിലെ താരങ്ങൾക്കു വേണ്ടി കൊച്ചിയിൽ ചിത്രത്തിന്റെ പ്രത്യേക പ്രിമിയർ ഷോ പൃഥ്വിരാജ് സംഘടിപ്പിച്ചിരുന്നു. നസ്രിയ, വിജയ് ബാബു, അമല പോൾ, സാനിയ അയ്യപ്പൻ, സംയുക്ത മേനോൻ തുടങ്ങി നിരവധിപേർ സിനിമ കാണാൻ എത്തി.
'സിനിമ കണ്ടിറങ്ങിയതേ ഒള്ളൂ. വളരെ നല്ലസിനിമ. സിനിമാ ആസ്വാദകർക്ക് മികച്ച കലാസൃഷ്ടി കണ്ടതിന്റെ അനുഭവം കിട്ടും. ക്രിക്കറ്റ് പ്രേമികൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിന്റെ നാഴികക്കല്ലായ സംഭവത്തിലേക്കൊരു തിരിഞ്ഞുനോട്ടമാകും. സിനിമയും ക്രിക്കറ്റും ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഈ ചിത്രം തിയറ്ററുകളിൽ തന്നെ കാണണം. ഞാൻ അങ്ങനെയൊരാളാണ്. എനിക്കൊരുപാട് ഇഷ്ടപ്പെട്ടു.'പൃഥ്വിരാജ് പറഞ്ഞു.
ഇന്ത്യൻ മണ്ണിൽ ക്രിക്കറ്റിന്റെ വിത്തുകൾ വാരിവിതറിയ 1983 ലെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. കപിലിന്റെ പത്‌നി റോമിയുടെ റോളിൽ 'മിസിസ് രൺവീർ' ദീപിക പദുകോണും എത്തുന്നു.
അന്നത്തെ പ്രധാന താരങ്ങളായ സുനിൽ ഗാവസ്‌കർ, മൊഹീന്ദർ അമർനാഥ്, സയ്യിദ് കിർമാനി, റോജർ ബിന്നി, കീർത്തി ആസാദ്, രവിശാസ്ത്രി, മദൻലാൽ, സന്ദീപ് പാട്ടീൽ എന്നിവരെല്ലാം കഥാപാത്രങ്ങളാകുന്നുണ്ട്. സുനിൽ ഗവാസ്‌കറായി താഹിർ രാജും ശ്രീകാന്തിന്റെ വേഷത്തിൽ തമിഴ് നടൻ ജീവയും അഭിനയിക്കുന്നു. മറാഠി, ഹിന്ദി സിനിമകളിലെ നടനും സന്ദീപ് പാട്ടീലിന്റെ മകനുമായ ചിരാഗ് പാട്ടീലാണ് ഈ സിനിമയിൽ സന്ദീപ് പാട്ടീലിന്റെ വേഷം ചെയ്യുന്നത്.