- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറവി രോഗത്തിന്റെ പിടിയിൽ അകപ്പെട്ട ഭാര്യയുടെ ഓർമ്മ വീണ്ടെടുക്കാൻ ജന്മ നാട് അടക്കം പല സ്ഥലങ്ങളിലും ചുറ്റി കറങ്ങി; ഒടുവിൽ ഡോക്ടറുടെ നിർബന്ധം അനുസരിച്ച് 83കാരൻ ഡോക്ടറായ ഭാര്യയെ വീണ്ടും വിവാഹം കഴിച്ചു
കൊൽക്കത്ത: കഴിഞ്ഞ ഏഴു ദിവസങ്ങളായി കല്യാണത്തിന്റെ തിരക്കിലായിരുന്നു പബിത്ര നന്ദി. വർഷങ്ങൾക്കു മുൻപ് നടന്ന വിവാഹത്തിന്റെ ഓരോ ചടങ്ങും ഓർത്തെടുക്കുമ്പോൾ പബിത്രയുടെ മനസ്സിൽ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു. അൽഷിമേഴ്സിന്റെ പിടിയിൽ ഓർമ്മകൾ നഷ്ടമായ ഭാര്യ ഗീത നന്ദിയുടെത്. 83 വയസ്സുള്ള പബിത്ര നന്ദി 81 വയസ്സുകാരിയായ തന്റെ പ്രിയ പത്നിയെ ഒരിക്കൽ കൂടി വിവാഹം ചെയ്യുകയായിരുന്നു. ഡോക്ടറായ ഗീത വർഷങ്ങൾക്കു മുമ്പ് തന്റെ ബോട്ടണി അദ്ധ്യാപകനായ പബിത്ര നന്ദിയെ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വിവാഹം കഴിച്ചു. വളരെ തിരക്കുള്ള ഒരു ജീവിതമായിരുന്നു അവരുടെത് ഏഴു വർഷങ്ങൾക്കു മുമ്പാണ് ഡോക്ടർ ഗീതയിൽ മറവി രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്. ബി ആർ സിങ്ങ് ആശുപത്രിയിൽ നിന്നും വിരമിച്ച ഗീത പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ആദ്യം ചെറിയ ചില മറവികളെ പറ്റി പരാതി പറഞ്ഞു തുടങ്ങിയെങ്കിലും പിന്നീട് അൽഷിമേഴ്സ് ആണെന്നു തിരിച്ചറിയുകയായിരുന്നു. തന്റെ രോഗികളെ ചികിത്സിച്ച് ആറു മാസത്തിനു ശേഷം കണ്ടാൽ പോലും അവരുടെ പേരും രോഗവിവരങ്ങ
കൊൽക്കത്ത: കഴിഞ്ഞ ഏഴു ദിവസങ്ങളായി കല്യാണത്തിന്റെ തിരക്കിലായിരുന്നു പബിത്ര നന്ദി. വർഷങ്ങൾക്കു മുൻപ് നടന്ന വിവാഹത്തിന്റെ ഓരോ ചടങ്ങും ഓർത്തെടുക്കുമ്പോൾ പബിത്രയുടെ മനസ്സിൽ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു. അൽഷിമേഴ്സിന്റെ പിടിയിൽ ഓർമ്മകൾ നഷ്ടമായ ഭാര്യ ഗീത നന്ദിയുടെത്. 83 വയസ്സുള്ള പബിത്ര നന്ദി 81 വയസ്സുകാരിയായ തന്റെ പ്രിയ പത്നിയെ ഒരിക്കൽ കൂടി വിവാഹം ചെയ്യുകയായിരുന്നു.
ഡോക്ടറായ ഗീത വർഷങ്ങൾക്കു മുമ്പ് തന്റെ ബോട്ടണി അദ്ധ്യാപകനായ പബിത്ര നന്ദിയെ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വിവാഹം കഴിച്ചു. വളരെ തിരക്കുള്ള ഒരു ജീവിതമായിരുന്നു അവരുടെത് ഏഴു വർഷങ്ങൾക്കു മുമ്പാണ് ഡോക്ടർ ഗീതയിൽ മറവി രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത്.
ബി ആർ സിങ്ങ് ആശുപത്രിയിൽ നിന്നും വിരമിച്ച ഗീത പിന്നീട് രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ആദ്യം ചെറിയ ചില മറവികളെ പറ്റി പരാതി പറഞ്ഞു തുടങ്ങിയെങ്കിലും പിന്നീട് അൽഷിമേഴ്സ് ആണെന്നു തിരിച്ചറിയുകയായിരുന്നു. തന്റെ രോഗികളെ ചികിത്സിച്ച് ആറു മാസത്തിനു ശേഷം കണ്ടാൽ പോലും അവരുടെ പേരും രോഗവിവരങ്ങളും കൃതമായി ഓർത്തിരുന്ന ഗീത പീന്നീട് അടുത്ത ബന്ധുക്കളെ പോലും തിരിച്ചറിയാതെ ആവുകായിരുന്നു.
രോഗം തിരിച്ചറിഞ്ഞ ശേഷം ഓർമ്മകൾ തിരികെ ലഭിക്കാൻ ഗീതയുമായി അവരുടെ ജന്മദേശമായ ബംഗ്ലാദേശിലേക്കു പോകാൻ ഡോക്ടർ ഉപദേശിക്കുകയായിരുന്നു. എന്നാൽ അതു കൊണ്ട് പ്രയോജനം ഉണ്ടാകാത്തതിനെ തുടർന്നാണ് ഡോക്ടർ പബിത്രയോട് അവരുടെ വിവാഹം പുനർചിത്രീകരിക്കാൻ ആവശ്യപ്പെട്ടത്. അത് ഗീതയുടെ ഓർമ്മകൾ വീണ്ടെടുക്കാൻ സഹായിക്കമെന്നായിരുന്നു പ്രതീക്ഷ.
കുട്ടികളില്ലാത്ത ഈ ദമ്പതിമാർ അവരുടെ സമ്പാദ്യം ഉപയോഗിച്ച് പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുന്നതിനായി ഒരു ധർമ്മ സ്ഥാപനം തുടങ്ങാൻ പദ്ധതി ഇട്ടിരുന്നു. കൂടാതെ അവരുടെ വീടിന്റെ ഒരു നില സ്ഥാപനത്തിനായി ഒഴിഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു. ഞങ്ങൾക്കു വയസ്സായി എനിക്കു ഭാര്യയെ നോക്കാനാകാത്ത അവസ്ഥ വരുന്നതിനെക്കുറിച്ചോർക്കുമ്പോഴാണ് ഭയമെന്നും, എന്നാൽ ഗീതയുടെ കണ്ണുകളിലെ പുഞ്ചിരി എല്ലാ ഭയവും ഇല്ലാതാക്കുമെന്നും പബിത്ര പറയുന്നു.