- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ജോലി ലഭിച്ചത് എട്ടുലക്ഷത്തിലധികം സ്വദേശികൾക്ക്; 2016 ആദ്യപാദത്തിൽ തന്നെ ജോലി ലഭിച്ചത് 52,400 പേർക്ക്
റിയാദ്: സ്വദേശിവത്ക്കരണം ശക്തമായി നടക്കുന്നതിന്റെ ലക്ഷണമാണ് രാജ്യത്ത് കണ്ടുവരുന്നതെന്നും കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ജോലി ലഭിച്ചത് 831,500 സ്വദേശികൾക്കാണെന്നും ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഫണ്ട് വ്യക്തമാക്കി. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ 52,400 സ്വദേശികൾക്ക് ജോലി ലഭിച്ചുകഴിഞ്ഞുവെന്നും എച്ച്ആർഡിഎഫ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഒമർ മാലിബാരി വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വർഷത്തിൽ ജോലി ലഭിച്ച സ്വദേശികളിൽ 63 ശതമാനം പുരുഷന്മാരും 37 ശതമാനം സ്ത്രീകളുമാണ്. 2011ൽ 12.4ശതമാനമുണ്ടായിരുന്ന തൊഴിലില്ലായ്മ 2015ൽ എത്തിയപ്പോഴേക്കും 11.5ശതമാനമായി കുറയ്ക്കാനായെന്നും അദ്ദേഹം അവകാശപ്പെട്ടു. ഫണ്ടിന്റെ ഇലക്ട്രോണിക് പരിശീലന പ്ലാറ്റ് ഫോമിലൂടെ ഒരു ലക്ഷത്തിലേറെ സൗദി സ്ത്രീ പുരുഷന്മാർക്ക് 25 തൊഴിൽ മേഖലകളിലേക്ക് യോഗ്യത നേടാനായി. 2016 ആദ്യപാദത്തിൽ ജോലി നേടിയ സ്വദേശികളിൽ 61 ശതമാനം പുരുഷന്മാരും 39 ശതമാനം സ്ത്രീകളുമാണ്. രാജ്യമെമ്പാടുമുള്ള 120 തൊഴിൽ പരിശീലന കേന്ദ്രങ്ങളിലൂടെയാണ് തൊഴിലന്വേഷകർക്ക് തൊഴിൽ പരിശീലനവു
റിയാദ്: സ്വദേശിവത്ക്കരണം ശക്തമായി നടക്കുന്നതിന്റെ ലക്ഷണമാണ് രാജ്യത്ത് കണ്ടുവരുന്നതെന്നും കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ജോലി ലഭിച്ചത് 831,500 സ്വദേശികൾക്കാണെന്നും ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ഫണ്ട് വ്യക്തമാക്കി. ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ 52,400 സ്വദേശികൾക്ക് ജോലി ലഭിച്ചുകഴിഞ്ഞുവെന്നും എച്ച്ആർഡിഎഫ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഒമർ മാലിബാരി വ്യക്തമാക്കി.
കഴിഞ്ഞ അഞ്ചു വർഷത്തിൽ ജോലി ലഭിച്ച സ്വദേശികളിൽ 63 ശതമാനം പുരുഷന്മാരും 37 ശതമാനം സ്ത്രീകളുമാണ്. 2011ൽ 12.4ശതമാനമുണ്ടായിരുന്ന തൊഴിലില്ലായ്മ 2015ൽ എത്തിയപ്പോഴേക്കും 11.5ശതമാനമായി കുറയ്ക്കാനായെന്നും അദ്ദേഹം അവകാശപ്പെട്ടു. ഫണ്ടിന്റെ ഇലക്ട്രോണിക് പരിശീലന പ്ലാറ്റ് ഫോമിലൂടെ ഒരു ലക്ഷത്തിലേറെ സൗദി സ്ത്രീ പുരുഷന്മാർക്ക് 25 തൊഴിൽ മേഖലകളിലേക്ക് യോഗ്യത നേടാനായി.
2016 ആദ്യപാദത്തിൽ ജോലി നേടിയ സ്വദേശികളിൽ 61 ശതമാനം പുരുഷന്മാരും 39 ശതമാനം സ്ത്രീകളുമാണ്. രാജ്യമെമ്പാടുമുള്ള 120 തൊഴിൽ പരിശീലന കേന്ദ്രങ്ങളിലൂടെയാണ് തൊഴിലന്വേഷകർക്ക് തൊഴിൽ പരിശീലനവും മാർഗനിർദേശങ്ങളും നൽകുന്നത്. വർഷം തോറും തൊഴിലില്ലായ്മ വേതനവും നൽകുന്നുണ്ട്. സ്വകാര്യസ്‌കൂളുകളിലെ അദ്ധ്യാപകരുടെ പകുതി വേതനം ഇവർക്ക് തൊഴിലില്ലായ്മ വേതനമായി നൽകുന്നു.