റിയാദ്: വിശ്വസിനിയമല്ലാത്ത പല കഥകളും പുറത്ത് വരുന്ന രാജ്യങ്ങളിലൊന്നാണ് സൗദി. അതിൽ പലതും വിവാഹമോചന കഥകളാണെന്നതാണ് മ്‌റ്റൊരു കാര്യം. നിസാര കാര്യങ്ങളുടെ പേരിൽ വിവാഹം മൊഴിചൊല്ലുന്ന രാജ്യത്ത് നിന്ന് പുറത്ത് വന്ന മറ്റൊരു വിവാഹ കഥ ഇപ്പോൾ ചർച്ചയായിരിക്കുകയാണ്.

ഭാര്യ സഹകരിക്കുന്നില്ലെന്ന പരാതിയുമായി കോടതിയിൽ ഭർത്താവ് എത്തിയതോടെയാണ് സൗദിയിൽ വിവാഹ പ്രായ നിയമം ലംഘിച്ച വിവാഹക്കഥ പുറം ലോകം അറിയുന്നത്. എൺപത്തിനാലുകാരന് പതിനഞ്ചുകാരിയായ ഭാര്യയിൽ നിന്നും കോടതി വിവാഹമോചനം അനുവദിച്ചത്. വിവാഹത്തെ കുറിച്ച് അന്വേഷിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഭാര്യ തന്നെ അവൾക്കൊപ്പം അന്തിയുറങ്ങാൻഅനുവദിക്കുന്നില്ലെന്നായിരുന്നു ഭർത്താവിന്റെ പരാതി. സ്ത്രീധനമായി നൽകിയ 90,000 റിയാൽ തിരികെ വധു തിരികെ നൽകണമെന്നും ഇദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

പെൺകുട്ടിയുടെ പിതാവ് മാനസീക രോഗിയാണെന്ന് റിപോർട്ടുണ്ട്. സൗദി വിവാഹങ്ങളിൽ പ്രായ വ്യത്യാസം സാധാരണമാണെങ്കിലും ഈ വിവാഹത്തിൽ സോഷ്യൽ മീഡിയ ഒന്നടങ്കം അറബിക്ക് എതിരാണ്. 15 വയസ് പോലുമാകാത്ത പെൺകുട്ടിയെ ഇത്രയധികം പ്രായക്കൂടുതലുള്ളയാൾ വിവാഹം കഴിച്ചതാണ് പ്രതിഷേധങ്ങൾക്ക് കാരണം.

വിവാഹ രജിസ്‌ട്രേഷൻ ഓഫീസർക്കെതിരെ നിയമപരമായ നടപടിയെടുക്കാൻ സൗദി അറേബ്യയിലെ അബു അരിഷ് കോടതി ജഡ്ജി സൗദി അൽ ഷിമ്മാരി വിധിച്ചതായും റിപ്പോർട്ടുണ്ട്.ഇത്തരം കുറ്റം ചെയ്യുന്നവരെ ജോലിയിൽ നിന്നു പിരിച്ചുവിടുകയും ജയിലിലടയ്ക്കുകയുമാണ് കീഴ്‌വഴക്കം.സൗദി അറേബ്യയിൽ വധുവിന്റെ വിവാഹ പ്രായം 16 എന്ന നിയമം ലംഘിച്ചതിന് വരനും അമ്മായി അപ്പനും വിവാഹത്തിന്റെ നടത്തുപടിയായിരുന്ന ഓഫീസർക്കുമെതിരെ പുതിയ കേസുകളെടുക്കുമെന്നും ഔദ്യോഗിക വിശദീകരണമുണ്ട്