- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം മുഖത്തലയിൽ സ്‌കൂൾ വരാന്തയുടെ തൂൺ അടർന്നുവീണ് എട്ടാം ക്ലാസുകാരൻ ദാരുണമായി കൊല്ലപ്പെട്ടു; ദുരന്തം ഉണ്ടായത് ഉച്ചയൂണിനു സ്‌കൂൾ വിട്ട സമയത്ത്; തലനാരിഴയ്ക്കു രക്ഷപ്പെട്ടതു നിരവധി കുട്ടികൾ
കൊല്ലം: അധ്യയനവർഷം ആരംഭിച്ച ദിവസം തന്നെ രണ്ടു ദാരുണവാർത്തകൾ. കൊല്ലത്തു സ്‌കൂളിന്റെ തൂൺ തകർന്നു വീണ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട്ട് ഓട്ടോമറിഞ്ഞ് യുകെജി വിദ്യാർത്ഥിനിയും കൊല്ലപ്പെട്ടു. കൊല്ലം മുഖത്തല എംജിടിഎച്ച്എസ് സ്‌കൂളിലാണ് ദാരുണമായ അപകടവാർത്ത. എട്ടാം ക്ലാസ് വിദ്യാർത്ഥി നിഷാദാണ് മൺതൂൺ തകർന്നു തലയിലേക്കു വീണ് മരിച്ചത്. ഉച്ചയ്ക്കു ചോറുണ്ണാനായി സ്‌കൂൾ വിട്ട സമയത്തു വരാന്തയിൽ നിൽക്കുകയായിരുന്ന നിഷാദിന്റെ തലയിലേക്കു തൂൺ പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലനാരിഴയ്ക്കാണു ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികൾ രക്ഷപ്പെട്ടത്. പതിനഞ്ചോളം ക്ലാസുകൾ ഉള്ള വരാന്തയിൽ ഏറ്റവും അറ്റത്തുള്ള തൂണാണ് ഇടിഞ്ഞു വീണത്. തലയ്‌ക്കേറ്റ ക്ഷതമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. എന്നാൽ സംഭവസ്ഥലത്തു വച്ചുതന്നെ കുട്ടി മരിച്ചിരുന്നതായി ആശുപത്രിയിൽ അധികൃതർ സ്ഥിരീകരിച്ചു. കുട്ടിയുടെ മൃതദേഹം കൊല്ലത്ത് മെഡിട്രീസ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തു
കൊല്ലം: അധ്യയനവർഷം ആരംഭിച്ച ദിവസം തന്നെ രണ്ടു ദാരുണവാർത്തകൾ. കൊല്ലത്തു സ്‌കൂളിന്റെ തൂൺ തകർന്നു വീണ് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കോഴിക്കോട്ട് ഓട്ടോമറിഞ്ഞ് യുകെജി വിദ്യാർത്ഥിനിയും കൊല്ലപ്പെട്ടു.
കൊല്ലം മുഖത്തല എംജിടിഎച്ച്എസ് സ്‌കൂളിലാണ് ദാരുണമായ അപകടവാർത്ത. എട്ടാം ക്ലാസ് വിദ്യാർത്ഥി നിഷാദാണ് മൺതൂൺ തകർന്നു തലയിലേക്കു വീണ് മരിച്ചത്.
ഉച്ചയ്ക്കു ചോറുണ്ണാനായി സ്‌കൂൾ വിട്ട സമയത്തു വരാന്തയിൽ നിൽക്കുകയായിരുന്ന നിഷാദിന്റെ തലയിലേക്കു തൂൺ പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലനാരിഴയ്ക്കാണു ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികൾ രക്ഷപ്പെട്ടത്.
പതിനഞ്ചോളം ക്ലാസുകൾ ഉള്ള വരാന്തയിൽ ഏറ്റവും അറ്റത്തുള്ള തൂണാണ് ഇടിഞ്ഞു വീണത്. തലയ്‌ക്കേറ്റ ക്ഷതമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം. എന്നാൽ സംഭവസ്ഥലത്തു വച്ചുതന്നെ കുട്ടി മരിച്ചിരുന്നതായി ആശുപത്രിയിൽ അധികൃതർ സ്ഥിരീകരിച്ചു. കുട്ടിയുടെ മൃതദേഹം കൊല്ലത്ത് മെഡിട്രീസ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തു മഴ പെയ്തിരുന്നു. മഴയിൽ മൺതൂൺ കുതിർന്നിരുന്നതും അപകടത്തിനു കാരണമായെന്നു സൂചനയുണ്ട്. കൃത്യമായ അറ്റകുറ്റപ്പണികൾ നടക്കാത്തതിനാലാണു ദുരന്തെമന്നു നാട്ടുകാർ പറയുന്നു. ദ്രവിച്ച മേൽക്കൂരയും പഴകിയ തൂണുകളുമാണ് സ്‌കൂൾ കെട്ടിടത്തിന് ഉണ്ടായിരുന്നതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. എയ്ഡഡ് മേഖലയിലുള്ള ഈ സ്‌കൂൾ 1968ൽ പ്രവർത്തനം ആരംഭിച്ചതാണ്.
കോഴിക്കോട്ട് ഓട്ടോ മറിഞ്ഞു യുകെജി വിദ്യാർത്ഥിനി കൊല്ലപ്പെട്ടു
ഇതിനിടെയാണു കോഴിക്കോട്ടു നിന്നുള്ള അപകടവാർത്തയും പുറത്തുവന്നത്. ചെറുവണ്ണൂരിൽ സ്‌കൂളിലേക്കുള്ള യാത്രയ്ക്കിടെയാണ് ഓട്ടോ മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചത്. യുകെജി വിദ്യാർത്ഥിയായ നുജ നസ്‌റ(അഞ്ച്)യാണ് മരിച്ചത്. രാവിലെ എട്ടുമണിക്കായിരുന്നു അപകടം. നാല് കുട്ടികൾക്ക് പരിക്കേറ്റു. സെന്റ് ഫ്രാൻസിസ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ തലയ്ക്കു പരിക്കേറ്റ നുജ മരണത്തിനു കീഴടങ്ങുകയായിരുന്നു. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.എതിരെവന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ഓട്ടോ വെട്ടിച്ചുമാറ്റിയപ്പോഴാണ് അപകടമുണ്ടായത്.