ന്യൂഡൽഹി: ഡൽഹിയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ തീപിടിത്തത്തിൽ ഒമ്പതു പേർ മരിച്ചു. ശനിയാഴ്ച വൈകുന്നേരം വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ബവാനയിലെ പടക്ക നിർമ്മാണശാലയിലാണ് തീപിടിത്തം ഉണ്ടായത്. ഫാക്ടറിക്കുള്ളിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. അഗ്‌നിശമന സേന തീയണയ്ക്കാൻ ശ്രമം തുടരുകയാണ്.