- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിയേറ്റർ ജനകീയ കോടതിയാക്കുന്നവർ ആരെല്ലാം? ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന വിശ്വാസം കൊണ്ടാണ് ജനം രാമലീല കാണാൻ പോയതെന്ന് സജി നന്ത്യാട്ട്; ക്രൈമിനെ ക്രൈമായി കാണാതെ വികാരം കൊള്ളുന്നത് കോമഡിയെന്ന് ആഷിക് അബു; മനോരമ ന്യൂസ് 9 മണി ചർച്ചയിൽ അരങ്ങേറിയത് ചൂടേറിയ സംവാദം
തിരുവനന്തപുരം: ദിലീപിന്റെ രാമലീലയും, മഞ്ജുവാര്യരുടെ ഉദാഹരണം സുജാതയും വ്യാഴാഴ്ച റിലീസ് ചെയ്തിട്ടും ഇരുചിത്രങ്ങളും മോശമല്ലെന്ന നിരൂപണങ്ങൾ വന്നിട്ടും കോലാഹലങ്ങൾ അടങ്ങുന്നില്ല. അതുതുടരുകയാണ്, ഒരുപക്ഷേ ദിലീപ് കുറ്റക്കാരനാണോയെന്ന് കോടതി അന്തിമ തീർപ്പ് കൽപ്പിക്കും വരെ! രാമലീലയുടേതായി ആരാധകർ ആഘോഷിക്കുന്ന വിജയം ദിലീപ് കുറ്റക്കാരനല്ലെന്ന് ജനകീയ കോടതി അംഗീകരിച്ചെന്ന വാദമാണ് ഒരുപക്ഷം ഉയർത്തുന്നത്. മറുപക്ഷമാകട്ടെ തിയേറ്ററുകൾ തകർക്കണമെന്ന് ആഹ്വാനം ചെയ്യുകയും, രാമലീല കാണില്ലെന്ന് വാശിപിടിക്കുകയും ചെയ്ത നിലപാടിൽ ഉറച്ച് നിന്ന് രാമലീലയുടെ വിജയം ദിലീപിന്റെ ജയമല്ലെന്ന മറുവാദം ഉയർത്തുകയും ചെയ്യുന്നു. മനോരമ ന്യൂസ് 9 മണി ചർച്ചയിൽ വിഷയം തിയേറ്റർ ജനകീയ കോടതിയാക്കുന്നവർ ആരെല്ലാം എന്നായിരുന്നു. അവതാരകൻ പ്രമോദ് രാമൻ.നിർമ്മാതാവ് സജി നന്ത്യാട്ട്, നിരുപകൻ എൻ.വി.മുഹമ്മദ് റാഫി എന്നിവർ സ്റ്റുഡിയോയിൽ.സംവിധായകൻ ആഷിഖ് അബു ടെലിഫോണിൽ. രാമലീലയുടെ ജയാഹ്ലാദം ദിലീപിന്റെ വിജയമായി കാണുന്ന ആൾക്കൂട്ട ആവേശത്തെ കുറിച്ച് ആഷിഖ് അബുവിനോടാ
തിരുവനന്തപുരം: ദിലീപിന്റെ രാമലീലയും, മഞ്ജുവാര്യരുടെ ഉദാഹരണം സുജാതയും വ്യാഴാഴ്ച റിലീസ് ചെയ്തിട്ടും ഇരുചിത്രങ്ങളും മോശമല്ലെന്ന നിരൂപണങ്ങൾ വന്നിട്ടും കോലാഹലങ്ങൾ അടങ്ങുന്നില്ല. അതുതുടരുകയാണ്, ഒരുപക്ഷേ ദിലീപ് കുറ്റക്കാരനാണോയെന്ന് കോടതി അന്തിമ തീർപ്പ് കൽപ്പിക്കും വരെ! രാമലീലയുടേതായി ആരാധകർ ആഘോഷിക്കുന്ന വിജയം ദിലീപ് കുറ്റക്കാരനല്ലെന്ന് ജനകീയ കോടതി അംഗീകരിച്ചെന്ന വാദമാണ് ഒരുപക്ഷം ഉയർത്തുന്നത്. മറുപക്ഷമാകട്ടെ തിയേറ്ററുകൾ തകർക്കണമെന്ന് ആഹ്വാനം ചെയ്യുകയും, രാമലീല കാണില്ലെന്ന് വാശിപിടിക്കുകയും ചെയ്ത നിലപാടിൽ ഉറച്ച് നിന്ന് രാമലീലയുടെ വിജയം ദിലീപിന്റെ ജയമല്ലെന്ന മറുവാദം ഉയർത്തുകയും ചെയ്യുന്നു.
മനോരമ ന്യൂസ് 9 മണി ചർച്ചയിൽ വിഷയം തിയേറ്റർ ജനകീയ കോടതിയാക്കുന്നവർ ആരെല്ലാം എന്നായിരുന്നു. അവതാരകൻ പ്രമോദ് രാമൻ.നിർമ്മാതാവ് സജി നന്ത്യാട്ട്, നിരുപകൻ എൻ.വി.മുഹമ്മദ് റാഫി എന്നിവർ സ്റ്റുഡിയോയിൽ.സംവിധായകൻ ആഷിഖ് അബു ടെലിഫോണിൽ.
രാമലീലയുടെ ജയാഹ്ലാദം ദിലീപിന്റെ വിജയമായി കാണുന്ന ആൾക്കൂട്ട ആവേശത്തെ കുറിച്ച് ആഷിഖ് അബുവിനോടായിരുന്നു ആദ്യ ചോദ്യം. തിയേറ്റർ തകർക്കണമെന്ന് ഒരുവിഭാഗം ആഹ്വാനം ചെയ്യുന്ന അതേ ആവേശത്തോടെ രാമലീലീയുടെ ജയം ദിലീപിന്റെ ജയമാണെന്ന് വാദിക്കുന്ന മറുവിഭാഗത്തിന്റെ വികാരപ്രകടനം ക്രിമിനൽ കേസിന്റെ ഗൗരവത്തെയാണ് ബാധിക്കുന്നതെന്ന് ആഷിഖ് പറഞ്ഞു. ക്രൂരതയാണ് ആക്രമിക്കപ്പെട്ട നടിയോട് കാട്ടുന്നത്. കുരുന്നുകളെ ബലാൽസംഗം ചെയ്യാൻ മടിയില്ലാത്തവരുടെ അതേ മനോഭാവമാണ് ഇത്തരം വാദങ്ങൾ ഉയർത്തുന്നവർക്കുമെന്നും ക്രൈമിനെ ക്രൈമായി കാണാൻ കഴിയാതെ സിനിമയുമായി കൂട്ടിക്കെട്ടുന്നത് കോമഡിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചത് ഇന്നലെ രണ്ടുലക്ഷം പേരും ഇന്ന് രണ്ടുലക്ഷം പേരും രാമലീല കണ്ടതായി സജി നന്ത്യാട്ട് അവകാളപ്പെട്ടു. ഈ സിനിമ പരാജയമായിരുന്നെങ്കിൽ അത് നടിയോടുള്ള അനുകമ്പയാണെന്ന് പ്രമോദടക്കമുള്ളവർ വ്യാഖ്യാനിച്ചേനെ.ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന ജനങ്ങളുടെ വിശ്വാസം കൊണ്ടാണ് അവർ ചിത്രം കാണാൻ പോയതെന്നും അദ്ദേഹം സമർഥിക്കാൻ ശ്രമിച്ചു. എന്നാൽ സിനിമ പരാജയപ്പെട്ടാലും അത് നടിയോടുള്ള അനുകമ്പ കൊണ്ടാണെന്ന് വ്യാഖ്യാനിക്കില്ലെന്നും സിനിമയുടെ മെറിറ്റ് നോക്കിയാണ് വിലയിരുത്തേണ്ടതെന്നും പ്രമോദ് രാമൻ തിരിച്ചടിച്ചു.
കുറ്റാരോപിതരെ രക്ഷിക്കാനുള്ള ആൾക്കൂട്ട മനോഭാവമാണ് ഇവിടെ പ്രകടമാകുന്നതെന്ന് എൻ.വി.മുഹമ്മദ് റാഫി അഭിപ്രായപ്പെട്ടു. സിനിമയിലെ പോലെ നായികയെ നായകൻ രക്ഷിച്ചെടുക്കും എന്ന സങ്കൽപ്പത്തിന്റെ സൃഷ്ടിയാണ് ദിലീപെന്നും അദ്ദേഹം പറഞ്ഞു. കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമെന്നും ദിലീപിന്റെ സൂര്യൻ കിഴക്കുദിക്കുമെന്നായിരുന്ന് സജി നന്ത്യാട്ടിന്റെ മറുവാദം..ഏതായാലും സിനിമയുടെ വിജയം സിനിമയുടേത് മാത്രമാണെന്നാണ് ജനകീയ കോടതി വിധിച്ചിരിക്കുന്നതെന്നും അതിൽ മറ്റാർക്കും ജയം അവകാശപ്പെടാനില്ലെന്നുമുള്ള പ്രമോദ് രാമന്റെ ഉപസംഹാരത്തോടെ കേരളത്തെ ബാധിച്ചിരിക്കുന്ന രോഗത്തെ കുറിച്ചുള്ള ചർച്ച തൽക്കാലം അവസാനിച്ചു.