ചണ്ഡിഗഡ്: രാജ്യത്തെ നടുക്കി വീണ്ടും ഒരു അപകടം. ചണ്ഡീഗഡിലെ ബാദിണ്ഡ-ബർണാല ദേശീയപാതയിലെ ബുച്ചോ മാണ്ഡി പട്ടണത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് ട്രക്ക് പാഞ്ഞ് കയറിയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഒൻപത് വിദ്യാർത്ഥികൾ മരിച്ചു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

പഞ്ചാബിലെ ബാദിണ്ഡ ജില്ലയിലാണ് രാജ്യത്തെ നടുക്കുന്ന സംഭവമുണ്ടായത്. കനത്ത മൂടൽമഞ്ഞ് കാരണം ട്രക്ക് ഡ്രൈവർക്ക് കാഴ്ച മങ്ങിയതാണ് അപകടത്തിന് കാരണമായത്. വിദ്യാർത്ഥികൾ സ്‌കൂളിലേക്ക് പോകാൻ കയറിയ ബസ് മറ്റൊരു മിനിബസുമായി കൂട്ടിയിടിച്ചു. ഇതേതുടർന്ന് സഞ്ചരിച്ച ബസിൽ നിന്നിറങ്ങി വിദ്യാർത്ഥികൾ ഒരു ഫ്‌ലൈ ഓവറിന്റെ ഓരത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞ് കയറിയത്.

പിന്നിൽ നിന്നും വന്ന ട്രക്ക് വിദ്യാർത്ഥികൾക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.കനത്ത മൂടൽമഞ്ഞിനെ തുടർന്ന് രക്ഷാപ്രവർത്തനവും തടസപ്പെട്ടു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു