- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാരി കൊണ്ടുള്ള തൊട്ടിലിൽ കഴുത്തു കുരുങ്ങി ബാലന് ദാരുണാന്ത്യം; അപകടം സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെ
കട്ടപ്പന: സഹോദരങ്ങൾക്ക് കളിക്കുന്നതിനിടെ സാരി കൊണ്ടുള്ള തൊട്ടിലിൽ കഴുത്തു കുരുങ്ങി ബാലന് ദാരുണാന്ത്യം. കട്ടപ്പനയിലാണ് സംഭവം. പുറ്റടി മക്കോറയിൽ സോണി ഐബി ദമ്പതികളുടെ മകൻ ജിം(ഒൻപത്)ആണു മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. മാതാപിതാക്കൾ പുല്ല് അരിയാൻ പോയ സമയത്ത് സഹോദരങ്ങൾക്കൊപ്പം കളിക്കവേ ബാലൻ തൊട്ടിലിൽ കുരുങ്ങുകയായിരുന്നു.

അപകടത്തിൽപെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയെ ഉടൻതന്നെ പുറ്റടി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊച്ചറ സെവൻത് ഡേ സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാർത്ഥിയാണ്. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് മേനോന്മേട് ജപമാല രാജ്ഞി ക്‌നാനായ കത്തോലിക്ക പള്ളിയിൽ. സോൺസ്, അലക്‌സി, ആനി എന്നിവർ സഹോദരങ്ങളാണ്.
Next Story