- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
97 ഭാര്യമാരുള്ള 92കാരനാണ് ഇനി മൂന്ന് പേരെ കൂടി വേണം; 107 തവണ കല്യാണം കഴിച്ച ഈ നൈജീരിയക്കാരന്റെ മുമ്പിൽ കോടതി വിധികൾ പോലും നിസ്സാരം
പ്രായം വിവാഹത്തിന് ഒരു തടസമാണോ? അല്ലേയല്ലെന്നാണ് എഴുനേറ്റ് നടക്കാൻ പോലും ശേഷിയില്ലെങ്കിലും നൈജീരിയക്കാരൻ മുഹമ്മദ് ബെല്ലോ അബൂബക്കർ പറയുന്നത്. 92ാം വയസ് പ്രായമുണ്ടെങ്കിലും ഇനിയും രണ്ട് തവണ കൂടി വിവാഹം കഴിക്കാമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ഈ പ്രായത്തിൽ ഇനിയും വിവാഹമോ എന്ന പറഞ്ഞ് മൂക്കത്ത് വിരൽവെക്കാൻ വരട്ടെ. മുഹമ്മദിനെ സംബന്ധിച്ചിടത്തോളം ഇത് വെറും പുഷ്പ്പം പോലുള്ള കാര്യമാണ്. കാരണം ജീവിതത്തിലെ അക്കാലയലളവിൽ 107 തവണായാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. 92 കാരനാണെങ്കിലും ഭാര്യാസമ്പത്ത് മുഹമ്മദിന് അധികമാണ്, 97 ഭാര്യമാരാണ് മുഹമ്മദിനുള്ളത്. സാധാരണ ഒരാളെ കൊണ്ടു നടക്കുന്നത് ബുദ്ധിമുട്ടാണെന്ന് പറയുന്നവർക്ക് മാതൃകയാകുകയാണ് ഈ 97 കാരൻ. മരണം വരെ തനിക്ക് വിവാഹം കഴിക്കണമെന്നാണ് മുഹമ്മദ് പറയുന്നത്. 107 പേരെയാണ് മുഹമ്മദ് വിവാഹം ചെയ്തത്, അതിൽ 10 പേരെ ഇയാൾ ഡിവോഴ്‌സ് ചെയ്തു. 185 കുട്ടികളാണ് മുഹമ്മദിനുള്ളത്. ലോക മാദ്ധ്യമത്തിലൂടെ ഇപ്പോൾ മുഹമ്മദ് പ്രസിദ്ധനായിരിക്കുകയാണ്. 2008 ൽ നൈജീരിയൻ കോടതി 86 ഭാര്യമാരിൽ 82 പേരേ വിവാഹ
പ്രായം വിവാഹത്തിന് ഒരു തടസമാണോ? അല്ലേയല്ലെന്നാണ് എഴുനേറ്റ് നടക്കാൻ പോലും ശേഷിയില്ലെങ്കിലും നൈജീരിയക്കാരൻ മുഹമ്മദ് ബെല്ലോ അബൂബക്കർ പറയുന്നത്. 92ാം വയസ് പ്രായമുണ്ടെങ്കിലും ഇനിയും രണ്ട് തവണ കൂടി വിവാഹം കഴിക്കാമെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. ഈ പ്രായത്തിൽ ഇനിയും വിവാഹമോ എന്ന പറഞ്ഞ് മൂക്കത്ത് വിരൽവെക്കാൻ വരട്ടെ. മുഹമ്മദിനെ സംബന്ധിച്ചിടത്തോളം ഇത് വെറും പുഷ്പ്പം പോലുള്ള കാര്യമാണ്. കാരണം ജീവിതത്തിലെ അക്കാലയലളവിൽ 107 തവണായാണ് ഇദ്ദേഹം വിവാഹം കഴിച്ചത്.
92 കാരനാണെങ്കിലും ഭാര്യാസമ്പത്ത് മുഹമ്മദിന് അധികമാണ്, 97 ഭാര്യമാരാണ് മുഹമ്മദിനുള്ളത്. സാധാരണ ഒരാളെ കൊണ്ടു നടക്കുന്നത് ബുദ്ധിമുട്ടാണെന്ന് പറയുന്നവർക്ക് മാതൃകയാകുകയാണ് ഈ 97 കാരൻ. മരണം വരെ തനിക്ക് വിവാഹം കഴിക്കണമെന്നാണ് മുഹമ്മദ് പറയുന്നത്.
107 പേരെയാണ് മുഹമ്മദ് വിവാഹം ചെയ്തത്, അതിൽ 10 പേരെ ഇയാൾ ഡിവോഴ്‌സ് ചെയ്തു. 185 കുട്ടികളാണ് മുഹമ്മദിനുള്ളത്. ലോക മാദ്ധ്യമത്തിലൂടെ ഇപ്പോൾ മുഹമ്മദ് പ്രസിദ്ധനായിരിക്കുകയാണ്. 2008 ൽ നൈജീരിയൻ കോടതി 86 ഭാര്യമാരിൽ 82 പേരേ വിവാഹ മോചനം ചെയ്യണമെന്നു പറഞ്ഞത് മുഹമ്മദ് നിഷേധിച്ചതു ഏറെ ആശ്ചര്യം സൃഷ്ടിക്കുന്നു.
185 കുട്ടികളുടെ പിതാവ് കൂടിയായ മുഹമ്മദ് മരിച്ചു എന്ന് ഇടക്ക് പുറത്തു വന്ന വ്യാജ വാർത്തക്കെതിരെ നൈജീരിയൻ വാൻഗ്വാർഡ് എന്ന പത്രത്തിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 'ഞാൻ ജീവനോടെയും ആരോഗ്യത്തോടെയും ഉണ്ട്, എന്റെ പ്രവർത്തികൾ കണ്ടു ആരും അസൂയപ്പെടേണ്ടതില്ല എന്നും ,ഇനിയും വിവാഹം ചെയാനുള്ള തീരുമാനം ദൈവ കല്പനകളാണെന്നും ജീവിതാവസാനം വരെ തുടരുമെന്നും മുഹമ്മദ് പറഞ്ഞു.